വെള്ളം കുടിക്കുന്നത് ചില സാഹചര്യങ്ങളില്‍ ദോഷം ചെയ്യും?
വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും ചില സാഹചര്യങ്ങളില്‍ അത് ദോഷം ചെയ്യും. വെള്ളത്തിന്റെ അളവ് കൂടിയ ഫലവര്‍ഗങ്ങള്‍ കഴിച്ചാല്‍ ഉടന്‍ വെള്ളം കുടിക്കരുതെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. തണ്ണിമത്തന്‍, സ്‌ട്രോബറി, കുക്കുമ്പര്‍, പൈനാപ്പിള്‍, ഓറഞ്ച്, മുന്തിരി, മസ്‌ക് മെലണ്‍ എന്നിവയിലെല്ലാമാണ് കൂടിയ തോതില്‍ ജലാംശമടങ്ങിയിട്ടുള്ളത്.
ശരീരത്തില്‍ ദഹനം ശരിയായി നടക്കണമെങ്കില്‍ നിശ്ചിത അളവില്‍ പിഎച്ച് ലെവല്‍ ഉണ്ടായിരിക്കണം. ജലാംശം ശരീരത്തിലെ പിഎച്ച് തോതു കുറയ്ക്കും. അപ്പോള്‍ ജലാംശമുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തിലെ പിഎച്ച് തോത് സ്വാഭാവികമായും കുറയും. ഒപ്പം വെള്ളം കൂടി കുടിച്ചാല്‍ പിഎച്ച് തോത് കുറയല്‍ അസ്വാഭാവികമാകും. ഇത് ഭക്ഷണത്തിന്റെ ശരിയായ ദഹനത്തെ പ്രതികൂലമായി ബാധിയ്ക്കും.
പപ്പായ, മത്തന്‍ തുടങ്ങിയവയില്‍ നാരുകള്‍, വെള്ളം എന്നിവയുടെ അളവു കൂടുതലാണ്, അതിനാല്‍ ഇവ വെറും വയറ്റില്‍ കഴിക്കാനും പാടില്ല. കാരണം ഇത് നമ്മുടെ ദഹനവ്യവസ്ഥയിലെ പിഎച്ച് ലെവല്‍ നേര്‍പ്പിക്കുകയാണ് ചെയ്യുന്നത്.
വെള്ളത്തിന്റെ അളവ് വളരെക്കൂടുതലായ ഈ പഴങ്ങള്‍ ദഹനവ്യവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പേ ഫുഡ് പൈപ്പില്‍ വെച്ചു തന്നെ ദഹനം സംഭവിക്കുകയും ചെയ്യും. ഇവയോടൊപ്പം വെള്ളം കൂടി കുടിക്കുമ്പോള്‍ പിഎച്ച് ലെവല്‍ വ്യത്യാസമുണ്ടായി ദഹനപ്രക്രിയ തടസ്സപ്പെടും. ഇതോടെ ഭക്ഷണം ദഹിക്കാതെ അവശേഷിക്കുന്നു.
https://www.facebook.com/Malayalivartha