വൃണങ്ങളാല്‍ ക്ഷീണിച്ചുകണ്ട പൂച്ചകളെ പട്ടിണിക്കിട്ട് കൊന്ന് ബിരിയാണി വിൽപന
പട്ടി മുതൽ പൂച്ച ഇറച്ചി വരെ. വഴിയോര കച്ചവടക്കാരുടെ അടുക്കൽ നിന്ന് ബിരിയാണി, നോൺ വെജ് കഴിക്കുന്നവർ സൂക്ഷിക്കണം.
ഇക്കഴിഞ്ഞ ദിവസത്തെ ഹിന്ദു പത്രത്തിന്റെ റിപ്പോർട്ട് ഞെട്ടിക്കുന്നത്. ചെന്നൈ പല്ലാവാരം മേഖലയിലാണ് പൂച്ചമാംസം ഉപയോഗിച്ചുള്ള ബിരിയാണി വ്യാപകമായത് എന്നാണ് ദ ഹിന്ദുവിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്
ചെന്നൈ നഗരത്തിലെ വഴിയോരങ്ങളില്‍ വില്‍ക്കുന്ന ബിരിയാണിയില്‍ ഉപയോഗിക്കുന്നത് പൂച്ചകളുടെ മാംസം. പല്ലാവാരം മേഖലയിലാണ് പൂച്ചമാംസം ഉപയോഗിച്ചുള്ള ബിരിയാണി വ്യാപകമായത് എന്നാണ് ദ ഹിന്ദുവിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്.
ഇത്തരത്തില്‍ ഒരു കടയില്‍ നിന്ന് പോലീസും പീപ്പിള്‍ ഫോര്‍ ആനിമല്‍ പ്രവര്‍ത്തകരും ചേര്‍ന്ന് 16 പൂച്ചകളെ മോചിപ്പിച്ചു.
വൃണങ്ങളാല്‍ ക്ഷീണിച്ചുകണ്ട പൂച്ചകളെ പട്ടിണിക്കിട്ട് കൊല്ലുന്നതായിരുന്ന കച്ചവടക്കാരുടെ രീതിയെന്നാണ് ഹിന്ദുവിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്.
ചൂട് വെള്ളത്തിലിട്ട് ഇവയെ കൊന്നാണ് ബിരിയാണിക്കായി ഇവരുടെ മാംസം ഉപയോഗിക്കാറ് എന്നാണ് കച്ചവടക്കാര്‍ പോലീസിനോട് പറയുന്നത്. ഇത്തരത്തിലുള്ള മാംസം 2 കിലോയ്ക്ക് 200 രൂപ എന്ന തോതിലാണ് ബിരിയാണി കച്ചവടക്കാര്‍ക്ക് പൂച്ചപിടുത്തക്കാര്‍ വില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
കേരളത്തിലും ഫാമുകളിൽ നിന്ന് അസുഖം വന്നു ചാകുന്ന കോഴികളെ വഴിയോര കച്ചവടക്കാർ ചെറിയ വിലക്കു വാങ്ങി വിൽക്കുന്ന നിരവധി റിപ്പോർട്ടുകളാണ് പുറത്തു വന്നിട്ടുള്ളത് .
https://www.facebook.com/Malayalivartha