ഹോമിയോപ്പതിയുടെ സഹായത്തോടെ ഏകാഗ്രത വര്‍ധിപ്പിക്കാം
പരീക്ഷാക്കാലമാണിത്. വിദ്യാര്‍ഥികള്‍ക്ക് ആശങ്കയുടെയും മാനസിക പിരിമുറുക്കത്തിന്റെയും കാലമാണ് പരീക്ഷക്കാലം. ശാരീരികവും മാനസികവുമായ ഊര്‍ജം സ്വായത്തമാക്കേണ്ട സമയമാണ് പരീക്ഷയുടെ ദിനങ്ങള്‍. ശരീരത്തിനും മനസിനും കുളിര്‍മയും പ്രസരിപ്പും നല്‍കി, മാനസിക സമ്മര്‍ദം ഇല്ലാതാക്കി ബുദ്ധിയും ഏകാഗ്രതയും വര്‍ധിപ്പിച്ച് പഠനശേഷി മെച്ചപ്പെടുത്തിയാല്‍ പരീക്ഷയെ വിജയകരമായി അഭിമുഖീകരിക്കുവാന്‍ സാധിക്കും.
മാസങ്ങളോളം പഠിച്ച് മനസിലാക്കിയ കാര്യങ്ങള്‍ ക്ലിപ്ത സമയത്തിനുള്ളില്‍ എഴുതി അവതരിപ്പിച്ച് അറിവു തെളിയിക്കുന്ന പ്രത്യേക സംവിധാനമാണ് പരീക്ഷ എന്നു നിര്‍വചിക്കാം. ശരീരത്തിനും മനസിനും കുളിര്‍മയും പ്രസരിപ്പും നല്‍കി, മാനസിക സമ്മര്‍ദം ഇല്ലാതാക്കി ബുദ്ധിയും ഏകാഗ്രതയും വര്‍ധിപ്പിച്ച് പഠനശേഷി മെച്ചപ്പെടുത്തിയാല്‍ പരീക്ഷയെ വിജയകരമായി അഭിമുഖീകരിക്കുവാന്‍ സാധിക്കും.
ബുദ്ധി, ശ്രദ്ധ, ഓര്‍മ്മ, തിരിച്ചറിവ്, ഉള്‍ക്കാഴ്ച, ആസൂത്രണം, വിശകലനം, പ്രശ്‌നനിര്‍ധാരണം തുടങ്ങിയ കാര്യങ്ങള്‍ ഒരുപോലെ കൊണ്ടുവന്നാല്‍ ഏതു പരീക്ഷയെയും നല്ലതുപോലെ നേരിടാന്‍ സാധിക്കും. പരീക്ഷക്കാലത്തെ സമീപനം ഹോമിയോപതിയില്‍ മറ്റ് വൈദ്യശാസ്ത്രത്തില്‍ നിന്ന് വിഭിന്നമല്ല. നല്ല ആഹാര ശീലം വേണം. പ്രോട്ടീന്‍ ഫുഡ്, പോഷണം കിട്ടുന്ന ഇലക്കറികള്‍, പഴം, മുട്ട, മീന്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. വറുത്തതും പൊരിച്ചതുമായ സാധനങ്ങള്‍ ഒഴിവാക്കണം. പാല്‍, തൈര്, കശുവണ്ടി എന്നിവ ഉപയോഗിക്കണം. രാത്രിയില്‍ നേരത്തേ ഉറങ്ങി രാവിലെ നേരത്തേ എഴുന്നേല്‍ക്കണം. ടി.വി., കംപ്യൂട്ടര്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കണം.
പരീക്ഷക്കാലത്ത് മാനസികനിലയെ ഒരുക്കിയെടുക്കുന്നതാണ് ഏറ്റവും അത്യാവശ്യം. ടെന്‍ഷനും അമിത ഉത്കണ്ഠയുമൊക്കെ മാറ്റിവച്ചുവേണം പരീക്ഷാ മുറിയിലേക്ക് കടക്കാന്‍.
പരീക്ഷക്കു തയ്യാറാകുന്ന കുട്ടികള്‍ക്കായി ടെന്‍ഷനും പേടിയുമൊക്കെ മാറാന്‍ ഹോമിയോയില്‍ ഔഷധങ്ങളുണ്ട്. കുട്ടികളുടെ ബുദ്ധിവളര്‍ച്ചയ്ക്ക് ഏറ്റവും സഹായകരമായ ഔഷധമാണ് ബ്രഹ്മി. ഇതിന്റെ മാതൃസത്ത് 5 തുള്ളി രാവിലെയും രാത്രിയിലും വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഓര്‍മശക്തി വര്‍ധിപ്പിക്കാനും, ഏകാഗ്രത കൂട്ടാനും അറിവുകള്‍ ആര്‍ജിക്കുവാനും തലച്ചോറിന്റെ പ്രര്‍ത്തനത്തെ ത്വരിതപ്പെടുത്താനും ഐ.ക്യു കൂട്ടുവാനും സഹായിക്കുന്ന മരുന്നാണ് അശഗന്ധ മാതൃസത്ത്.പരീക്ഷാക്കാലത്തുള്ള മാനസിക പ്രയാസങ്ങളെ അകറ്റാന്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഉദാഹരണമായി പരീക്ഷ കാലത്തുണ്ടാകുന്ന ഭയം, ഉറക്കക്കുറവ്, പേടി എന്നിവയ്ക്ക് മരുന്നുകളുണ്ട്. ഹോമിയോ ഡോക്ടറുടെ നിര്‍ദേശപ്രകാരമേ ഹോമിയോ മരുന്ന് കഴിക്കാവൂ.
https://www.facebook.com/Malayalivartha