പശുവിന്‍ പാലിനേക്കാളും അത്യുഗ്രം ബദാം പാല്‍
മോന് ശക്തിമാനാകേണ്ടേ എന്ന് ചോദിച്ച്, വലിയൊരു ഗ്ലാസില്‍ പാല്‍ നിറച്ച് അമ്മ നിങ്ങളുടെ പുറകെയോടുന്ന ആ കുട്ടിക്കാലം ഓര്‍മ്മയുണ്ടോ? പാലിന്റെ മണം പോലും ഇഷ്ടമല്ലാത്ത നിങ്ങള്‍ അമ്മ കാണാതെ എത്ര തവണ ആ പാല്‍പ്പാത്രം മുറ്റത്തെറിഞ്ഞിട്ടുണ്ടാകും. അമ്മയോട് വഴക്കുണ്ടാക്കി എത്ര തവണ മുഖം വീര്‍പ്പിച്ച് മാറിയിരുന്നിട്ടുണ്ടാകും. പിന്നീട് മുതിര്‍ന്ന കുട്ടിയായി സ്‌കൂളിലെത്തുമ്പോഴായിരിക്കും പാലിന്റെ ഗുണഗണങ്ങളെക്കുറിച്ചറിയുന്നത്. സമീകൃത ആഹാരമായ പാലില്‍ ധാരാളം കാല്‍സ്യവും വൈറ്റമിന്‍ സിയും കെയും മഗ്‌നീഷ്യവുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകള്‍ക്കും പല്ലുകള്‍ക്കുമെല്ലാം ബലം നല്‍കും. സിനിമയിലെ പോലെ സിക്‌സ് പായ്ക്ക് ശരീരം വേണമെങ്കില്‍ ദിവസവും പാല്‍ കുടിക്കണമെന്ന് കൂട്ടുകാര്‍ പറയുമ്പോഴായിരിക്കും പലരും ഇത്തരം ശീലങ്ങള്‍ പുനരാരംഭിക്കുന്നത്.
എന്നാല്‍ ആഗോളതലത്തില്‍ നടക്കുന്ന പഠനങ്ങള്‍ തെളിയിക്കുന്നത് ഇന്ത്യയില്‍ ലഭിക്കുന്ന 68 ശതമാനം പാലും അത്ര ഗുണമേന്മയുള്ളതല്ല എന്നതാണ്. കുട്ടികളുടെ മാനസിക വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുന്ന ഘടകങ്ങള്‍ ഇത്തരം പാലില്‍ അടങ്ങിയിരിക്കുന്നു. ഇത് ദിവസവും കുടിക്കുന്നത് കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും കാരണമാകും. ഇന്ത്യയുടെ വിവിധയിടങ്ങളില്‍ നടത്തിയ ഗുണമേന്മ പരിശോധനയില്‍ ഡിറ്റര്‍ജന്റുകള്‍, ഗ്‌ളൂക്കോസ്, കാസ്റ്റിക് സോഡ, വെളുത്ത പെയിന്റ് തുടങ്ങിയവയുടെ അംശങ്ങളെല്ലാം പാലില്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ കുഞ്ഞുങ്ങള്‍ പശുവിന്‍ പാല്‍ കുടിച്ചു വളരുന്നത് ആരോഗ്യത്തിനു നല്ലതല്ല എന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടത്ര മുലപ്പാല്‍ കിട്ടാത്തതാണ് പശുവിന്‍ പാലിനെ ആശ്രയിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ പാലിന് പകരം ഉപയോഗിക്കാന്‍ പറ്റുന്ന അതേ ഗുണഗണങ്ങളുള്ള ഒന്നാണ് ബദാം മില്‍ക്ക് എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. കുട്ടികള്‍ക്ക് ദിവസവും കൊടുക്കാന്‍ മികച്ചതാണ് ബദാം ഡ്രിങ്ക്.
ബദാം പാലിന്റെ ഗുണങ്ങളെക്കുറിച്ചു കുട്ടികളുടെ കണ്‍സള്‍ട്ടന്റായ ഡോക്ടര്‍ ഗൗഡ പറയുന്നതിങ്ങനെ;
എല്ലുകളുടെ ബലത്തിനും മുടി വളരുന്നതിനും സുന്ദരമായ ചര്‍മ്മം ലഭിക്കുന്നതിനുമെല്ലാം ഉത്തമമാണ് ബദാം. ഇവയില്‍ വൈറ്റമിന്‍ ഇ, വൈറ്റമിന്‍ ഡി തുടങ്ങിയവയെല്ലാം യദേഷ്ടം അടങ്ങിയിരിക്കുന്നു. ഇതില്‍ 30 ശതമാനം കാല്‍സ്യവും 25 ശതമാനത്തോളം വൈറ്റമിന്‍ ഡിയും അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് പ്രധാനമാണ്. ബദാം പാലില്‍ കലോറീസ് കുറവായതിനാല്‍ കൊളസ്‌ട്രോള്‍ ഫ്രീയാണ്. ലാക്ടോസ് ഫ്രീയായത് കൊണ്ട് കുട്ടികളില്‍ പൊണ്ണത്തടിക്ക് കാരണമാകില്ല. ഒരു ഗ്രാം പ്രോട്ടീനാണ് ബദാം പാലില്‍ അടങ്ങിയിരിക്കുന്നത്. ഇത് മസിലുകളുടെ വളര്‍ച്ചയ്ക്ക് ഉത്തമമാണ്.
ഇവയില്‍ റൈബോഫ്‌ലേവിന്‍, വൈറ്റമിന്‍ ബി എന്നിവയും അടങ്ങിയിരിക്കുന്നു. കൂടാതെ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ദിവസവും ബദാം പാല്‍ കൊടുക്കുന്നത് മലബന്ധത്തിന് കാരണമാകും എന്നത് തെറ്റിദ്ധാരണയാണ്. അത്തരം പ്രശ്‌നങ്ങളൊന്നും കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാവില്ല. ഡൈജഷന് വളരെ നല്ലതാണ് ബദാം മില്‍ക്ക്. ഇവയില്‍ ധാരാളം മാംഗനീസ്, കോപ്പര്‍, ബി12 തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. ഇതെല്ലാം കുഞ്ഞുങ്ങളുടെവളര്‍ച്ചയെ സഹായിക്കുന്ന ഘടകങ്ങളാണ്.
വളരെ എളുപ്പത്തില്‍ ബദാം പാല്‍ ഉണ്ടാക്കാം;
വളരെ ലളിതമായ മൂന്ന് മാര്‍ഗ്ഗങ്ങളിലൂടെ പെട്ടെന്നുതന്നെ ബദാം പാല്‍ ഉണ്ടാക്കാം. ഒരിക്കലും കടയില്‍ നിന്ന് കിട്ടുന്ന ബദാം ഡ്രിങ്ക് പൗഡര്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് പാലുണ്ടാക്കി നല്‍കരുത്. കാരണം ഇതില്‍ കൃത്രിമമായ മധുരം ചേര്‍ത്തിരിക്കുന്നതിനാല്‍ ഉയര്‍ന്ന തരത്തില്‍ കലോറീസ് അടങ്ങിയിരിക്കുന്നു. ഇത് പൊണ്ണത്തടിക്ക് കാരണമാകും. ഉപയോഗിക്കാനായി രാത്രി തന്നെ രണ്ടു കപ്പ് ബദാം കുരുക്കള്‍ വെള്ളത്തിലിട്ടു കുതിരാന്‍ വയ്ക്കാം. അടുത്ത ദിവസം അതിനു മുകളിലെ തൊലി കളഞ്ഞ് അല്പം വെള്ളവും, പഞ്ചസാര അല്ലെങ്കില്‍ തേന്‍ ഇവ ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കാം. കുട്ടികള്‍ക്കായി ഹെല്‍ത്തിയായ ബദാം പാല്‍ ഇങ്ങനെ തയ്യാറാക്കാം.
https://www.facebook.com/Malayalivartha