ഹോപ് ബിയർ കരളിന് ദോഷം ചെയ്യില്ല
ബിയറിൽ മണത്തിനു ചേർക്കുന്ന ഹോപ് എന്ന സസ്യത്തിന്റെ ഇലക്ക് ബിയറിന്റെ ദോഷ ഫലങ്ങൾ ഇല്ലാതാക്കാൻ ആകുമത്രേ. അടുത്ത കാലത്ത് എലികളിൽ നടത്തിയ പരീക്ഷണങ്ങളിലാണ് മദ്യപന്മാർക്ക് ആശക്കു വകനൽകുന്ന വിവരം അറിഞ്ഞത്.
പരീക്ഷണ സമയത്തു ഹോപ് ചേർത്ത ബിയർ കുറച്ചു എലികൾക്കും ഹോപ് ചേർക്കാത്ത പ്ലെയിൻ എത്തനോൾ (ആൽക്കഹോൾ ) വേറെ എലികൾക്കും കൊടുത്തു. 12 മണിക്കൂറിനുശഷം നോക്കിയപ്പോൾ ഹോപ് ബിയർ കഴിച്ച എലികളുടെ ലിവറിൽ സാധാരണ ബിയർ കഴിച്ച എലികളെ അപേക്ഷിച്ച് കുറച്ച് ഫാറ്റ് മാത്രമേ കൂടിയിട്ടുണ്ടായിരുന്നുള്ളു.
ബിയറിൽ അടങ്ങിയിരിക്കുന്ന ഹോപ് ബിയറിന്റെ ദൂഷ്യവശം കുറച്ച് കരളിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ജർമനിയിലെ ഫ്രിഡ്‌റിച്ച് ഷില്ലർ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ആൽക്കഹോൾ & ആൽക്കഹോളിസം എന്ന മാഗസിനിലാണ് ഇത് പ്രസിദ്ധപെടുത്തിയത്
https://www.facebook.com/Malayalivartha