തടി കുറയാൻ ഈ ആഹാരങ്ങൾ കഴിക്കാം
പ്രഭാത ഭക്ഷണത്തില്‍ കൂടുതല്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പിനെ നിയന്ത്രിക്കും. അതുകൊണ്ടിത്തന്നെ രാവിലത്തെ ഭക്ഷണത്തിനൊപ്പം മുട്ട കഴിക്കുന്നത് തടി കുറക്കാൻ ഉപകരിക്കും. കൊഴുപ്പു നീക്കം ചെയ്ത പാല്‍, തൈര്, പയറുവര്‍ഗങ്ങള്‍, മീന്‍ ഇവയിലൊക്കെ പ്രോട്ടീന്‍ ധാരാളമുണ്ട്. പ്രോട്ടീന്‍ കഴിച്ചാല്‍ എളുപ്പം വയര്‍ നിറയും. പെട്ടെന്നു വിശക്കുകയുമില്ല. പ്രഭാതഭക്ഷണമായി പയര്‍ മുളപ്പിച്ചതു കഴിക്കുന്നതും റീർ ഗുണം ചെയ്യും .
പഴം, പച്ചക്കറി, പയര്‍വര്‍ഗം: ഫൈബര്‍, ബീറ്റാ കരോട്ടിന്‍, വൈറ്റമിന്‍ സി തുടങ്ങിയവയെല്ലാം പഴങ്ങളിലുണ്ട്. നാലു നേരവും ഇടനേരവുമൊക്കെ പഴം കഴിക്കാം. പഴങ്ങള്‍ മാത്രം കഴിക്കാവുന്ന പ്രത്യേകതരം ഡയറ്റ് പോലുമുണ്ട്. നല്ല വിശപ്പാകുന്നതുവരെ കാത്തിരിക്കേണ്ട. അതിനു മുന്‍പേ കഴിക്കുക. ബിസ്കറ്റും പലഹാരങ്ങളും മറ്റും ഒഴിവാക്കി ഇടയ്ക്ക് പഴമോ സാലഡോ കഴിക്കുക. അമിത വണ്ണം കുറക്കാന്‍ സഹായിക്കുന്ന പഴവര്‍ഗമാണ് ആപ്പിള്‍. ആപ്പിളിന്റെ 85 ശതമാനം ജലാംശമാണ്. ആപ്പിള്‍ കഴിക്കുന്നത് വിശപ്പ് കുറക്കാന്‍ സഹായിക്കും. ജലാംശം കൂടുതലായതിനാല്‍ അമിതവണ്ണവും വരില്ല.
സെലിനിയം: വയറിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന മൈക്രോ ന്യൂട്രിയന്റാണിത്. ബീന്‍സ്, ഉള്ളി, വെളുത്തുള്ളി, പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, ചിക്കന്‍, മീന്‍ തുടങ്ങിയവയിലൊക്കെ സെലിനിയം ധാരാളമുണ്ട്. സാലഡില്‍ ഉള്ളിക്കൊപ്പം രണ്ട് അല്ലി വെളുത്തുള്ളി കൂടി ചതച്ചിടുക. ഗുണം കൂടും.
നല്ല കൊഴുപ്പ്: ബീഫ്, പന്നിയിറച്ചി, എണ്ണ തുടങ്ങിയവയിലൊക്കെ ചീത്ത കൊഴുപ്പ് അടങ്ങിയിരിക്കുമ്പോള്‍ നല്ല കൊഴുപ്പുള്ള ഭക്ഷണ സാധനങ്ങളുണ്ട്. മത്തി അയല തുടങ്ങിയ മല്‍സ്യങ്ങളിലും ഒലിവ് എണ്ണയിലും ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഈ നല്ല കൊഴുപ്പുകള്‍ ശരീരത്തിന്റെ കുറഞ്ഞ തൂക്കം നിലനിര്‍ത്താന്‍ സഹായിക്കുന്നു
https://www.facebook.com/Malayalivartha