ദിവസവും മുരിങ്ങയില കഴിക്കുമ്പോള്‍ കിട്ടുന്ന ഗുണങ്ങള്‍! നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടത്
നമ്മുടെ തൊടിയില്‍ ഏറ്റവും എളുപ്പത്തില്‍ കിട്ടുന്ന ഒന്നാണു മുരിങ്ങയില. കാരറ്റില്‍ ഉള്ളതിനേക്കാള്‍ നാലിരട്ടി വിറ്റാമിന്‍ എ മുരിങ്ങയിലയില്‍ ഉണ്ട്. വിറ്റമിനുകളാല്‍ സമ്പന്നമായ മുരിങ്ങയില സ്ഥിരമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നിങ്ങള്‍ക്കു ലഭിക്കുന്ന ആരോഗ്യഗുണങ്ങള്‍ ഇവയൊക്കെയാണ്...
വിറ്റാമിനുകള്‍, നാരുകള്‍, ഇരുമ്പ് ,കോപ്പര്‍, മാംഗനീസ്, ഫോസ്ഫറസ്, പൊട്ടാസ്യം, പ്രോട്ടീന്‍, സിങ്ക് എന്നിവയാല്‍ സമ്പന്നമായ മുരിങ്ങയില സ്ഥിരമായി ശീലമാക്കിയാല്‍ ബി.പി നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയും. മാത്രമല്ല ഉത്കണ്ഠ കുറയ്ക്കാനും സാധിക്കും.
പ്രമേഹരോഗമുള്ളവര്‍ക്കു രക്തത്തിലെ ഗ്‌ലൂക്കോസിന്റെ അളവു നിയന്ത്രിച്ചു നിര്‍ത്താന്‍ മുരിങ്ങയില പതിവാക്കുന്നതിലൂടെ സാധിക്കും. അടിവയറ്റിലെ നീര്‍ക്കെട്ട്, സന്ധിവാതം എന്നിവയുടെ ചികിത്സയ്ക്കും മുരിങ്ങയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിക്കാറുണ്ട്.
മുരിങ്ങയില ഉപ്പുവെള്ളത്തില്‍ തിളപ്പിച്ച ശേഷം ഈ ഇലയില്‍ നെയ്യ് ചേര്‍ത്തു കഴിക്കുന്നത് അമ്മമാര്‍ക്ക് മുലപ്പാലിന്റെ അളവു കൂടാന്‍ സഹായിക്കും.
ഓറഞ്ചില്‍ ഉള്ളതിനേക്കാള്‍ ഏഴിരട്ടി വിറ്റാമിന്‍ സിയും പാലിലുള്ളതിനേക്കാള്‍ നാലിരട്ടി കാത്സ്യവും മുരിങ്ങയിലയിലുണ്ട്. തൈരില്‍ ഉള്ളതിനേക്കാള്‍ രണ്ടിരട്ടി പ്രോട്ടിനും ഇതിലടങ്ങിരിക്കുന്നു. ശരീരഭാഗത്തു നീരുള്ളവര്‍ മുരിങ്ങയില കഴിക്കുന്നതു വളരെ നല്ലതാണ്.
https://www.facebook.com/Malayalivartha