നല്ല ആഹാരം, നല്ല രീതിയില്‍ കഴിക്കുമ്പോഴേ ശരീരത്തിന് പ്രയോജനമുണ്ടാവുകയുള്ളൂ.
ഭക്ഷണരീതിയും ആരോഗ്യവും തമ്മിൽ ഏറെ ബന്ധപ്പെട്ടിരിക്കുന്നു.
ഭക്ഷണം, അത് മനസ്സിന് ഇഷ്ടപ്പെട്ടതാണെങ്കില്‍ വായും വയറും നിറയെ അകത്താക്കുക. മോശം ഭക്ഷണമാണെങ്കിലോ ഭക്ഷണമേ വേണ്ടെന്ന് വയ്ക്കുക. ഇതൊന്നും നല്ല ഭക്ഷണ ശീലമാണെന്ന് പറയാന്‍ കഴിയില്ല.
ഏതുതരം ആഹാരം കഴിക്കണം, അതുപോലെതന്നെ എങ്ങിനെ ആഹാരം കഴിക്കണമെന്നുള്ളതും വളരെ പ്രധാനപ്പെട്ട വിഷയങ്ങളാണ്. നല്ല ആഹാരം, നല്ല രീതിയില്‍ കഴിക്കുമ്പോഴേ അതുകൊണ്ട് ശരീരത്തിന് പ്രയോജനമുണ്ടാവുകയുള്ളൂ.
അതിനാല്‍, ഭക്ഷണത്തില്‍ പാകതയുള്ള ശീലങ്ങള്‍ വളര്‍ത്തുന്നതിന് ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കൂ
ഭക്ഷണം വളരെ വേഗത്തില്‍ അകത്താക്കുകയാണെങ്കില്‍, തലച്ചോറിന് അതേക്കുറിച്ച് മനസ്സിലാക്കുന്നതിനുള്ള സമയം ലഭിക്കില്ല. ഭക്ഷണം കഴിച്ചു തുടങ്ങി 15-20 മിനിറ്റുകള്‍ക്ക് ശേഷമായിരിക്കും വയര്‍ നിറഞ്ഞു എന്ന സന്ദേശം തലച്ചോറില്‍ നിന്ന് എത്തുന്നത്. ഇതിനായി, ദഹനത്തെ സഹായിക്കുന്ന ഹോര്‍മോണുകള്‍ നല്‍കുന്ന സന്ദേശങ്ങള്‍ തലച്ചോറിനു ലഭിക്കേണ്ടതുണ്ട്. അതിനാല്‍, വളരെ വേഗം കഴിക്കുകയെന്നാല്‍ അമിതമായി ഭക്ഷണം കഴിക്കുകയാണെന്ന് തിരിച്ചറിയുക.
ആഹാരം കഴിക്കുന്നത് സാവധാനത്തില്‍ ആയിരിക്കണം. അതിനായി, ഓരോ തവണ ആഹാരം വായില്‍ വച്ച ശേഷവും സാവധാനം ചവച്ചരച്ച് ഇറക്കുക. ഓരോ തവണയും കുറഞ്ഞ അളവില്‍ മാത്രമേ ഭക്ഷണം വായില്‍ എത്തിക്കാവൂ.
ഇടനേരങ്ങളിൽ എണ്ണപ്പലഹാരങ്ങളും കലോറികൂടുതലുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക.
ടി വി കണ്ടുകൊണ്ടും ഫോൺ ചെയ്തും ഭക്ഷണം കഴിക്കുന്ന ശീലം മാറ്റുക
ഇങ്ങനെ മറ്റെന്തിങ്കിലും ശ്രദ്ധിച്ചു ഭക്ഷണം കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനു കാരണമാകാം. എത്രത്തോളം ഭക്ഷണം കഴിച്ചുവെന്നോ എത്ര നേരമായി ഭക്ഷണം കഴിക്കുന്നുവെന്നോ നിങ്ങള്‍ക്ക് ബോധ്യമുണ്ടായിരിക്കില്ല. ഇത് അമിതവണ്ണത്തിനും അലസമായ ജീവിതശൈലിക്കും മൊത്തത്തിലുള്ള അനാരോഗ്യത്തിനും കാരണമായേക്കാം.
ഭക്ഷണം കഴിക്കുന്ന സമയത്ത് അതില്‍ മാത്രം ശ്രദ്ധിക്കുക. എങ്കില്‍ മാത്രമേ നിങ്ങളുടെ ശരീരത്തിന് എത്രത്തോളം ഭക്ഷണം ആവശ്യമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.
സമൃദ്ധമായ രാത്രിഭക്ഷണം കഴിക്കുന്നതിനായി ചിലര്‍ ഉച്ചഭക്ഷണം ഒഴിവാക്കാറുണ്ട്. പിന്നീട്, കൂടുതല്‍ ഭക്ഷണം കഴിക്കുമല്ലോ അതിനാല്‍ ഉച്ചഭക്ഷണം ഒഴിവാക്കിയാലും കുഴപ്പമില്ല എന്ന ധാരണയായിരിക്കും ഇതിനു പിന്നില്‍. എന്നാല്‍, ഈ ശീലം പലപ്പോഴും തിരിച്ചടിയാവും. നിങ്ങള്‍ വിശന്നു വലഞ്ഞിരിക്കുന്നതിനാല്‍ അമിതമായി ഭക്ഷണം കഴിക്കും. ആഹാരത്തോടുള്ള ആസക്തി നിയന്ത്രിക്കാന്‍ സാധ്യമാകാത്തതിനാല്‍, ആവശ്യത്തിലധികം ഭക്ഷണം കഴിക്കുകയും ഇത് അമിതഭാരത്തിനു കാരണമാവുകയും ചെയ്യും.
സ്ഥിരം ഭക്ഷണക്രമത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കുക. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ ശ്രദ്ധിക്കുക. ഇടയ്ക്ക് എപ്പോഴെങ്കിലും ഇഷ്ടഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, സ്ഥിരം ഭക്ഷണക്രമത്തില്‍ നിന്ന് വ്യതിചലിച്ച് അത് അമിതമാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ആഴ്ചയില്‍ എല്ലാ ദിവസവും ശരിയായ ഭക്ഷണക്രമം പിന്തുടരുക പ്രധാനമാണ്. ആഴ്ചാവസാന പാര്‍ട്ടികളില്‍ നിയന്ത്രണം പാലിച്ചു മാത്രം ആഹാരം കഴിക്കുക.
https://www.facebook.com/Malayalivartha