ഷെയ്പ് ആകാൻ വാഴപ്പഴം
വീട്ടിലെ തൊടിയില്‍ നിന്നും ധാരാളമായി ലഭിക്കുന്ന പഴമാണ് വാഴപ്പഴം. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നതുപോലെ വാഴപ്പഴത്തിന്റെ ഗുണങ്ങളെക്കുറിച്ചും പലർക്കും അറിയില്ല. പഴം കഴിച്ചാല്‍ അമിതമായി വണ്ണം കൂടുമെന്നും ഒരു മിഥ്യാധാരണ പരക്കെയുണ്ട്. എന്നാൽ വാസ്തവം അതല്ല.
ഭാരം കുറക്കുന്ന കാര്യത്തില്‍ ഒരു അത്ഭുത ഫലമാണ് ശരിക്കും പഴം. കുറച്ചധികം കിലോ കുറയ്ക്കാന്‍ പഴം കഴിക്കുന്നത് ധാരാളം മതിയാകും.
നല്ല ആകൃതിയിലും ആകാരത്തിലും ഉദരഭാഗം നിലനിര്‍ത്താന്‍ വാഴപ്പഴം കഴിക്കുന്നത് കൊണ്ട് സാധ്യമാകും. പൊട്ടാസ്യം നിറഞ്ഞ പഴം ശരീരത്തില്‍ വെള്ളം നിലനിര്‍ത്താനും വയര്‍ വീര്‍ക്കുന്നതും വികസിക്കുന്നതും തടയാനും സഹായിക്കും.
ഫ്ളാറ്റര്‍ ബെല്ലിക്ക് പഴത്തിനോളം പറ്റിയ മറ്റൊന്നില്ല. കൊഴുപ്പ് ഇല്ലാതാക്കും
ഫാറ്റ് കത്തിച്ചു കളയാന്‍ പഴത്തിന് പ്രത്യേക കഴിവുണ്ട്. വിറ്റാമിന്‍ ബിയും കോലിനും അടങ്ങിയ പഴം ശരീരത്തില്‍ ഫാറ്റ് അടിയാനുള്ള സാഹചര്യം ഉണ്ടാവുന്നത് തടയും. പ്രത്യേകിച്ചും ഉദരഭാഗത്ത് കൊഴുപ്പ് അടിയുന്നത് തടയും. ഊര്‍ജ്ജം കത്തിച്ച് കളയുന്ന പ്രക്രിയ വേഗത്തിലാക്കാന്‍ പഴത്തിന് കഴിയും. കാരണം ഫാറ്റ്-ശേഖരിച്ച് വെയ്ക്കുന്ന ജീനുകളെ നേരിട്ടാണ് സ്വാധീനിക്കുന്നതെന്നതാണ് പ്രധാനം.
ദഹനത്തിന് സഹായിക്കും
വയറ്റില്‍ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് പഴം സഹായകമാണ്. ഇത് ദഹനത്തെ പരോക്ഷമായി സഹായിക്കും. ദഹനക്കേടാണ് അമിത ഭാരത്തിന് പിന്നിലെ മറ്റൊരു പ്രധാന കാരണം. ഇത് ഇല്ലാതാക്കാന്‍ പഴം ദിവസവും കഴിക്കുന്നത് കൊണ്ട് സാധ്യമാകും.
ജങ്ക് ഫുഡിനോടുള്ള ആകര്‍ഷണം ഇല്ലാതാക്കാനും പഴത്തെ ഉപയോഗിക്കാം. വിശപ്പ് തോന്നുന്ന അവസരങ്ങളില്‍ ഒരു പഴം കഴിക്കുന്നത് പെട്ടെന്ന് വയര്‍ നിറഞ്ഞതായി തോന്നാന്‍ സഹായിക്കും.ഇത് അമിതാഹാരവും ജങ്ക് ഫുഡും കുറക്കാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha