മീനുകള്‍ കഴിക്കുന്നത് ഹൃദ്രോഗം തടയുന്നതിന് സഹായിക്കുമെന്ന് പഠന റിപ്പോര്‍ട്ട്!
മത്സ്യം കഴിച്ചാല്‍ ഹൃദ്രോഗം തടയാന്‍ സാധിക്കുമോ..? ഒരു പരിധിവരെ സാധിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. മത്സ്യത്തിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദ്രോഹം തടയാന്‍ സഹായിക്കും. രക്തത്തില്‍ ഉയര്‍ന്ന അളവില്‍ കൊഴുപ്പും ചീത്ത കൊളസ്‌ട്രോളും ഉള്ളവരില്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ ഒമേഗ 3 ഫാറ്റി ആസിഡിനു കഴിയും. ഇതു കൊണ്ടു തന്നെ ആഴ്ചയില്‍ രണ്ടു തവണയെങ്കിലും മത്സ്യം കഴിക്കണമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്നു.
ക്രമം തെറ്റിയ ഹൃദയമിടിപ്പ്, രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറഞ്ഞ അവസ്ഥ, രക്ത സമ്മര്‍ദം കുറയ്ക്കുക, ഹൃദയ ധമനികളില്‍ പ്ലേക്ക് ഉണ്ടാകുന്നതു കുറയ്ക്കുക ഇവയ്‌ക്കെല്ലാം പരിഹാരമേകാന്‍ ഒമേഗ 3-യ്ക്ക് കഴിയുമെന്ന് മുന്‍പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
പഠനത്തിനായി എല്‍ക്കോ സാപ്പേന്റെയോണിക് ആസിഡ്, ഡോക്കോസാഹെക്‌സിയോണിക് ആസിഡ് എന്നീ രണ്ടു തരം ഒമേഗ 3-യാണ് ഗവേഷകര്‍ പരിശോധിച്ചത്. ഭക്ഷണമായോ സപ്ലിമെന്റായോ ഒമേഗ 3 ഉപയോഗിക്കുന്നത് രക്തത്തില്‍ ഉയര്‍ന്ന തോതില്‍ കൊഴുപ്പ് അടങ്ങിയ ആളുകളില്‍ ഹൃദ്രോഗ സാധ്യത 16 ശതമാനം കുറയ്ക്കും എന്നു കണ്ടു. ചീത്ത കൊളസ്‌ട്രോള്‍ അഥവാ എല്‍.ഡി.എല്‍-ന്റെ അളവ് കൂടിയവരില്‍ ഹൃദ്രോഗ സാധ്യത 14 ശതമാനവും കുറയ്ക്കാന്‍ ഒമേഗ 3 യുടെ ഉപയോഗത്തിലൂടെ സാധിക്കും.
ഒമേഗ 3-യും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ 93,000 പേരില്‍ നടത്തിയ 18 പരീക്ഷണങ്ങളുടെ വിവരങ്ങള്‍ വിശകലനം ചെയ്തു. കൂടാതെ ഏഴുലക്ഷത്തോളം പേരില്‍ നടത്തിയ 17 പഠനങ്ങളുടെ വിവരങ്ങളും പരിശോധിച്ചു. ഇതില്‍ നിന്നും ഒമേഗ 3 ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഹൃദ്രോഗ സാധ്യത 18 ശതമാനം കുറയ്ക്കാന്‍ സാധിക്കും എന്ന് തെളിഞ്ഞു.
കന്‍സാസ് സിറ്റിയിലെ സെന്റ് ലൂക്ക് ഹോസ്പിറ്റലിലെ ഡോ. ജെയിംസ് ഒ കീഫിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
മത്തി, ചെമ്പല്ലി, പുഴമീന്‍ ഇവ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ഇതിനു സാധിച്ചില്ലെങ്കില്‍ ദിവസവും 1000 മില്ലിഗ്രാം ഡി.പി.എ, ഡി.എച്ച്.എ ഇവയടങ്ങിയ ഒമേഗ 3 സപ്ലിമെന്റ് കഴിക്കണമെന്നും പഠനം പറയുന്നു. ഒമേഗ 3 ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യമേകും എന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha