അധികമായാൽ തക്കാളിയും വില്ലനാകും
ഗുണകരമാണെന്നു കരുതി അമിതമായി കഴിച്ചാൽ തക്കാളിയും ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് പുതിയ കണ്ടുപിടുത്തം. തക്കാളിക്ക് ഒരു പാട് ഗുണവശങ്ങളുണ്ട്. പ്രതേകിച്ചു കാൻസർ പോലുള്ള അസുഖങ്ങൾ തടയാൻ ഉള്ള കഴിവ് തക്കാളിക്കുണ്ട്.
എന്നാല്‍ എന്തിനുമേതിനും പാര്‍ശ്വഫലങ്ങളുണ്ടെന്നു പറയുന്നതു പോലെ തക്കാളിയും ചിലപ്പോള്‍ പ്രശ്‌നക്കാരനാകും. തക്കാളി ആരോഗ്യത്തിനു വരുത്തുന്ന ചില പാര്‍ശ്വഫലങ്ങളെക്കുറിച്ചറിയൂ,
തക്കാളിയിലെ ലൈകോഫീനാണ് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയുന്നത്. എന്നാല്‍ ഇത് അമിതമാകുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി കുറയ്ക്കും. ശരീരത്തിലുണ്ടാകുന്ന തകരാറുകള്‍ തനിയെ പരിഹരിയ്ക്കാനുള്ള ശരീരത്തിന്റെ കഴിവു കുറയ്ക്കും.
തക്കാളിയില്‍ ആസിഡ് ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ അസിഡിറ്റി, നെഞ്ചെരിച്ചില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കും. ആസിഡ് റിഫഌക്‌സ് എന്ന പ്രശ്‌നം, അതായത് പുളിച്ചു തികട്ടലിന് കാരണമാകും.
ഇറിട്ടബിള്‍ ബവ്വല്‍ സിന്‍ഡ്രോം എന്ന അവസ്ഥയ്ക്ക് തക്കാളി കാരണമാകും. വയറുവേദന, അസ്വസ്ഥത, ഭക്ഷണം കഴിച്ചാലുടന്‍ ടോയ്‌ലറ്റില്‍ പോകാനുള്ള തോന്നല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. ഇതിലെ ആസിഡ് തന്നെ കാരണം.
തക്കാളിയിലെ കുരുവില്‍ കാല്‍സ്യം, ഓക്‌സലേറ്റ് എന്നിവ ധാരാളമുണ്ട്. ഇത് അധികം കഴിയ്ക്കുമ്പോള്‍ കിഡ്‌നി സ്‌റ്റോണ്‍ സാധ്യത കൂടുതലാണ്. പ്രത്യേകിച്ചു കിഡ്‌നി പ്രശ്‌നങ്ങളുള്ളവര്‍. ദഹിയ്ക്കാന്‍ അല്‍പം പ്രയാസമുള്ള ഇത് കിഡ്‌നിയില്‍ അടിഞ്ഞു കൂടും.
ഡൈവെര്‍ട്ടിക്കുലൈറ്റിസ് എന്നൊരു അവസ്ഥയുണ്ട്. വന്‍കുടല്‍ പുറത്തെ മസില്‍ ലെയറില്‍ കൂടി പുറത്തോട്ടു വന്ന് ചെറിയ സഞ്ചി പോലെയാകുന്ന അവസ്ഥ. ഇതില്‍ തക്കാളിയുടെ കുരു പെട്ട് കൂടുതല്‍ ഗുരുതരമാകാന്‍ സാധ്യതയേറെയാണ്.
പുരുഷവൃഷണങ്ങളുടെ ആരോഗ്യത്തിന് തക്കാളിക്കുരു നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതു കൂടുതല്‍ കഴിച്ചാല്‍ ലൈംഗികാവയവങ്ങളില്‍ വേദന, പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍, കിഡ്‌നി പ്രശ്‌നങ്ങള്‍, മൂത്രമൊഴിയ്ക്കുമ്പോള്‍ വേദന തുടങ്ങിയവ സാധാരണയാണ്.
ധാരാളം വൈറ്റമിനുകള്‍ അടങ്ങിയാണ് തക്കാളി. വൈറ്റമിന്‍ സി, വൈറ്റമിന്‍ എ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഒന്ന്. ഇത് കൂടുതല്‍ കഴിച്ചാല്‍ വൈറ്റമിന്‍ കൂടുതലാകും. ഇതും പാര്‍ശ്വഫലങ്ങളുണ്ടാക്കും.
ലൈകോഫീന്‍ അമിതമാകുന്നത് ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കും. ചര്‍മത്തില്‍ ചൊറിച്ചില്‍, ചുണ്ടുകള്‍ തടിച്ചു വീര്‍ക്കുക, കണ്ണെരിച്ചില്‍ തുടങ്ങിയവ ചില ലക്ഷണങ്ങള്‍ മാത്രമാണ്.
തക്കാളി കൂടുതല്‍ കാലം അമിതമായി കഴിച്ചാല്‍ ചര്‍മത്തിന്റെ നിറം തന്നെ അല്‍പം വ്യത്യാസപ്പെടാം. ചെറിയൊരു ഓറഞ്ച രാശി വരാം.
https://www.facebook.com/Malayalivartha