തടികുറക്കാൻ ഈ പഴങ്ങൾ കഴിക്കാം
അമിതഭാരം ഭയന്ന് പ്രിയപ്പെട്ട എന്തെങ്കിലും ഭക്ഷണപദാർഥങ്ങൾ ആഹാരക്രമത്തിൽ നിന്ന് പൂർണമായും ഒഴിവാക്കുന്നതുകൊണ്ടുമാത്രം പ്രയോജനമില്ല. വണ്ണം കുറയ്ക്കാൻ ചില പ്രത്യക ഇനം പഴങ്ങൾ ആഹാരശീലത്തിന്റെ ഭാഗമാക്കണം എന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. ഫ്ലവനോയിഡുകൾ ധാരാളമടങ്ങിയ ആപ്പിൾ, സബർജില്ലി, സ്ട്രോബെറി, റാഡിഷ് എന്നിവയാണ് വണ്ണം കുറയ്ക്കുന്നതിന് ഏറ്റവും ബെസ്റ്റ്.
ഹാർവാർഡ് സർകലാശാലയിൽ നടന്ന പഠനങ്ങളിൽ നിന്നാണ് ഈ കണ്ടെത്തൽ. അമേരിക്കയിലെ ഒന്നേകാൽ ലക്ഷം പുരുഷന്മാരുടെയും സ്ത്രീകളുടെയും കഴിഞ്ഞ 24 വർഷത്തെ ഭക്ഷണക്രമം വിശദമായി പഠിച്ചതിനു ശേഷമായിരുന്നു ഈ നിഗമനത്തിൽ എത്തിച്ചേർന്നത്. ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഫ്ലവനോയിഡുകൾക്ക് മനുഷ്യന്റെ ശരീരഭാരത്തെ സ്വാധീനിക്കാൻ കഴിയുമത്രേ. ഫ്ലവനോയിഡുകൾ ഏറ്റവുമധികം അടങ്ങിയ ചില പച്ചക്കറികളും പഴവർഗങ്ങളും പതിവായി കഴിക്കുന്നതിലൂടെ ശരീരഭാരത്തെ ക്രമീകരിക്കാൻ കഴിയുമെന്നും ഗവേഷകർ കണ്ടെത്തി.
ഫ്ലവനോയിഡുകൾ ധാരാളമടങ്ങിയിരിക്കുന്നതുകൊണ്ടാണ് ഡോക്ടർമാർ ഗ്രീൻ ടീ കഴിക്കുന്നതിനെ പ്രോൽസാഹിപ്പിക്കുന്നത്. ആഹാരക്രമത്തിൽ സ്ട്രോബെറി, ഓറഞ്ച്, ഉള്ളി, സബർജില്ലി, ആപ്പിൾ എന്നിവ ധാരാളമായി ഉൾപ്പെടുത്തുകയാണ് ഫ്ലവനോയിഡ് ലഭിക്കാൻ ചെയ്യേണ്ടത്. ശരീരഭാരം കുറയ്ക്കാം എന്നതുമാത്രമല്ല, ഹൈപ്പർ ടെൻഷൻ, പ്രമേഹം, ഹൃദ്രോഗം, അർബുദം തുടങ്ങിയവയെ ചെറുക്കുന്നതിനും ഇത്തരം പഴങ്ങൾക്ക് സാധിക്കും.
https://www.facebook.com/Malayalivartha