ഗ്രീന്‍ കോഫിയും എത്തി
അമിത ഭാരമുള്ളവര്‍ ഭാരം കുറക്കാനും അമിത വണ്ണത്തെ അകറ്റിനിത്താനും ഈയിടെ വളരെ കൂടുതലായി ആശ്രയിച്ചിരുന്ന ഉല്‍പ്പന്നമായിരുന്നു ഗ്രീന്‍ ടീ. സൗന്ദര്യ ആരാധകരെയും അമിതഭാരത്തെ പേടിക്കുന്നവരെയും രോഗികളെയും ചൂഷണം ചെയ്ത് ചില ഗ്രീന്‍ ടീ വിപണി വല്ലാതങ്ങ് കൊഴുക്കുകയും ചെയ്തു. അതിനിടെയാണ് പുതിയ താരമായി ഗ്രീന്‍ കോഫി മാക്കറ്റിലെത്തുന്നത്.
അമിതഭാരവും കൊഴുപ്പും നിയന്ത്രിക്കാന്‍ ഗ്രീന്‍ കോഫിക്ക് കഴിയുമെന്ന അവകാശവാദമാണ് നിമാതാക്കള്‍ക്കുള്ളത്. ഇതിലെ വസ്തുത എത്രത്തോളമുണ്ടെന്ന് പരിശോധിച്ചു നോക്കാം. കാപ്പിക്കുരു വറുത്ത് പൊടിച്ചെടുത്താണ് കാപ്പിപൊടി ഉണ്ടാക്കുന്നത് എന്ന കാര്യം എല്ലാവര്‍ക്കുമറിയാം.
ഗ്രീന്‍ കോഫി എന്നാല്‍ വറുക്കാത്ത കാപ്പിക്കുരുവാണ്. പച്ചകാപ്പിക്കുരുവില്‍ നിന്നുള്ള സത്തും ഗ്രീന്‍ കോഫി കാപ്‌സ്യൂളുകളുമാണ് ഇപ്പോള്‍ വിപണിയില്‍ പ്രചാരത്തിലുള്ളത്. പച്ച കാപ്പിക്കുരുവില്‍ ക്‌ളോറോജെനിക് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ക്‌ളോറോജെനിക് ആസിഡുകള്‍ എന്നറിയപ്പെടുന്നു. ഇവയ്ക്ക് ആന്റിഓക്‌സിഡന്റുകളുടെ ഗുണമുണ്ട്. ആന്റിഓക്‌സിഡന്റുകള്‍ രക്തസമ്മദ്ദം കുറക്കാനും ഭാരം കുറക്കാനും സഹായിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യമാണ് ഗ്രീന്‍ കോഫിയെ അമിതവണ്ണക്കാരുടെ പ്രിയങ്കരമാക്കുന്നത്.
കാപ്പിക്കുരു വറുത്തെടുക്കുമ്പോള്‍ ഇതിലെ ക്‌ളോറൊജെനിക് അംശങ്ങള്‍ നഷ്ടപ്പെടുന്നതുമൂലം സാധാരണ കാപ്പി കുടിക്കുമ്പോള്‍ ക്‌ളോറോജെനിക് സംയുക്തങ്ങളുടെ ഗുണഫലം ലഭിക്കില്ല. ഗ്രീന്‍കോഫിയ്ക്ക് എന്തെങ്കിലും പാശ്വഫലങ്ങള്‍ ഉണ്ടോ എന്ന് ഇതുവരെ വെളിവായിട്ടില്ല. എന്നാല്‍ കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ മൂലമുണ്ടാകുന്ന ദോഷഫലങ്ങളെല്ലാം ഗ്രീന്‍കോഫി കഴിക്കുന്നതു മൂലവും ഉണ്ടാകാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.
എന്നാല്‍ ഗ്രീന്‍ കോഫി മൂലം ഭാരം കുറയുമെന്ന് തെളിയിക്കുന്ന ആധികാരികമായ പഠനഫലങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടുമില്ല. ഗ്രീന്‍ കോഫി സത്ത് ഫലവത്താണോ സുരക്ഷിതമാണോ എന്നതു സംബന്ധിച്ചും ആധികാരികമായ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതേ ഉള്ളൂ . ഉത്കണ്ഠ, ഇടക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നല്‍, അസ്വസ്ഥത എന്നിവയെല്ലാം അമിതമായി കഫീന്‍ കഴിക്കുന്നത് കൊണ്ടുണ്ടാകുന്ന ദോഷവശങ്ങളാണ്. എന്തായാലും ഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിപണിയിലെ ഡോക്ടര്‍മാരെ ആശ്രയിക്കാതെ ഡോക്ടറുടെ നിദേശ പ്രകാരം മാത്രം ഔഷധങ്ങള്‍ ഉപയോഗിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
https://www.facebook.com/Malayalivartha