വേനല്‍ക്കാലത്ത് ആരോഗ്യം സംരക്ഷിക്കാന്‍ 10 തരം പഴവര്‍ഗ്ഗങ്ങള്‍!
വേനല്‍കാലത്ത് ഒട്ടുമിക്കയാള്‍ക്കാരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് നിര്‍ജലീകരണം. നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ന്യൂട്രിയന്‍സില്‍ ഒന്നാണ് വെള്ളം. ആരോഗ്യവാനായ ഒരാളുടെ ശരീരത്തിന്റെ 60-70ശതമാനം വരെ വെള്ളമുണ്ടായിരിക്കും. ശരീരത്തിന്റെ ഊഷ്മാവ് നിലനിര്‍ത്താന്‍, ഓക്‌സിജന്‍ വഹിച്ചു കൊണ്ട് പോകാന്‍, മാലിന്യം നീക്കം ചെയ്യാന്‍, കോശങ്ങളുടെ നിര്‍മാണത്തിന്, ശരിയായ ദഹനത്തിനും ആഗീരണത്തിനും എല്ലാം വെള്ളം കൂടിയേ തീരു.
വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഉത്തമ മാര്‍ഗമാണ്. എന്നിരുന്നാലും ജലാംശം കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനോടൊപ്പം ശരീരത്തിന് ആവശ്യമായ പോഷണം നല്‍കാനും വിശപ്പു ശമിപ്പിക്കാനും സഹായിക്കുന്നു. നമുക്കു ചുറ്റുമുള്ള മിക്ക പഴങ്ങളിലും 80% മുകളില്‍ ജലാംശമുണ്ട്. ഇവ കഴിക്കുന്നത് ധാരാളം വെള്ളവും ആവശ്യത്തിനു നാരുകളും വൈറ്റമിനുകളും മിനറലുകളും ആന്റിഓക്‌സിഡന്റുകളും വളരെ കുറച്ചു മാത്രം കലോറിയില്‍ കിട്ടുകയും വിശപ്പു ശമിക്കുകയും ചെയ്യുന്നു.
തണ്ണിമത്തന്‍...
94-95% വരെ ജലാംശമുള്ള തണ്ണിമത്തന്‍ കഴിക്കുമ്പോള്‍ ദാഹമകറ്റുന്നതിനോടൊപ്പം വിശപ്പും ശമിക്കുന്നു. കലോറി കുറഞ്ഞ വൈറ്റമിനും മിനറലും തണ്ണിമത്തനില്‍ ധാരാളമടങ്ങിയിട്ടുണ്ട്. ഒപ്പം തന്നെ citrillune ഉം lycopene എന്നീ ശക്തമായ plant സംയുക്തങ്ങളാല്‍ സംപുഷ്ടമാണ് തണ്ണിമത്തന്‍. മെച്ചപ്പെട്ട മെറ്റബോളിക് ഹെല്‍ത് നല്‍കാനും രക്തസമ്മര്‍ദം കുറയ്ക്കാനും വ്യായാമ ശേഷം പേശികളില്‍ ഉണ്ടാകുന്ന വിപത്ത് കുറയ്ക്കാനും തണ്ണിമത്തന്‍ സഹായിക്കുന്നു. തണ്ണിമത്തനിലെ ആന്റിഓക്‌സിഡന്റുകളും വൈറ്റമിനും അര്‍ബുദം പ്രതിരോധിക്കാനും ഹൃദയാരോഗ്യം നിലനിര്‍ത്താനും ത്വക്കിന്റെയും മുടിയുടെയും ആരോഗ്യത്തിനും നല്ലതാണ്.
സ്‌ട്രോബറി...
ജ്യൂസി ഗുണത്തോടു കൂടിയ സ്‌ട്രോബറിയില്‍ 91.5-92.5 ശതമാനംവരെ ജലാംശമുണ്ട്. വൈറ്റമിന്‍ സിയും മാംഗനീസും ഫോളേറ്റും പൊട്ടാസ്യവും ചെറിയ അളവില്‍ മറ്റു വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്ന സ്‌ട്രോബറിയില്‍ ധാരാളം ആന്റിഓക്‌സിഡന്റും പ്ലാന്റ് സംയുക്തങ്ങളുമുണ്ട്. ഇവയെല്ലാം കൂടി സ്‌ട്രോബറിയെ ഒരു സൂപ്പര്‍ഫുഡ് ആക്കി മാറ്റുന്നു. ഇവയിലെ അന്നജത്തില്‍ നാരുകളും അടങ്ങിയിട്ടുണ്ട്. സ്‌ട്രോബറിയില്‍ പൊതുവേ ഗ്ലൈസീമിക്ഇന്‍ഡക്‌സ് കുറഞ്ഞ ഒരു പഴം കൂടിയാണ്. അതിനാല്‍ മിതമായ തോതില്‍ പ്രമേഹരോഗികള്‍ക്കും കഴിക്കാം. ഇതു കൂടാതെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദം നിയന്ത്രിക്കാനും എരിച്ചില്‍ കുറയ്ക്കാനും കാന്‍സറിനെ പ്രതിരോധിക്കാനും സ്‌ട്രോബറി സഹായിക്കുന്നു.
പപ്പായ...
വൈറ്റമിനുകളായ സി, എ, ബി എന്നിവയാല്‍ സമൃദ്ധയായ പപ്പായയില്‍ 91-92% വരെ ജലാംശമുണ്ട്. മിനറലുകളും നാരുകളും കൂടാതെ latex pappaye എന്ന എന്‍സൈമും ധാരാളം ആന്റിഓക്‌സിഡന്റുകളും പപ്പായയില്‍ ഉണ്ട്. പ്രോട്ടീനിന്റെ ദഹനത്തെ എളുപ്പമാക്കുവാനും മലബന്ധം തടയാനും അമിതവണ്ണം നിയന്ത്രിക്കാനും പപ്പായ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധ ശക്തിക്കും ത്വക്കുകളുടെ സംരക്ഷണത്തിനും പപ്പായ ഉത്തമമാണ്. പ്രമേഹം ഉള്ളവര്‍ക്കും മിതമായ തോതില്‍ കഴിക്കാവുന്ന പപ്പായ കാന്‍സറിനെ പ്രതിരോധിക്കാനും സഹായിക്കുന്ന ഒരു ഫലമാണ്.
ഓറഞ്ച്...
ഓറഞ്ച് നാരുകളുടെ സ്രോതസ്സു കൂടിയാണ്. അതിനാല്‍തന്നെ ഇവ നല്ല ദഹനാരോഗ്യവും തരുന്നു. പലവിധ വൈറ്റമിനുകളും മിനറലുകളും ഓറഞ്ചില്‍ കാണപ്പെടുന്നു. ഇവയില്‍ പ്രധാനപ്പെട്ടവ വൈറ്റമിന്‍ സി, തയാമിന്‍, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയവയാണ്. ആന്റിഓക്‌സിഡന്റുകളുടെയും നാരുകളുടെയും കൂടി സ്രോതസായ ഓറഞ്ച് ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ്. ഓറഞ്ചിലെ സിട്രേറ്റും സിട്രിക് ആസിഡും വൃക്കയില്‍ ഉണ്ടാകുന്ന ചില കല്ലുകളുടെ രൂപീകരണത്തെ തടയാന്‍ സഹായിക്കുന്നവയാണ്.
നെല്ലിക്ക...
ധാരാളം ന്യട്രിയന്‍സ് പോളിഫിനോള്‍, വൈറ്റമിന്‍, അയണ്‍ എന്നിവയാല്‍ സമൃദ്ധമായ നെല്ലിക്ക 87%-ത്തോളം ജലാംശം ഉള്ള ഫലവര്‍ഗ്ഗങ്ങള്‍ വരുന്ന ഒന്നാണ്. വൈറ്റമിന്‍ സി ധാരാളം ഉള്ളതിനാല്‍ രോഗപ്രതിരോധ ശക്തിക്കും ചര്‍മസംരക്ഷണത്തിനും മുടിവളര്‍ച്ചയ്ക്കും ഉത്തമമാണ്. ദഹനം എളുപ്പമാക്കാനും കാഴ്ചശക്തി കൂട്ടാനും നെല്ലിക്കാനീര് ഉപയോഗിച്ചു വരുന്നു. പ്രമേഹം, കൊളസ്‌ട്രോള്‍, കാന്‍സര്‍ എന്നീ രോഗം ഉള്ളവര്‍ക്കും ഉപയോഗിക്കാന്‍ ഉത്തമമായ ഒരു ഫലമാണ് നെല്ലിക്ക.
കൈതച്ചക്ക...
86%-87% വരെ ജലാംശമുള്ള കൈതച്ചക്ക വൈറ്റമിനുകളായ എ, ബി, സി, ഇ, ആയണ്‍, കാല്‍സ്യം, പൊട്ടാസ്യം എന്നിവയുടെ ഒരു ശേഖരം കൂടിയാണ്. ഇവ കൂടാതെ വിവിധതരം എന്‍സൈമുകളും നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ള പൈനാപ്പിള്‍, പ്രോട്ടീനിന്റെ ദഹനത്തിനുംകാന്‍സര്‍ പ്രതിരോധിക്കാനും രോഗപ്രതിരോധ ശക്തിക്കും എല്ലുകളുടെയും നേത്രങ്ങളുടെയും ആരോഗ്യത്തിനുംരക്തസമ്മര്‍ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ഉത്തമമായ ഒരു ഫലമാണ്.
മുന്തിരി...
ജലാംശം കൂടുതല്‍ ഉള്ള ഒരു ഫലം എന്നതിലുപരി മുന്തിരി മനുഷ്യാരോഗ്യത്തിന് വൈവിധ്യമാര്‍ന്ന ഗുണങ്ങള്‍ നല്‍കുന്ന ഒരു ഫലം കൂടിയാണ്. കാരണം ഇവ വൈറ്റമിനുകളായ എ, സി, ബി6, ഫോളേറ്റ് അതുപോലെ ധാതുക്കളായ കാല്‍സ്യം, അയണ്‍, പൊട്ടാസ്യം ഇവയാല്‍ സമ്പന്നമാണ്. ദഹനക്കേട്, മലബന്ധം, ക്ഷീണം, എന്നിവ അകറ്റാനും കാഴ്ചശക്തി നിലനിര്‍ത്താനും മുന്തിരി ഉത്തമമാണ്.
മാങ്ങ...
പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാങ്ങയിലും നല്ലതോതില്‍ തന്നെ ജലാംശമുണ്ട്. മാങ്ങയുടെ വ്യത്യസ്തത അനുസരിച്ച് 84-88% വരെ ജലാംശം മാങ്ങയില്‍ ഉണ്ട്. ചെറിയ അളവില്‍ പ്രോട്ടീനും വൈറ്റമിനും മിനറലുകളുമുള്ള മാങ്ങ രോഗപ്രതിരോധ ശക്തി നല്‍കുന്ന പഴം കൂടിയാണ്. ധാരാളം വൈറ്റമിന്‍ സിയും മറ്റ് ആന്റേിാക്‌സിഡന്റുമുള്ള മാങ്ങയില്‍ വൈറ്റമിന്‍ എയും ഇയും തയാമിനും റൈബോഫ്‌ലേവിനും ഫോളേറുകളുമുണ്ട്. പൊതുവായി ഒരു എനര്‍ജി സോഴ്‌സ് ആയി ആണു കാണുന്നത്. നാരുകള്‍ ഉള്ളതുകൊണ്ടുതന്നെ ശരിയായ ദഹനത്തിനും ധാരാളം ആന്റിഓക്‌സിഡന്റും മിനറലുകളും വൈറ്റമിനുകളും ഉള്ളതിനാല്‍ കാന്‍സര്‍ പ്രതിരോധിക്കാനും പൊട്ടാസ്യം ഉള്ളതിനാല്‍ പക്ഷാഘാതം പ്രതിരോധിക്കാനും ഹൃദയാരോഗ്യത്തിനും മാങ്ങ ഉപയോഗിച്ചു വരുന്നു. കാഴ്ചശക്തിയും ഓര്‍മശക്തിയും നിലനിര്‍ത്താനും ഇതു സഹായിക്കുന്നു. പൊതുവായി പറഞ്ഞാല്‍ മാങ്ങ ഒരു സൂപ്പര്‍ ഫുഡ് തന്നെയാണ്.
ആപ്പിള്‍...
82-85% വരെ ജലാംശമാണ് ആപ്പിളില്‍ കാണപ്പെടുന്നത്. നിരവധി ആരോഗ്യഗുണങ്ങളുള്ള ആപ്പിളില്‍ നാരുകളും വൈറ്റമിന്‍ സിയും മറ്റ് ആന്റിഓക്‌സിഡന്റുകളും പ്ലാന്റ് സംയുക്തങ്ങളും ധാരാളമായുണ്ട്. സോല്യുബിള്‍ ഫൈബര്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും പോളിഫിനോള്‍ രക്തസമ്മര്‍ദവും പക്ഷാഘാതവും കുറയ്ക്കാനും സഹായിക്കുന്നു. ആപ്പിളിലെ നാരുകള്‍ ശരീരത്തില്‍ ആരോഗ്യകരമായ ബാക്ടീരിയയുടെ വളര്‍ച്ചയ്ക്കും പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കുന്ന ഒന്നു കൂടിയാണ്. ഇവ കൂടാതെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഓര്‍മശക്തി നിലനിര്‍ത്താനും ആപ്പിള്‍ സഹായിക്കുന്നു.
ജാമ്പയ്ക്ക...
നമ്മുടെ വീട്ടുവളപ്പില്‍ സര്‍വ്വസാധാരണമായി കാണുന്ന ജാമ്പയ്ക്കയില്‍ 83-84% യും വെള്ളം തന്നെയാണ്. ഇവ വൈറ്റമിന്‍ സി, നാരുകള്‍, വൈറ്റമിന്‍ എ,തയാമിന്‍ എന്നിവയാലും നാരുകളാലും മറ്റു ചില മിനറലുകളാലും സംപുഷ്ടമാണ്. വൈറ്റമിനുകളും മിനറലുകളും കൂടാതെ ധാരാളം ആന്റിഓക്‌സിഡന്റുകളുമുണ്ട്. ഇവ കഴിക്കുമ്പോള്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനോടൊപ്പം ദഹനപ്രക്രിയക്ക് സഹായിക്കുകയും ആര്‍ബുദം പ്രതിരോധിക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും രോഗപ്രതിരോഗ ശക്തി കൂട്ടാനും കരളിലെ വിഷാംശം നീക്കാനും സഹായിക്കുന്നു. ജാമ്പയ്ക്ക പ്രമേഹരോഗികള്‍ക്ക് ഏറെ ഉത്തമമാണ്.
https://www.facebook.com/Malayalivartha