ഈന്തപ്പഴം സ്ത്രീ വന്ധ്യതയ്ക്കു പരിഹാരം
ഖുറാനിലും ബൈബിളിലും ഈന്തപ്പനയെ ക്കുറിച്ച് നിരവധി പരാമര്‍ശങ്ങൾ ഉണ്ട്. ഈ വൃക്ഷത്തിന്റെ ആകാരവും,പഴത്തിന്റെ സ്വാദും,പ്രത്യുല്പാദന ശേഷിയും കണക്കിലെടുത്ത്,ജൂത സമൂഹം തങ്ങളുടെ പെണ്മക്കളെ ഈന്ത പ്പനയോടു ഉപമിച്ചിരുന്നതായി ചരിത്രരേഖകളും ഉണ്ട്.
പ്രോട്ടീന്‍സമ്പന്നമാണ് ഈന്തപ്പഴം. നാരുകള്‍ ധാരാളം. വിറ്റാമിന്‍ സി, ബി 1, ബി 2, ബി 3, ബി 5, എ 1 തുടങ്ങിയ വിറ്റാമിനുകളും ധാരാളം. ജലത്തില്‍ ലയിക്കുന്നതും അല്ലാത്തതുമായ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പല തരത്തിലുളള അമിനോ ആസിഡുകളും ഈന്തപ്പഴത്തിലുണ്ട്. ഇത് ഗര്‍ഭദ്ധാരണത്തിന് വഴിയൊരുക്കുന്നതോടൊപ്പം ഗര്‍ഭഛിദ്രം വരാതിരിക്കാനും സഹായിക്കുന്നു.ഈന്തപ്പഴത്തിലടങ്ങിയ ഇരുമ്പ് വിളര്‍ച്ച തടയുന്നു. അതിനാല്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉത്തമാഹാരാമായി ഇതിനെ കാണാം.
ഗര്‍ഭകാലത്ത് ഈന്തപ്പഴം കഴിച്ചാൽ അവശ്യമായ വിറ്റാമിനുകള്‍ നല്കി ശരീരത്തിന് ഉന്മേഷം ലഭിക്കും. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇലക്ട്രോലൈറ്റുകളിലൊന്നാണ് പൊട്ടാസ്യം. ഇത് രക്തസമ്മര്‍ദ്ധം നിയന്ത്രിക്കാനും ഗര്‍ഭകാലത്ത് ശരീരത്തിലെ ജലത്തിന്‍റെ അളവ് നല്ല തോതില്‍ നിലനിര്‍ത്താനും സഹായിക്കും. ഹൃദയത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താനും, ദഹനവ്യവസ്ഥയെ സംരക്ഷിക്കാനും, പേശികളുടെ മികച്ച പ്രവര്‍ത്തനത്തിനും പൊട്ടാസ്യം സഹായിക്കും.
ആരോഗ്യകരമായ ദഹന വ്യവസ്ഥ നിലനിര്‍ത്താന്‍ ഫൈബര്‍ സഹായിക്കും. ഗര്‍ഭകാലത്തെ മലബന്ധം തടയാനും ഇത് ഫലപ്രദമാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും, ശരീരത്തെ അണുബാധയില്‍ നിന്ന് സംരക്ഷിക്കാനും ഫൈബര്‍ സഹായിക്കും. ഗര്‍ഭകാലത്ത് ആരോഗ്യകരമായി ശരീരഭാരം നിലനിര്‍ത്താനും ദീര്‍ഘനേരത്തേക്ക് വയര്‍ നിറഞ്ഞിരിക്കാനും ഫൈബര്‍ ഉത്തമമാണ്.
ഈന്തപ്പഴം ഫോലേറ്റിനാല്‍ സമ്പുഷ്ടമാണ്. പുതിയ കോശങ്ങളുടെ രൂപീകരണത്തിനും അനീമിയ തടയുന്നതിനും ഇത് ഫലപ്രദമാണ്. ജനനത്തിലുണ്ടാകുന്ന തകരാറുകളും ബാഹ്യ കാരണങ്ങളാല്‍ ഗര്‍ഭസ്ഥശിശുവിനുണ്ടാകുന്ന നട്ടെല്ലിലെയും തലച്ചോറിലെയും തകരാറുകളും ഇത് തടയും.
രക്തം കട്ടപിടിക്കുന്ന പ്രവര്‍ത്തനത്തില്‍ വിറ്റാമിന്‍ കെ പ്രധാന പങ്കുവഹിക്കുന്നു. വിറ്റാമിന്‍ കെ അസ്ഥികള്‍ക്ക് കരുത്ത് നല്കും. ഗര്‍ഭകാലത്ത് ഏറ്റവും ആവശ്യമായ വിറ്റാമിന്‍ കെ കുഞ്ഞിന്‍റെ അസ്ഥികളുടെ വികാസത്തിനും മൊത്തത്തിലുള്ള അസ്ഥികളുടെ ഘടനയ്ക്കും സഹായിക്കും.
ഈന്തപ്പഴം പ്രോട്ടീനുകളുടെ മികച്ച സ്രോതസ്സാണ്. ശരീരത്തിന്‍റെ നിര്‍മ്മാണ ഘടകമായ അമിനോ ആസിഡ് അടങ്ങിയതാണ് പ്രോട്ടീന്‍. ശരീരത്തിന് മതിയായ അളവില്‍ പ്രോട്ടീന്‍ ലഭ്യമാക്കുക വഴി ഈന്തപ്പഴം ഭ്രൂണത്തിന്‍റെ വളര്‍ച്ചയ്ക്ക് സഹായിക്കും.
https://www.facebook.com/Malayalivartha