അമ്മയാകാന്‍ ഒരുങ്ങുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍
സ്ത്രീകള്‍ അമ്മയാകാന്‍ ഒരുങ്ങുമ്പോള്‍ അറിയേണ്ട കുറച്ച് കാര്യങ്ങള്‍ ഉണ്ട്. മാനസികവും ശാരിരകവുമായി തയ്യാറെടുക്കുന്നതോടൊപ്പം തന്നെ കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ചും ഗര്‍ഭിണിയാകുമ്പോള്‍ തന്നെ ശ്രദ്ധിക്കണം. പോഷാകാംശമുളള ഭക്ഷണങ്ങള്‍ ധാരാളം കഴിക്കണം. ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ ധാരാളം ഇലക്കറികള്‍ കഴിച്ചാല്‍ കുഞ്ഞിന് ഉയര്‍ന്ന രക്തസമ്മര്‍ദം വരാതെ തടയാന്‍ കഴിയും. ഗര്‍ഭകാലത്ത് ഉയര്‍ന്ന അളവില്‍ ഫോളേറ്റ് ശരീരത്തിലുള്ള അമ്മമാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ചീര, കാബേജ്, ബ്രൊക്കോളി ഇവയില്‍ അടങ്ങിയ ഫോളിക് ആസിഡ് കുഞ്ഞുങ്ങളില്‍ ഹൃദയാരോഗ്യം ഏകുന്നു. ജീവകം ബി കുടുംബത്തില്‍പ്പെട്ട ഇവ കോശവളര്‍ച്ചയിലും പ്രധാന പങ്കുവഹിക്കുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഫോളിക് ആസിഡ് ധാരളമായി ഉപയോഗിച്ചാല്‍ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ പിന്നീടുള്ള കാലത്ത് രക്താതിസമ്മര്‍ദം വരാന്‍ സാധ്യത കുറവാണ്. നാരങ്ങാ വര്‍ഗത്തില്‍പ്പെട്ട പഴങ്ങളിലും പച്ചനിറത്തിലുള്ള പച്ചക്കറികളിലും ഫോളിക് ആസിഡ് ധാരളമായി അടങ്ങിയിരിക്കുന്നു. ഉയര്‍ന്ന രക്ത സമ്മര്‍ദത്തിനു സാധ്യത കൂടുതലുള്ള ബോസ്റ്റണിലെ കുടുംബങ്ങളിലെ 1290 ജോടി അമ്മമാരിലും കുട്ടികളിലും ആണ് പഠനം നടത്തിയത്.
ഗര്‍ഭകാല പൂര്‍വ പൊണ്ണത്തടി, പ്രമേഹം, രക്തസമ്മര്‍ദ്ദം ഇവയുള്ള അമ്മമാര്‍ക്ക് ജനിച്ച കുട്ടികളില്‍ 3 മുതല്‍ 9 വയസു വരെയുള്ള 28.7 ശതമാനം പേര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളതായി കണ്ടു. ഇവരില്‍ 67.8% പേര്‍ കറുത്തവര്‍ഗക്കാരും 19.2% പേര്‍ ഹിസ്പ്പാനിക്കും ആയിരുന്നു. ജനനം മുതല്‍ 9 വയസ്സുവരെ ഇവരെ നിരീക്ഷിച്ച് വിവരങ്ങള്‍ അപഗ്രഥിച്ചു. എന്നാല്‍ ഗര്‍ഭകാലത്ത് ഫോളിക് ആസിഡ് ധാരാളമായി ഉള്ള അമ്മമാര്‍ക്ക് ജനിച്ച കുട്ടികള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം വരാനുള്ള സാധ്യത 40% കുറഞ്ഞതായി കണ്ടു. കുഞ്ഞുങ്ങളുടെ ഹൃദയാരോഗ്യത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദം വരാതിരിക്കാനും ഗര്‍ഭിണികള്‍ ധാരാളം ഇലക്കറികളും പച്ച നിറത്തിലുള്ള പച്ചക്കറികളും കഴിക്കണമെന്ന് പഠനം പറയുന്നു.
https://www.facebook.com/Malayalivartha