ശരീരഭാരം കുറക്കാൻ ചോക്കലേറ്റ്
ചോക്ലേറ്റ് ഇഷ്ട്മില്ലാത്തവർ ഉണ്ടോ? പക്ഷെ തടികൂടുമെന്നു കരുതി ചോക്കലേറ്റ് ഒഴിവാക്കുന്നവരാണ് എല്ലാവരും. ഇനി ആ പേടി വേണ്ട. ചോക്ലേറ്റ് കേക്കുകള്‍ ആരോഗ്യത്തിന് നല്ലതാണ് എന്നാണ് പുതിയ കണ്ടുപിടുത്തം .
ഡാര്‍ക്ക് ചോക്ലേറ്റുകള്‍ ഓര്‍മ ശക്തി, ശ്രദ്ധ, വിവേകം എന്നിവ കൂട്ടുമെന്നും പ്രഭാത ഭക്ഷണമായി ഇവ ഉപയോഗിച്ചാല്‍ വളരെ ഫലപ്രദമായിരിക്കുമെന്നുമാണ് കണ്ടെത്തല്‍. മാത്രമല്ല ശരീരം ഭാരം കുറയ്ക്കാനും സഹായിക്കും. അമിതമായ കൊഴുപ്പും പഞ്ചസാരയും ശരീരത്തിന് ഹാനികരമാണെന്നത് മാറ്റമില്ലാത്ത കാര്യമാണ്. അതിനാല്‍ ശ്രദ്ധിക്കേണ്ട കാര്യം പഞ്ചസാര കുറഞ്ഞ ഡാര്‍ക്ക് ചോക്ലേറ്റുകളാണ് ശരിയായ ഫലം കിട്ടാന്‍ ഉപയോഗിക്കണ്ടത് എന്നതാണ്.
മൂന്നു നേരം ചോക്കലേറ്റ് കഴിച്ചു തടി പെട്ടെന്ന് കുറക്കാം എന്നല്ല ഇതിനർത്ഥം .ചോക്കലേറ്റ് കൂടുതൽ എനർജി നൽകുന്നതിനാൽ അധിക ഭക്ഷണം ഇല്ലാതെ തന്നെ കൂടുതൽ ജോലി ചെയ്യാൻ കഴിയും. കാർബോ ഹൈഡ്രേറ്റ് ,പ്രോട്ടീൻ എന്നിവ നിറഞ്ഞ ചോക്കലേറ്റുകൾ കഴിക്കുമ്പോൾ മറ്റു ഭക്ഷണം കഴിക്കുന്നതിന്റെ അളവ് സ്വാഭാവികമായി കുറയുന്നതും തടി കുറയാൻ കാരണമാകും. രാവിലെ കഴിക്കുന്ന ഭക്ഷണം നമ്മുടെ ഉപാപചയങ്ങളിൽ ഏറെ പ്രാധാന്യം ഉള്ളതായതിനാൽ രാവിലെ ചോക്ളറ്റ് കഴിക്കുന്നതാണ് കൂടുതൽ നല്ലത്.
https://www.facebook.com/Malayalivartha