ഗര്‍ഭകാലത്ത് തുളസി ഉപയോഗിക്കണം
സംസ്കൃതത്തിൽ തുളസി എന്നാൽ സാമ്യമില്ലാത്തത് എന്നാണർത്ഥം(തുലനമില്ലാത്തത്). തുളസിയുടെ ഗുണങ്ങൾ ഉള്ള മറ്റൊരു ചെടി ഇല്ലാത്തതാണ് ഈ ചെടിക്ക് തുളസി എന്ന് പേര് വരാനുള്ള കാരണം .തുളസിയുടെ ആറീജിയ ഗുണങ്ങൾ നിരവധിയാണെന്നു എല്ലാവര്ക്കും അറിയാം. എന്നാൽ തുളസിയില നിര്‍ബന്ധമായും ഗര്‍ഭിണികള്‍ ഉപയോഗിക്കേണ്ട ഒന്നാണ് എന്ന് എത്ര പേർക്ക് അറിയാം ?
തുളസിയില ഉപയോഗിക്കുന്നത് കൊണ്ട് എന്തൊക്കെ ഗുണങ്ങളാണ് ഗര്‍ഭിണിയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും ഉണ്ടാവുന്നത് എന്ന് നോക്കാം.
രക്തം കട്ട പിടിയ്ക്കാതിരിക്കുന്നു
നല്ലൊരളവില്‍ വിറ്റാമിന്‍ കെ തുളസിയില്‍ അടങ്ങിയിട്ടുണ്ട്.
ഇത് ഗര്‍ഭസ്ഥശിശുവിന് ആരോഗ്യം നല്‍കുന്നതോടൊപ്പം പ്രസവസമയത്ത് സുരക്ഷയും പ്രദാനം ചെയ്യുന്നു. പ്രസവ സമയത്ത് അമിതമായി രക്തം നഷ്ടപ്പെടുന്നത് തുളസിയുടെ ഉപയോഗത്തിലൂടെ ഇല്ലാതാവുന്നു.
ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച
ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്ക് തുളസിയില സഹായിക്കുന്നു. ഇതിലെ വിറ്റാമിന്‍ എ കുഞ്ഞിന്റെ കണ്ണ്, ഹൃദയം, ശ്വാസകോശം എന്നിവയെല്ലാം ആരോഗ്യമുള്ളതാക്കി മാറ്റാന്‍ സഹായിക്കുന്നു.
കുഞ്ഞിന്റെ എല്ലുകള്‍ക്ക് ആരോഗ്യം
കുഞ്ഞിന്റെ എല്ലുകള്‍ക്ക് ആരോഗ്യം നല്‍കുന്ന കാര്യത്തിലും തുളസിയില മുന്നിലാണ്. ഇതിലുള്ള ശക്തമായ ആന്റി ഓക്സിഡന്റ് എല്ലുകള്‍ രൂപപ്പെടുന്നതില്‍ സഹായിക്കുന്നു.
രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു
ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥശിശുവിനും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും രക്തത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിനും തുളസിയില സഹായിക്കുന്നു.
അനീമിയയെ പ്രതിരോധിയ്ക്കുന്നു
അനീമിയ കുട്ടികളില്‍ സാധാരണമാണ്. അത് ഗര്‍ഭസ്ഥ ശിശുവാണെങ്കിലും ബാധിയ്ക്കപ്പെടുന്നതാണ്. എന്നാല്‍ തുളസിയുടെ ഉപയോഗം കുട്ടികളില്‍ ഉണ്ടാവുന്ന അനീമിയ പോലുള്ള പ്രശ്നങ്ങളെ ചെറുക്കുന്നു.
രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. കുട്ടികളിലും ഗര്‍ഭിണികളിലും രോഗം പിടികൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ തുളസി ഉപയോഗിക്കുന്നത് നല്ലതാണ്.
https://www.facebook.com/Malayalivartha