പുരുഷന്മാര്‍ മുരിങ്ങയ്ക്കാ കഴിച്ചാല്‍ എന്ത് സംഭവിക്കും?
ക്യാന്‍സര്‍ രോഗം തടയുന്നതില്‍ തുടങ്ങി പുരുഷന്മാരുടെ ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ വരെ ശേഷിയുള്ള കലര്‍പ്പൊന്നും ചേരാത്ത നല്ലൊരു മരുന്നാണ് മുരിങ്ങയ്ക്കായ. ഇതിന്റെ ഗുണഗണങ്ങള്‍ എണ്ണായാല്‍ തീരില്ല. കിട്ടാനോ ഒരു പഞ്ഞവുമില്ലതാനും.
മുരിങ്ങയ്ക്കാ മാത്രമല്ല മുരിങ്ങയിലയും മുരിങ്ങയ്ക്കയുടെ കുരുവും എല്ലാം ആരോഗ്യത്തിന് വളരെ ഉത്തമമാണ്. മറ്റുള്ള പച്ചകറികളെ പോലെ അധികം പരിപാലനമൊന്നും മുരിങ്ങക്ക് ആവശ്യമില്ല.
വൈറ്റമിന്‍ എ,സി,ബി എന്നീ വിറ്റാമിനുകള്‍ ധാരാളമായി മുരിങ്ങയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. സ്ഥിരമായി മുരിങ്ങയ്ക്ക കഴിക്കുന്നതു ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാനും മുരിങ്ങക്കായ കഴിക്കുന്നത് ഗുണം ചെയ്യും. മുരിങ്ങയ്ക്കാ പൗഡര്‍ ഒരു ആഴ്ച അടിപ്പിച്ചു കഴിക്കുന്നതു കുടലിനെ ബാധിക്കുന്ന ക്യാന്‍സര്‍ മാറ്റുമെന്നു പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.
വിളര്‍ച്ച തടയുന്നതിനുള്ള സിങ്ക്, അയണ്‍, കാല്‍സ്യം, കോപ്പര്‍, മഗ്‌നീഷ്യം എന്നിവ ധാരളമായി അടങ്ങിട്ടുള്ളതിനാല്‍ ക്ഷീണം, ദഹനക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങര്‍ക്കു പരിഹാരം ലഭിക്കും. മുരിങ്ങയ്ക്കായില്‍ അടങ്ങിരിക്കുന്ന ഒലീയിക് ആസിഡും ചില്ലറക്കാരിയല്ല. കൊളസ്‌ട്രോളിന്റെ തോതു കുറയ്ക്കാന്‍ വളരെ ഗുണപ്രദമായ ഒന്നാണ് ഒലീയിക് ആസിഡ്.
മുരിങ്ങയുടെ ഇല കഴിക്കുന്നതും നല്ലതാണ്. സ്ഥിരമായി കഴിക്കുന്നതു കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
തീര്‍ന്നില്ലാ, മുടിയുടെ വളര്‍ച്ചയ്ക്കും മികച്ച മാര്‍ഗമാണു മുരിങ്ങയ്ക്കാ കഴിക്കുന്നത്.
പല രീതിയില്‍ മുരിങ്ങയ്ക്കാ ഭക്ഷണവിഭവങ്ങളില്‍ ഉള്‍പ്പെടുത്താം. തോരന്‍, അവിയല്‍, തീയല്‍, സാമ്പാര്‍ തുടങ്ങിയുള്ള ഭക്ഷണവിഭവങ്ങളില്‍ ഉള്‍പ്പെടുന്നതിനൊപ്പം മീന്‍ കറിയിലും മുരിങ്ങയ്ക്കാ ഉള്‍പ്പെടുത്താവുന്നതാണ്.
https://www.facebook.com/Malayalivartha