മുട്ടുവേദന മാറാൻ മീനും സോയയും
ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയെങ്കിലും സാല്‍മണ്‍, മത്തി, കൊഴുവ, അയല പോലുള്ള മീനുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആര്‍ത്രൈറ്റിസ് മൂലമുള്ള മുട്ടുവേദനയും സന്ധികളിലെ വീക്കവും പിടുത്തവും കുറക്കുന്നതിന് സഹായകമാണ്.ഇതിലെ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ സന്ധികളില്‍ വീക്കമുണ്ടാക്കുന്ന രാസപദാര്‍ഥങ്ങളെ തടയുന്നു. മുട്ടിലെ തരുണാസ്ഥി തേഞ്ഞുതീരാനിടയാക്കുന്ന പ്രോട്ടീനുകളെയും നിരോധിക്കുന്നു, മീനില്‍ നിന്ന് ആഗിരണം ചെയ്യുന്നത്ര നന്നായി ഒമേഗ-3 കൊഴുപ്പുകളും വൈറ്റമിനുകളും സപ്ലിമെന്റുകളിലൂടെ ശരീരത്തിനു ലഭിക്കയില്ല
ഓസ്റ്റിയോ ആര്‍ത്രൈറ്റിസും മുട്ടുവേദനയും വഷളാകുന്നത് അസ്ഥിമജ്ജയില്‍ വ്രണങ്ങളോ പരുക്കളോ ഉണ്ടാകുമ്പോഴാണ്.കിവി, ഓറഞ്ച്, മാങ്ങ, മുന്തിര, പപ്പായ പോലുള്ള വൈറ്റമിന്‍ സി കൂടുതലുള്ള പഴങ്ങൾ എന്നിവ പതിവായി കഴിക്കുന്നത് അസ്ഥിമജ്ജയില്‍ ഇത്തരം വ്രണങ്ങളോ പരുക്കളോ ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതായി കണ്ടുവരുന്നു.
സോയ പാല്‍, ബേബി സോയ ബീന്‍സ് എന്നിവയും ഗുണകരമാണ്.പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ബാധിച്ചവർക്ക് സോയ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. 70 ശതമാനം സ്ത്രീകളിലും വന്ധ്യതയ്ക്കു കാരണം പിസിഒഡി ആണ്.ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങൾ, ഹൃദ്രോഗം, അർബുദം, ഓസ്റ്റിയോപെറോസിസ് മുതലായവയെ പ്രതിരോധിക്കാനുള്ള കഴിവ് സോയ ഐസോഫ്ലേവനുകളിലുണ്ട്.
ഗ്രീന്‍-ടീ,ഇഞ്ചി,വെളുത്തുള്ളി,അണ്ടിപ്പരിപ്പുകള്‍, ബ്രൊക്കോളി, തണ്ണിമത്തന്‍, ചെറി എന്നിവയിലും വീക്കവും ആര്‍ത്രൈറ്റിസ് അസ്വസ്ഥതളും തടയാനുള്ള ഘടകങ്ങളുണ്ട്.ഒരുപാത്രം തിളച്ചവെള്ളത്തില്‍ ഏതാണ്ട് 1-2 ഇഞ്ച് നീളമുള്ള ഇഞ്ചി ചതച്ച് ഇട്ടുവെച്ച് 30 മിനിറ്റു അടച്ചുവെച്ച് ആ വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന ഘടകം ഓസ്റ്റിയോ ആര്‍ത്രൈറ്റില്‍ ലക്ഷണങ്ങളെ കുറയ്ക്കും.
ഉയര്‍ന്ന താപനിലയില്‍ പാചകം ചെയ്യുന്ന ഭക്ഷണങ്ങളും വളരെക്കുറച്ചുമാത്രം കഴിക്കുന്നതാണ് ആര്‍ത്രൈറ്റിസും സന്ധികളിലെ നീര്‍വീക്കവും തടയാന്‍ നല്ലത്. മിഠായികള്‍, മൈദ ഉപയോഗിച്ച് ബേക്കുചെയ്ത ഭക്ഷണം, സോഡ എന്നിവയൊക്കെ അളവു കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. പുകവലിയും മദ്യപാനവും ആർത്രൈറ്റിസ് മോശമാക്കും
https://www.facebook.com/Malayalivartha