നിങ്ങൾ പങ്കാളിയുമായി അകാരണമായി വഴക്കിടുന്നുണ്ടോ? എങ്കിൽ വിറ്റാമിൻ ഡി ടെസ്റ്റ് ചെയ്യൂ.
നിങ്ങൾ പങ്കാളിയുമായി അകാരണമായി വഴക്കിടുന്നുണ്ടോ?
മാനസിക വിഷമങ്ങളും സമ്മർദ്ദവുമാണ് മിക്കപ്പോഴും കുടുംബകലഹങ്ങൾക്ക് വഴിയൊരുക്കുന്നത്. ഇവിടെ പലപ്പോഴും വില്ലനായി അവതരിക്കുന്നത്ത് വിറ്റാമിൻ ഡി യുടെ അഭാവമാണ്.
വിറ്റാമിൻ ഡി യുടെ അഭാവം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കൂടുതലായി കാണുന്നത് യൂറോപ്പ് ,കാനഡ എന്നിവിടങ്ങളിൽ താമസിക്കുന്ന പ്രവാസി മലയാളികളിലാണ്. പ്രവാസി ജീവിതം എപ്പോഴും ബുദ്ധിമുട്ടാണ്. നാട്ടിലുള്ള ഉറ്റവരെയും ഉടയവരെയുമെല്ലാം വിട്ട് മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാനുള്ള ത്വരയിൽ അന്യ നാട്ടിൽ കഴിയുന്നവർ പലപ്പോഴും കടുത്ത മാനസിക സംഘർഷം അനുഭവിക്കാറുണ്ട്. പ്രവാസി ജീവിതത്തിന്റെ സമ്മർദ്ദം താങ്ങാനാകാതെ മരണത്തിനു കീഴടങ്ങിയവരെ കുറിച്ചുള്ള പത്ര വാർത്തകൾ നാം പലപ്പോഴും കാണാറുണ്ട് . മാനസിക സംഘർഷത്തിന് പല കാരണങ്ങൾ ഉണ്ടാകാമെങ്കിലും പലപ്പോഴും നാം അറിയാതെ ഇത്തരം സന്ദർഭങ്ങളിൽ വില്ലനാകുന്നത് വിറ്റാമിൻ ഡി ആണ്.
പൊതുവെ നാട്ടിലെ പോലെ വെയിൽ ഇല്ലാത്ത കാലാവസ്ഥയിൽ തൊഴിലിടങ്ങളിലേക്ക് കാറില്‍ നിന്നിറങ്ങാതെ പോകുന്നതും മറ്റും കൂടിയാകുമ്പോൾ വെയിലുകൊള്ളാനുള്ള സാധ്യത തീരെ കിട്ടുന്നില്ല. അതുകൊണ്ടു തന്നെ വെയില്‍ കൊള്ളാതെ ജീവിക്കുന്ന മലയാളികള്‍ അടക്കമുള്ളവരുടെ ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ കുറവ് ശരിക്കും ഉണ്ടാകുമെന്നതിൽ സംശയമില്ല.
വിറ്റാമിൻ ഡി യുടെ അഭാവം ശാരീരികമായ അസ്വസ്ഥതകൾ മാത്രമായിരിക്കും ഉണ്ടാക്കുക എന്നാണ് ഇതുവരെയും നാം കരുതിയിരുന്നത്,എന്നാൽ ഇത് മാനസിക സമ്മർദ്ദത്തിനും കാരണമാകുമെന്ന് പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുന്നു. നോര്‍വീജിയന്‍ സര്‍വകലാശാല യൂണിവേഴ്സിറ്റി ഓഫ് ഒസ്ലോയാണ് അനേകം രോഗികളെ പഠന വിധേയമാക്കിയതിനു ശേഷം റിപ്പോർട്ട് പുറത്തുവിട്ടത്.
വൈറ്റാമിന്‍ ഡി യുടെ കുറവ് ചെറു പ്രായക്കാരെയും ബാധിക്കും എന്നതാണ് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. കുട്ടികളിലെ പഠന വൈകല്യം, മ്ലാനത, വിശപ്പില്ലായ്മ, മുതിര്‍ന്നവരില്‍ കണ്ടു വരുന്ന മുന്‍ശുണ്ഠി, പങ്കാളിയോടുള്ള താല്‍പ്പര്യമില്ലായ്മ, തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റം കണ്ടെത്തുന്ന സ്വഭാവം എന്നിവയില്‍ ഒക്കെ വൈറ്റമിന്‍ ഡിയുടെ നിര്‍ണ്ണായക സ്വാധീനം ഉണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.
വിവിധ സാഹചര്യങ്ങളില്‍ ജീവിക്കുന്നവരെ കൂടി കണ്ടെത്തിയായിരുന്നു പഠനം. സാധാരണ മനോനില ഉള്ളവര്‍ മുതല്‍ കടുത്ത വിഷാദ രോഗം ഉള്ളവരെ വരെ പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു . വൈറ്റമിന്‍ ഡിയുടെ കുറവ് ഉള്ളവര്‍ വേറിട്ട് നില്‍ക്കുന്ന തരത്തിലുള്ള പെരുമാറ്റം പ്രകടിപ്പിച്ചതോടെയാണ് നമ്മുടെ സ്വഭാവ മാറ്റത്തിലും പ്രകടനത്തിലും വിറ്റാമിൻ ഡി ക്ക് നിര്‍ണ്ണായക റോള്‍ ഉണ്ടെന്ന നിഗമനത്തില്‍ എത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്. മാത്രമല്ല, വൈറ്റമിന്‍ ഡി കുറവ് നേരിടുന്ന അമ്മമാര്‍ക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളില്‍ കേള്‍വി, സംസാര വൈകല്യവൈകല്യം എന്നിവയുമുണ്ടാകാം എന്ന് പറയുമ്പോൾ വൈറ്റമിന്‍ ഡി ശരീരത്തില്‍ ചെലുത്തുന്ന സ്വാധീനം ഊഹിക്കാന്‍ കഴിയും . ഈ ആഴ്ച ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന അന്താരാഷ്ട്ര ചടങ്ങില്‍ ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗവേഷണ പ്രബന്ധം പുറത്തിറക്കാന്‍ തയ്യാറാകുകയാണ് ഗവേഷക സംഘം. ഇതോടെ കൂടുതല്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറം ലോകത്തിനു ലഭിക്കും എന്നാണ് കരുതപ്പെടുന്നത്.
d
സാധാരണ ഗതിയില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നതില്‍ കുറവ് ഉണ്ടാകുന്നതോടെയാണ് വൈറ്റമിന്‍ ഡിയുടെ അഭാവം ശരീരത്തില്‍ കണ്ടു തുടങ്ങുന്നത്. കുറച്ചൊക്കെ ഭക്ഷണ രീതി വഴി ഈ കുറവ് പരിഹരിക്കാന്‍ കഴിയുമെങ്കിലും വൈറ്റമിന്‍ ഡിയുടെ കുറവ് ക്രമാതീതമായി അധികരിക്കുന്ന സാഹചര്യത്തില്‍ വൈദ്യ സഹായം ലഭിച്ചില്ലെങ്കില്‍ ഗുരുതരമായ ശാരീരിക പ്രയാസങ്ങള്‍ക്ക് അതിടയാക്കും എന്നുറപ്പാണ്. എല്ലുകളുടെയും മറ്റും ദുര്‍ബലാവസ്ഥയ്ക്കും വൈറ്റമിന്‍ ഡിയുടെ കുറവ് കാരണമാകുംഎന്ന് അനുഭവിച്ചറിഞ്ഞവര്‍ കൂടിയാണ് പ്രവാസി മലയാളികള്‍.
അടുത്ത കാലത്തു നടന്ന കായിക മത്സരങ്ങളില്‍ പങ്കെടുത്തു കൈകാലുകള്‍ ഒടിഞ്ഞു മാസങ്ങളോളം വീട്ടില്‍ ഇരിക്കേണ്ടി വന്നപ്പോഴാണ് പലര്‍ക്കും വൈറ്റമിന്‍ ഡി കുറയുന്നത് മൂലമുള്ള ദോഷം പിടികിട്ടിയത്. എന്നാല്‍ വൈറ്റമിന്‍ ഡിയുടെ കുറവ് തലച്ചോറിലേക്കുള്ള ഹോര്‍മോണ്‍ അളവിനെ ബാധിക്കുകയും അത് മൂഡ് സ്വിങ് ഉള്‍പ്പെടെയുള്ള മനോ വ്യാപാരങ്ങളെയും നിയന്ത്രിക്കും എന്ന് കൂടി വെളിപ്പെട്ടതോടെ വൈറ്റമിന്‍ ഡിയുടെ പ്രാധാന്യം കൂടുതല്‍ തിരിച്ചറിയപ്പെടുകയാണ്
ഇനിയുള്ള ദിവസങ്ങൾ കാനഡ , യൂറോപ് രാജ്യങ്ങളിൽ അതിശൈത്യത്തിന്റെ നാളുകളാണ്. വെയിലേൽക്കാനുള്ള സാഹചര്യം കിട്ടുക എന്നത് തീരെ ഇല്ല എന്ന് തന്നെ പറയാം. ഈ സാഹചര്യത്തിൽ വിറ്റാമിൻ ഡി സമ്പുഷ്ടമായ ആഹാരം കഴിക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ചാള , സൽമാൻ തുടങ്ങിയ മീനുകൾ കഴിക്കുന്നത് ഈ കാലാവസ്ഥയിൽ ഏറെ ഗുണം ചെയ്യും. മൂഡ് സ്വിങ് കൊണ്ടുണ്ടാകുന്ന മനോ വികാരങ്ങളെ നിയന്ത്രിച്ച് കുടുംബത്തിൽ സന്തോഷം കൊണ്ടുവരാനായി വിറ്റാമിൻ ഡി യുടെ അഭാവം പരിഹരിക്കാൻ ,എല്ലാവരും പ്രത്യേകിച്ച് കാനഡ ,യൂറോപ്പ് പോലുള്ള ശൈത്യ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾ ശ്രദ്ധിക്കുമല്ലോ .
For more updates LIKE us on
https://www.facebook.com/MalayalivarthaHealthandWellness/
https://www.facebook.com/Malayalivartha