ഗ്രീന്‍ ടീയില്‍ ബദാം മില്‍ക്, തേങ്ങാപ്പാല്‍ , സോയാമില്‍ക്ക് എന്നിവ ചേർത്താൽ ഗുണങ്ങളേറെ
ഗ്രീൻ ടീ സാധാരണ പാൽ ചേർക്കാതെയാണ് കുടിക്കാറുള്ളത്. എന്നാൽ ബദാം മില്‍ക്, തേങ്ങാപ്പാല്‍ , സോയാമില്‍ക്ക് എന്നിവ ചേർത്താൽ ഗ്രീൻടീവീ യുടെ പോഷക മൂല്യം കൂടും. ആന്റി ഓക്സിഡന്റ്കൾ അടങ്ങിയ ഗ്രീന്‍ ടീ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ്.
ഗ്രീന്‍ ടീയില്‍ ബദാം പാല്‍ ചേര്‍ക്കുമ്പോള്‍ സ്‌ട്രോക്ക്, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, അമിതവണ്ണം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ തടയാന്‍ ഏറെ ഗുണകരമാണ്. ബദാം പാലില്‍ ആന്റിഓക്‌സിഡന്റുകള്‍, മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ എന്നിവയുണ്ട്. ബദാം മില്‍ക്കില്‍ എല്‍ കാര്‍നിറ്റൈന്‍, റൈബോഫ്‌ളേവിന്‍ എന്നിവയടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന് ഏറെ ഗുണകരമാണ്.
ബദാം മില്‍ക്കിലെ ഗാമ ടോക്കോഫെറോള്‍ ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിച്ച് ഫ്രീ റാഡിക്കലുകളെ തടയും. ഇതുവഴി ക്യാന്‍സര്‍ തടുക്കും. ആല്‍മണ്ട് മില്‍ക്കിലെ ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ എല്ലിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിലെ മോണോസാച്വറേറ്റ് ഫാറ്റി ആസിഡുകള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിയന്ത്രിച്ചു നിര്‍ത്തും. ഇതുകൊണ്ടു പ്രമേഹത്തിനു നല്ലതുമാണ്.
സോയാമില്‍ക്കാണ് ഇതില്‍ ചേര്‍ക്കുന്നതെങ്കില്‍ ഇതിലെ ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ എല്ലിന്റെ ആരോഗ്യത്തിനും ഗുണകരമാണ്. രക്തത്തിലെ കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാന്‍ ഇതിലെ മോണോ, പോളിസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ ഏറെ സഹായകമാണ്.
ഇതിലെ പോളി ഈസ്ട്രജനുകള്‍ കാല്‍സ്യം വലിച്ചെടുക്കാന്‍ സഹായിക്കും. ഇത് എല്ലിനു നല്ലതാണ്. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയാനും ഇത് സഹായിക്കും
https://www.facebook.com/Malayalivartha