സോഫ്റ്റ് ഡ്രിങ്കുകളില്‍ മാരകവിഷാംശമെന്ന് പഠനം
സോഫ്റ്റ് ഡ്രിങ്കുകള്‍ വാങ്ങി കുടിക്കുന്നത് ശീലമാക്കിയവര്‍ ഒരു നിമിഷമെങ്കിലും ഒന്ന് ആലോചിക്കണം അതില്‍ എന്തൊക്കെ വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന്.രാജ്യാന്തര ബ്രാന്‍ഡുകളായ പെപ്‌സിക്കോയുടേയും കൊക്ക കോളയുടേയും സോഫ്റ്റ് ഡ്രിങ്കുകളുടെ ബോട്ടിലുകളില്‍ മാരകമായ വിഷാംശങ്ങള്‍ ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പഠനം. ലെഡ്ഡ്,ക്രോമിയം, കാഡ്മിയം തുടങ്ങി അഞ്ച് വിഷ വസ്തുക്കള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ഡ്രഗ്‌സ് ടെക്ക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡാണ്(ഡിടിഎബി) പഠനം നടത്തിയത്.
പഠനത്തിനായി തെരഞ്ഞെടുത്ത പെപ്‌സി, കൊക്കകോള, മൗണ്ടെയ്ന്‍ ഡ്യൂ, സ്‌പ്രൈറ്റ്, സെവന്‍അപ്പ് എന്നീ സോഫ്റ്റ് ഡ്രിങ്കുകളുടെ അഞ്ച് സാമ്ബിളുകളിലും ബോട്ടിലുകളിലെ വിഷവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്ന് പഠനം പറയുന്നു.
പെപ്‌സിക്കോയാണ് മൗണ്ടെയ്ന്‍ ഡ്യൂ, സെവന്‍അപ്പ് എന്നീ സോഫ്റ്റ് ഡ്രിങ്കുകളുടെ നിര്‍മ്മാതാക്കള്‍. സ്‌പ്രൈറ്റ് നിര്‍മ്മിക്കുന്നത് കൊക്ക കോളയും. കഴിഞ്ഞ ഫെബ്രുവരിമാര്‍ച്ച് മാസങ്ങളിലാണ് പഠനം നടന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അന്തരീക്ഷ ഊഷ്മാവ് കൂടുംതോറും ബോട്ടിലില്‍ നിന്നും പാനീയത്തില്‍ കലരുന്ന വിഷവസ്തുക്കളുടെ അളവ് കൂടുന്നതായും പഠനത്തില്‍ കണ്ടെത്തി. ഡിടിഎബിയുടെ നിര്‍ദേശപ്രകാരം കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈജീന്‍ ആന്റ് പബ്ലിക്ക് ഹെല്‍ത്താണ് സാമ്ബിളുകള്‍ പരിശോധിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലാണ് ഈ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനം. ഓരോ സോഫ്റ്റ് ഡ്രിങ്കുകളുടെയും 600 മില്ലി വരുന്ന നാല് ബോട്ടില്‍ സാമ്ബിളുകളിലായിരുന്നു പഠനം.
പഠന റിപ്പോര്‍ട്ട് കുറച്ചുദിവസങ്ങള്‍ക്ക് മുമ്ബ് ഡിടിഎബി ആരോഗ്യ സേവന ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ ജഗദീഷ് പ്രസാദിന് സമര്‍പ്പിച്ചുവെന്നാണ് വിവരം. പെറ്റ് ബോട്ടിലുകളില്‍ നിറച്ച മരുന്നുകളില്‍ വലിയ അളവില്‍ ലോഹാംശങ്ങള്‍ കണ്ടെത്തിയതായി കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തില്‍ പറഞ്ഞിരുന്നു.
പഠനറിപ്പോര്‍ട്ട് ലഭിക്കാതേയും അതിന്റെ മെത്തഡോളജിയും അറിയാതെ പ്രതികരിക്കാന്‍ സാധിക്കില്ലെന്ന് പെപ്‌സിക്കോ ഇന്ത്യ വക്താവ് പറഞ്ഞു. ഭക്ഷ്യുസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പെപ്‌സിക്കോ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാറുള്ളത്. മാനദണ്ഡങ്ങള്‍ പ്രകാരം അനുവദനീയമായ അളവിലുള്ള ലോഹ പദാര്‍ത്ഥങ്ങള്‍ മാത്രമേ പാനീയങ്ങളില്‍ ഉണ്ടാകൂ എന്നും കമ്ബനി വ്യക്തമാക്കി. പഠനത്തോട് കൊക്ക കോളയും പെറ്റ് കണ്ടെയ്‌നര്‍ നിര്‍മ്മാതാക്കളുടെ അസോസിയേഷനും പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha