തണ്ണിമത്തന്റെ ഗുണങ്ങള്‍; ചുവന്ന ഭാഗം മാത്രം കഴിച്ചാല്‍ പോരാ!
ചൂട് കാലാവസ്ഥയായാലും മറ്റെന്ത് തന്നെയായാലും തണ്ണിമത്തന് കഴിക്കാന്‍ എല്ലാവരും ഇഷ്ട്ടപ്പെടുന്നു. ന്യൂട്രിയന്റുകളാല്‍ സമൃദ്ധമാണ് തണ്ണിമത്തനുകള്‍. ഇതില്‍ വിറ്റാമിന്‍ എ, ബി6, സി തുടങ്ങി നിരവധി ലൈക്കോപീനുകളും ആന്റിഓക്സിഡന്റുകളും അമിനോ ആസിഡും അടങ്ങിയിരിക്കുന്നു.
മധുരക്കുറവാണെന്ന കാരണത്താല്‍ തൊലിയോടു ചേര്‍ന്നുള്ള വെള്ളഭാഗം ഒഴിവാക്കി ചുവന്നതു മാത്രം മുറിച്ചെടുത്തു കഴിക്കുന്നവരാണു കൂടുതലും. എന്നാല്‍ മധുരമില്ലെങ്കിലും ഈ വെള്ളഭാഗം കളയരുത്. ഇതു കൂട്ടിവേണം കഴിക്കാന്‍.
താഴെപ്പറയുന്നവയൊക്കെയാണ് തണ്ണിമത്തന് കഴിക്കുന്നതിന്റെ ആരോഗ്യപ്രദമായ ഗുണങ്ങള്‍...
*തണ്ണിമത്തന്റെ തൊണ്ടോടു ചേര്‍ന്ന വെള്ള നിറത്തിലുള്ള ഭാഗം കഴിക്കുന്നതു കിഡ്നിയുടെ സുഖമമായ പ്രവര്‍ത്തനങ്ങള്‍ക്കു സഹായിക്കും.
*ഹൈ ബിപിയുള്ളവര്‍ ഇതു കഴിക്കുന്നതു ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ നല്ലതാണ്.
*തണ്ണിമത്തന്റെ ഈ ഭാഗത്തില്‍ വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ എ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ അടങ്ങിട്ടുണ്ട്.
*പുരുഷന്മാരിലെ ഉദ്ധരണപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തണ്ണിമത്തന്റെ തൊണ്ടോടു ചേര്‍ന്ന വെള്ളനിറത്തിലുള്ള ഭാഗം കഴിക്കുന്നതു നല്ലതാണ്.
*ധാരാളം ഫൈബര്‍ അടങ്ങിയ തണ്ണിമത്തന് കഴിക്കുന്നതു ദഹനം സുഖമമാക്കാന്‍ സഹായിക്കും.
*ഹൃദയം, തലച്ചോര്‍ എന്നിവയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണിത്.
https://www.facebook.com/Malayalivartha