അധികമായാൽ പഴവും വിഷം
പഴം ആരോഗ്യത്തിനു നല്ലതാണെന്നതിൽ സംശയമില്ല. ഒന്നോ രണ്ടോ പഴം കഴിക്കുന്നതിൽ തെറ്റില്ല. പക്ഷെ അധികമായാൽ പഴവും ഹാനികരമാകും. നമ്മൾ പഴം കഴിക്കുന്ന രീതി അത്ര ശാസ്ത്രീയമല്ലെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. സാധാരണ എല്ലാവരും ഭക്ഷണത്തിനു ശേഷമാണ് പഴം കഴിക്കുന്നത് . ഇത് തെറ്റായ രീതിയാണ്. ഭക്ഷണത്തിനു മുൻപാണ് പഴം കഴിക്കേണ്ടത്. വെറും വയറ്റിൽ പഴം കഴിച്ചാൽ നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ നശിപ്പിച്ചു, വളരെയധികം ഊർജം പ്രദാനം ചെയ്യും.
പഴം കൂടുതല്‍ കഴിയ്ക്കുമ്പോള്‍ ശരീരഭാരം കൂടുമെന്നത് വാസ്തവമാണ്. തടി കുറയ്ക്കണമെന്നുള്ളവര്‍ പഴത്തിന്റെ ഉപയോഗം മിതപ്പെടുത്തുക. ഒരു പഴുത്ത പഴത്തില്‍ തന്നെ 120 കലോറിയുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ സ്ഥിരമായി ഏത്തപ്പഴം കഴിക്കരുത്.
രക്തത്തിലെ പഞ്ചസാര ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനപ്രകാരം പഴം മീഡിയം ഗ്ലൈസമിക് ഇന്‍ഡക്‌സുള്ള ഭക്ഷണത്തില്‍ പെടുന്ന ഒന്നാണ്. പ്രമേഹരോഗികൾ ഏത്തപ്പഴം ഒഴിവാക്കുന്നതാണു നല്ലത്. കാരണം, അതിൽ കാർബോഹൈഡ്രേറ്റ് കൂടുതലായി ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്താൻ ഇടയാകുന്നു. പ്രത്യേകിച്ചു ടൈപ്പ് 2 പ്രമേഹമുള്ളവര്‍ സൂക്ഷിച്ചുപയോഗിയ്‌ക്കേണ്ട ഒന്നാണ് പഴം. പ്രമേഹരോഗികൾ ഏത്തപ്പഴം ഉപയോഗിക്കുകയാണെങ്കിൽ പുഴുങ്ങാത്തതാണ് അഭികാമ്യം.
തീരെ വ്യായാമമില്ലാത്ത കൊളസ്ട്രോൾ രോഗികൾ ഏത്തപ്പഴം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, ഇതിൽ കൊളസ്ട്രോൾ ഇല്ലെങ്കിൽതന്നെയും ഇതിലെ അന്നജം ശരീരത്തിൽ കൊഴുപ്പായി മാറ്റപ്പെടാം.
പഴത്തില്‍ തൈറമിന്‍ എന്നൊരു ഘടകമുണ്ട്. തലവേദന, മൈഗ്രേന്‍ എന്നിവയ്‌ക്കുള്ള പ്രധാന കാരണമാണിത്. ഇതുകൊണ്ടുതന്നെ പഴം ഈ പ്രശ്‌നമുണ്ടാക്കും. ഇതിന്റെ തൊലിയിലാണ് കൂടുതല്‍ തൈറമീനുള്ളത്. ഇതുകൊണ്ടുതന്നെ പഴത്തൊലി മുഴുവന്‍ നീക്കം ചെയ്‌തു വേണം കഴിയ്‌ക്കാനും.
https://www.facebook.com/Malayalivartha