പ്രമേഹം : എന്തെല്ലാം കഴിക്കാം?
ലോകത്തൊട്ടാകെ 35 കോടി ജനങ്ങള്‍ക്ക് പ്രമേഹമുണ്ടെന്നാണ് കണക്ക്. 20 വര്‍ഷംകൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് ലോക ആരോഗ്യ സംഘടന പറയുന്നത്.
ഇൻസുലിൻ എന്ന ഹോർമോണിന്റെ ഉത്‌പാദന ക്കുറവുകൊണ്ടോ അല്ലെങ്കിൽ ഉത്‌പാദിപ്പിക്കപ്പെടുന്ന ഇൻസുലിന്റെ പ്രവർത്തനശേഷിക്കുറവുകൊണ്ടോ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് ക്രമാതീതമായി വർധിക്കുന്ന അവസ്ഥയാണ് പ്രമേഹം.ജീവിതശൈലിയിൽ വന്ന മാറ്റവും തിരക്കുപിടിച്ച ജീവിതവും പ്രമേഹത്തിന് കാരണമാകുന്നുണ്ട്.
പ്രമേഹമുള്ളവർ മരുന്ന് മാത്രം കഴിച്ചതുകൊണ്ടു പ്രയോജനമില്ല .ഭക്ഷണം തീരെ കഴിക്കാതെ ഷുഗർ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ് പ്രഭാത ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. ആരോഗ്യകരമായ പ്രഭാത ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരേ അളവിൽ നില്കാൻ സഹായിക്കും.
രാവിലെ വെറും വയറ്റിൽ 3 നെല്ലിക്കയുടെ നീര് ഒരു നുള്ളു മഞ്ഞൾപ്പൊടിയും കുരുമുളക് പൊടിയും ചേർത്ത് കുടിക്കുന്നത് നല്ലതാണ്.
മുട്ട, തൈര് മൈദാ ,അച്ചാറുകൾ ,എണ്ണയിൽ വറുത്തതും തണുപ്പിച്ചതുമായ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കേണ്ടതാണ്.മൂന്നുനേരം ഭക്ഷണം കഴിക്കുന്നതിനുപകരം അളവു കുറച്ച് കൃത്യമായ ഇടവേളകളില്‍ അഞ്ചോ ആറോ പ്രാവശ്യമായി കഴിക്കുകയാണെങ്കില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അമിതമായി കൂടാതെയും കുറയാതെയും നിലനിര്‍ത്താന്‍ നമുക്ക് സാധിക്കുന്നതാണ്.
ഉദാഹരണത്തിന് പ്രാതല്‍, ഉച്ചയൂണ്, അത്താഴം എന്ന പതിവ് മാറ്റി രാവിലെ ആറുമുതല്‍ പല ആവര്‍ത്തികളിലായി ചെറിയ അളവുകളില്‍ ഭക്ഷണം കഴിക്കാവുന്നതാണ്.
രാവിലെ ആറുമണി, ഒന്‍പത് മണി, 12 മണി, മൂന്നു മണി, ആറുമണി, രാത്രി ഒന്‍പത് മണി തുടങ്ങി അവരവര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ആഹാരം കഴിക്കുന്ന സമയം ക്രമപ്പെടുത്താവുന്നതാണ്. അതേസമയം ഇങ്ങനെ ഇടവേളകളില്‍ ഭക്ഷണം കഴിക്കുന്നതുകൊണ്ട് ആകെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കൂടിപ്പോകാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രമേഹ രോഗികൾ ദിവസേന 20 മുതൽ 30 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവെയ്ക്കണം.
https://www.facebook.com/Malayalivartha