ഗ്രില്‍ഡ് ചിക്കന്‍ സ്ഥിരമായി കഴിച്ചാല്‍...
സ്ഥിരമായി ഗ്രിൽഡ് ചിക്കൻ കഴിക്കുന്ന ശീലമുള്ളവരാണോ നിങ്ങൾ? എന്നാൽ ഗുരുതര രോഗങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
മലയാളിയുടെ മാറുന്ന ഭക്ഷണ രീതിയുടെ ഭാഗമാണ് ഗ്രിൽഡ് ചിക്കൻ. കനലില്‍ ചുട്ടെടുക്കുന്ന, എണ്ണയുടെ അംശം തീരെയില്ലാത്ത ഗ്രില്‍ഡ് ചിക്കന് ദോഷമൊന്നുമില്ലെന്ന വിശ്വാസത്തിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണ വിഭവങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് ഗ്രില്‍ഡ് ചിക്കന്‍.
ഗ്രില്ലില്‍ ചെറു ചൂടിലുള്ള കനലില്‍ ചുട്ടെടുക്കുമ്പോള്‍ ചിക്കന്‍ വേണ്ടത്ര വേവുകയില്ല എന്ന സത്യം നമ്മളൊന്നും ഓർക്കാറില്ല. ഇങ്ങനെ ശരിക്കു വേകാത്ത ചിക്കൻ കഴിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും.
അമേരിക്കയില്‍ നടത്തിയ പഠന പ്രകാരം ഗ്രില്‍ഡ് ചിക്കന്‍ സ്ഥിരമായി കഴിച്ചാല്‍ ഗില്ലന്‍ബാര്‍ സിന്‍ഡ്രോം(ജിബിഎസ്) എന്ന പക്ഷാഘാതം ഉണ്ടാകും. രോഗപ്രതിരോധശേഷി നശിപ്പിച്ച് പേശികളും മറ്റും തളര്‍ത്തി കിടപ്പിലായിപോകുന്നതരത്തിലുള്ള ആരോഗ്യപ്രശ്‌നമാണ് ഗില്ലന്‍ബാര്‍ സിന്‍ഡ്രോം(ജിബിഎസ്) ചിക്കനിലുള്ള കാംപിലോബാക്ടര്‍ ജെജുനി എന്ന ബാക്ടീരിയ ശരിക്കു വേവിക്കാത്ത ചിക്കനിലൂദ് മനുഷ്യശരീരത്തിൽ എത്തുന്നതാണ് ഇത്തരം രോഗാവസ്ഥക്ക് കാരണമാകുന്നത്.
ഉയര്‍ന്ന തീയ്യില്‍ നേരിട്ട് പാകം ചെയ്യുന്ന വിഭവങ്ങളും പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളും വൃക്കയുടെ പ്രവർത്തനത്തെ തകരാറിലാക്കും.
വയറ്റില്‍ വിരകൾ വളരാനുള്ള സാഹചര്യവും ശരിക്കു വേകാത്ത മാംസം കഴിക്കുമ്പോൾ ഉണ്ടാകുന്നു. രോഗപ്രതിരോധ ശേഷി കുറയാനും ഇത് കാരണമാകും.
ഇതിനെല്ലാം പുറമെ വഴിയോരത്ത് വൈകുന്നേരങ്ങളില്‍ ഗ്രില്‍ഡ് ചിക്കന്‍ വില്‍ക്കുന്ന കടകളിലെ തിരക്ക് കാണുമ്പോൾ തന്നെ അറിയാം,നമ്മൾ വൃത്തിയുടെ കാര്യത്തിലും വളരെ പുറകിലേക്ക് പോയിരിക്കുന്നു എന്ന്. വാഹനങ്ങളിലെ പുകയും പൊടിയും അടിച്ച് തികച്ചും വൃത്തിഹീനമായി ഉണ്ടാക്കുന്ന ഭക്ഷണമാണ് പലപ്പോഴും നമ്മൾ വളരെ സ്വാദോടെ ആസ്വദിച്ചു കഴിക്കുന്നത്.
https://www.facebook.com/Malayalivartha