ക്യാരറ്റ് ജ്യൂസ് ആരോഗ്യത്തിന് ഹാനികരം
ഇത്രകാലവും നാമെല്ലാം വിശ്വസിച്ചിരുന്നത് ആരോഗ്യവും സൗന്ദര്യവും വര്‍ധിപ്പിക്കാന്‍ ക്യാരറ്റ് ജ്യൂസിനോളം മികച്ച മറ്റൊന്നുമില്ല എന്നല്ലേ. നിറം വെക്കാനും സൗന്ദര്യമുണ്ടാകാനുമെല്ലാം ക്യാരറ്റ് ജ്യൂസ് കഴിച്ചാൽ മതി എന്നാണ് കരുതിയിരുന്നത്. എന്നാൽ അത് തെറ്റാണെന്നാണ് ഇപ്പോൾ ഗവേഷകർ പറയുന്നത്.
ക്യാരറ്റ് നാരുകളാൽ സമൃദ്ധമാണെങ്കിലും ജ്യൂസാക്കുമ്പോൾ ഇവ നഷ്ടപ്പെടുന്നു.
ഫൈബര്‍ മാത്രമല്ല പ്രോട്ടിന്‍റെ അളവും കുറയുമത്രെ.
സ്ഥിരമായി ക്യാരറ്റ് ജ്യൂസ് കഴിക്കുന്നതു ചര്‍മ്മത്തില്‍ ഒരു മഞ്ഞനിറം വരാന്‍ ഇടയാക്കുമെന്നും ഗവേഷകര്‍ പറയുന്നു. ക്യാരറ്റിലെ കരോട്ടിന്‍ ആണ് ഈ മഞ്ഞ നിറത്തിനു പിന്നില്‍.
കുട്ടികളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ക്യാരറ്റ് ജ്യൂസ് കാരണമാകുമെന്നും അതുകൊണ്ടു തന്നെ കുട്ടികള്‍ക്ക് കൊടുക്കുന്നതു സൂക്ഷിച്ചു വേണം എന്നും ഗവേഷകര്‍ പറയുന്നുണ്ട്.
കാരോട്ടിന്‍റെ അംശം കൊച്ചു കുട്ടികളില്‍ അലര്‍ജിക്കു കാരണമാകും. അതുകൊണ്ടു മുലയൂട്ടുന്ന അമ്മമാര്‍ ഇതു കഴിക്കുന്നതു സൂക്ഷിച്ച് വേണമത്രെ.
എന്നിരുന്നാലും ക്യാരറ്റ് ആരോഗ്യത്തിനു വളരെ ഏറെ നല്ലതാണ്.അതുകൊണ്ടു ഇനി ക്യാരറ്റ് സലാഡിനൊപ്പമോ കറി വെച്ചോ കഴിക്കാം.
https://www.facebook.com/Malayalivartha