ഉപ്പ് എന്ന വിഷം
ഇന്ത്യക്കാർ ലോകാരോഗ്യ സംഘടന നിർദേശിച്ച അളവിനേക്കാൾ ഇരട്ടിയിലധികം ഉപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതായി പഠനം. ഇത് ഹൃദസംബന്ധമായ രോഗങ്ങൾ വർധിക്കാൻ കാരണമാവുന്നതായും പഠനഫലങ്ങൾ പറയുന്നു.
ജോർജ് ഇൻസ്റ്റിറ്റ്യുട്ട്ഒാഫ് ഹെൽത്ത് സയൻസ് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 19 വയസ്സിൽ കുടുതലുള്ള മനുഷ്യന് ആവശ്യമായ ഉപ്പിന്റെ അളവ് 5 ഗ്രാമാണ്. എന്നാൽ ഇന്ത്യയിൽ ആളുകൾ ഉപയോഗിക്കുന്നത് 10.98 ഗ്രാം ഉപ്പാണ്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കിഴക്കൻ ഇന്ത്യയിലുമാണ് ഉപ്പിെൻറ ഉപയോഗം കുടുതലെന്നാണ് പഠനഫലങ്ങൾ തെളിയിക്കുന്നത്. ത്രിപുരയാണ് ഉപ്പ് ഉപയോഗത്തിൽ എറ്റവും മുന്നിലുള്ള സംസ്ഥാനം 14 ഗ്രാമാണ് ശരാശരി ത്രിപുരയിൽ ആളുകളുടെ ഉപ്പ് ഉപയോഗത്തിന്റെ അളവ്.
കഴിഞ്ഞ 30 വർഷത്തിനുള്ളിൽ ഇന്ത്യക്കാരുടെ ഭക്ഷണശീലങ്ങളിൽ കാര്യമായ മാറ്റം വന്നു കഴിഞ്ഞു. കുടുതൽ ആളുകളും ഫാസ്റ്റ് ഫുഡാണ് കഴിക്കുന്നത് . ഇതിൽ ഉപ്പിന്റെയും മധുരത്തിന്റെയും അളവ് കുടുതലായതിനാൽ പ്രമേഹം, രക്തസമ്മര്‍ദ്ദം, ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങി നിരവധി
അസുഖങ്ങൾക്ക് കാരണമാകും .ഇന്നത്തെ കുട്ടികള്‍ അമിതമായി തടിക്കുന്നതിന്റെ പ്രധാന കാരണമാണ് കൂടുതല്‍ ഉപ്പ് ശരീരത്തില്‍ എത്തുന്നത്. ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങളാണ് കുട്ടികള്‍ കൂടുതല്‍ കഴിക്കുന്നത്. ബേക്കറി പലഹാരങ്ങളിലും ഫാസ്റ്റ് ഫുഡിലും ധാരാളം ഉപ്പ് അടങ്ങിയിട്ടുണ്ട്. ഇത് പൊണ്ണത്തടിയുണ്ടാക്കുന്നു.ഉപ്പ് കൂടിയ തോതില്‍ ശരീരത്തില്‍ എത്തുന്നത് പക്ഷാഘാതത്തിനും കിഡ്‌നിയിൽ കല്ലുണ്ടാകുന്നതിനും ഇടയാക്കും. വയറിലെ ക്യാന്‍സറിന് ഉപ്പ് കാരണമാകുമെന്നും പഠന റിപ്പോർട്ടുകളുണ്ട്.
2030 ഓടെ ഇന്ത്യയിലെ ഹൃദ്രോഗികളുടെ എണ്ണം രണ്ടു കോടിയായി വർധിക്കും. ഇതിനെതിരെ ത്വരിത നടപടികൾ സ്വീകരിക്കണമെന്നും പഠനം ആവശ്യപെടുന്നു.
https://www.facebook.com/Malayalivartha