ആപ്പിൾ രാത്രി കഴിക്കരുത്
ദിവസവും ഒരാപ്പിള്‍ കഴിയ്ക്കുന്നതു ഡോക്ടറെ അകറ്റി നിര്‍ത്തുമെന്നാണ് പഴഞ്ചൊല്ല് . എന്നാൽ അതിനും ഒരു സമയവും നേരവുമൊക്കെയുണ്ട്. സമയം തെറ്റി കഴിച്ചാൽ ആപ്പിളായാലും വയറിനു ദോഷം ചെയ്യും.
രാത്രിയില്‍ ആപ്പിള്‍ കഴിച്ചാൽ ശരീരത്തിലെ ആസിഡ് തോതുയരും. ഇത് അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കും.
ആപ്പിള്‍ രാത്രിയില്‍ കഴിച്ചുറങ്ങുന്നവര്‍ക്ക് രാവിലെ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നതായി പഠനങ്ങള്‍ പറയുന്നു.
ആപ്പിളിന്റെ തൊലി കട്ടിയുള്ളതാണ്. ഇത് ദഹനത്തിന് ഏറെ ബുദ്ധിമുട്ടും. ഇതുകൊണ്ടുതന്നെ രാത്രിയില്‍ ആപ്പിള്‍ കഴിയ്ക്കുകയാണെങ്കിൽ തൊലിയൊഴിവാക്കി കഴിയ്ക്കുന്നതാണ് നല്ലത്. രാത്രി നേരം വൈകി ആപ്പിൾ കഴിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിനു ഗുണകരം.
https://www.facebook.com/Malayalivartha