പുളി കുടം പുളി
കുടംപുളിയുടെ ശാസ്ത്രനാമം ഗാർസിനിയ കംബോജിയഎന്നാണ് .കുടംപുളി ഒൗഷധമായും ആഹാരമായും ഉപയോഗിക്കാം. പ്രധാനമായും കുടംപുളിയുടെ തോടുതന്നെയാണു ഉപയോഗിക്കുന്നത്. മലേഷ്യയിലെ ചില ഗ്രാമങ്ങളില്‍ ശരീരഭാരം കുറയ്ക്കുന്നതിനു കുടംപുളി ഉപയോഗിച്ചു തയാറാക്കുന്ന ഒരിനം സൂപ്പ് ഭക്ഷണത്തിനു മുമ്പു കഴിക്കാറുണ്ട്.അമിതവണ്ണം, കൊഴുപ്പ് എന്നിവയെ അതിവേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണെ്ടന്ന പ്രചാരണവുമാണു കുടംപുളിയെ താരമാക്കിയിരിക്കുന്നത്.
അമേരിക്കയില്‍ ഏറെ അംഗീകാരവും പേരുമുള്ള ഡോ. ഓസ് കുടംപുളിയുടെ മഹാത്മ്യത്തെക്കുറിച്ചു തന്റെ ആരോഗ്യപരിപാടികളില്‍ വിവരിക്കുക കൂടി ചെയ്തതോടെ സെലിബ്രിറ്റികള്‍ കുടംപുളിക്കു പിന്നാലെ പരക്കംപായുകയാണ്. കുടംപുളി ചേര്‍ക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ ഒന്നുംതന്നെ വിദേശികൾക്കില്ലാത്തതിനാൽ കുടംപുളിയിലെ ഗുണകരമായ സത്ത് വേര്‍തിരിച്ചെടുത്തു ക്യാപ്‌സൂളുകളാക്കി മാറ്റി ഉപയോഗിക്കുകയാണ് അവര്‍ ചെയ്യുന്നത്.
കുടംപുളിയില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന പ്രകൃതിദത്ത ഘടകമാണു ഹൈഡ്രോസിട്രിക് ആസിഡ് (എച്ച്‌സിഎ). ശരീരഭാരം കുറയ്ക്കുന്നതിന്റെ വേഗം ഇരട്ടിയോ മൂന്നിരട്ടിയോ ആക്കാന്‍ ഈ ഘടകത്തിനു കഴിയുമെന്നാണ് ഈ രംഗത്തു പഠനം നടത്തിയവര്‍ അവകാശപ്പെട്ടിരിക്കുന്നത്. ഭക്ഷണക്രമീകരണത്തിനൊപ്പം വ്യായാമവും ചെയ്യുന്ന ഒരാള്‍ക്ക് എച്ച്‌സിഎ (കുടംപുളി സത്ത്) ഉപയോഗിക്കുന്നതിലൂടെ ഒരു മാസംകൊണ്ടു നാലു പൗണ്ട് (രണ്ടു കിലോയോളം) വരെ ഭാരം കുറയുമത്രേ.
ഐശ്വര്യ റായി തന്റെ സൗന്ദര്യ രഹസ്യവും നമ്മുടെ കുടംപുളി തന്നെയാണെന്ന് സമ്മതിച്ചു കഴിഞ്ഞു. ശരീരത്തിലെ അമിത കൊഴുപ്പിനെ അലിയിച്ചു കളയുന്ന ഔഷധമാണ് കുടംപുളി എന്നാണ് ആഷ് പറയുന്നത്
ഹൈഡ്രോസിട്രിക് ആസിഡ് (എച്ച്‌സിഎ) ശരീരത്തില്‍ കൊഴുപ്പ് രൂപപ്പെടുന്നതിനെ തടയുമെന്നു പഠനം പറയുന്നു. സാധാരണയായി നമ്മുടെ ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റ്‌സ്, ഷുഗര്‍ തുടങ്ങിയവ മുഴുവനായി ഉപയോഗിക്കപ്പെടുന്നില്ല.
ശരീരത്തില്‍ ശേഖരിക്കപ്പെടുന്ന ഇവ വൈകാതെ കൊഴുപ്പായി മാറ്റപ്പെടുന്നു. എന്നാല്‍, എച്ച്‌സിഎ പുറപ്പെടുവിക്കുന്ന ഒരു എന്‍സൈം ഇങ്ങനെ കൊഴുപ്പു രൂപപ്പെടുന്നതിനെ തടയുന്നു. അതുപോലെ ചീത്ത കൊളസ്‌ട്രോള്‍ (എല്‍ഡിഎല്‍), ട്രൈഗ്ലിസറൈഡ്‌സ് എന്നിവയുടെ ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ തലച്ചോറിലെ സെറോറ്റോനിണിന്റെ അളവ് ഉയര്‍ത്താന്‍ സഹായിക്കുന്നതിലൂടെ ഉന്മേഷം കൂട്ടാനും കുടംപുളി ഉപകാരപ്പെടുമെന്നു പഠനം നടത്തിയവര്‍ പറയുന്നു.
കുടംപുളി യുടെ ഔഷധമൂല്യങ്ങൾ
വാതം,കഫം,അമിതമായ ചൂട്,ദാഹം എന്നിവ അകറ്റുന്നു .ഹൃദയത്തിനു ബലം നൽകി രക്തദോഷങ്ങളെ ഇല്ലാതാക്കും
ഒൗഷധപ്രയോഗങ്ങൾ
മോണയ്ക്ക് ബലം ലഭിക്കാൻ: കുടംപുളി തിളപ്പിച്ചെടുത്ത വെള്ളം വായിൽ കവിൾ കൊള്ളുക.
2.ചുണ്ട്, കൈകാലുകൾ എന്നിവ വിണ്ടുകീറുന്നതു തടയുന്നത്തിന്:
കുടംപുളി വിത്തിൽ നിന്ന് എടുക്കുന്ന തൈലം പുരട്ടുക
3.മോണകളിൽ നിന്നും രക്തം വരുന്ന സ്കർവീ രോഗത്തിലും ഈ തൈലം ഫലപ്രദമാണ്.
4കരിമീൻ, കുടംപുളിചേർത്തു കറിവച്ചു കഴിക്കുന്നതു വായു കോപം ശമിപ്പിക്കും.
5.ത്വക് രോഗങ്ങളിൽ കുടം പുളി വേരിൻ മേൽത്തൊലി അരച്ചു പുരട്ടാം....
6.പ്രമേഹരോഗികൾ ദിവസവും കുടംപുളി കഴിക്കുന്നതു രക്തത്തിൽ പഞ്ചസാരയുടെ അളു കുറയ്ക്കും....
7.കുടംപുളി കഷായം വച്ച് അല്പം കുരുമുളകുപൊടി ചേർത്തു ദിവസവും കഴിച്ചാൽ കൊഴുപ്പും അമിതവണ്ണവും കുറയ്ക്കും. ...
https://www.facebook.com/Malayalivartha