Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ഉപതെരഞ്ഞെടുപ്പില്‍ ഇതുവരെ എണ്ണിയ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിന് കിട്ടിയതിനേക്കാള്‍ ലീഡ്....ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് മുന്നേറ്റം


വയനാട് പ്രിയങ്ക മുന്നേറുന്നു... ചേലക്കര എല്‍ഡിഎഫിന് ലീഡ്, പാലക്കാട് ബിജെപിക്ക് ലീഡ്


സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു.... ആദ്യ ഫലസൂചന ഉടന്‍


കേരള കോണ്‍ഗ്രസ് എം സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായ പി കെ സജീവ് അന്തരിച്ചു


നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍... ഉപ തെരഞ്ഞെടുപ്പുകളുടെ ഫലം ഉടനറിയാം ., സരിന്റേയും രാഹുലിന്റേയും കൃഷ്ണ കുമാറിന്റേയും ഭാവിയറിയാം

പ്രായം അൻപതായോ? ആരോഗ്യം ശ്രദ്ധിക്കൂ

26 MAY 2017 03:27 PM IST
മലയാളി വാര്‍ത്ത

പോഷകങ്ങളടങ്ങിയ ഭക്ഷണവും വ്യായാമവുമാണ് മികച്ച ആരോഗ്യത്തിന് വേണ്ടത്. എന്നാലും 50 വയസ്സുകഴിഞ്ഞാൽ സ്ത്രീകൾക്ക് സാധാരണ ഭക്ഷണവും വ്യായാമവും കൊണ്ട് മാത്രം ഊർജസ്വലത നിലനിർത്താനാവില്ല .ഭക്ഷണത്തിൽ ഇനി പറയുന്ന സപ്പ്ളിമെന്റുകൾ അടങ്ങിയിട്ടുണ്ടെന്നു ഉറപ്പുവരുത്തണം ചെറുപ്രായത്തില്‍, ആര്‍ത്തവം, ഗര്‍ഭകാലം, മുലയൂട്ടല്‍ എന്നീ ജൈവികപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ശരീരത്തെ സജ്ജമാക്കാനും പ്രായമേറുമ്പോള്‍ ഇവമൂലം ശരീരത്തിനുണ്ടായ നഷ്ടങ്ങള്‍ നികത്താനും പോഷകങ്ങള്‍ അത്യാവശ്യമാണ്.

50 വയസ്സുകഴിഞ്ഞാൽ മുടി നരച്ചും ചർമ്മത്തിൽ ചുളിവുകൾ പ്രത്യക്ഷപ്പെട്ടും തുടങ്ങിയിരിക്കും. ഈ അവസരത്തിൽ, മുപ്പതുകളിലോ നാൽപ്പതുകളിലോ എത്തിനിൽക്കുന്നതു പോലെയാവില്ല നിങ്ങളുടെ ശരീരം. അതിനാൽ, ശരീരത്തിന് മുമ്പു നൽകിയിരുന്നതിനെക്കാൾ കൂടുതൽ ശ്രദ്ധ നൽകുക. സന്തുലിതമായ ഭക്ഷണക്രമത്തിനൊപ്പം ചില സപ്ളിമെന്റുകൾ കൂടി ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ശരീരത്തിന് മുമ്പുണ്ടായിരുന്ന ആരോഗ്യം നിലനിർത്താൻ സഹായിക്കും. ഇത് രോഗങ്ങൾ മൂലമുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിനും സഹായിക്കും.

വൈറ്റമിനുകളും ധാതുക്കളും ശാരീരിക പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കാൻ സഹായിക്കുന്നു. ക്യാൻസർ, ഹൃദ്രോഗങ്ങൾ തുടങ്ങിയ രോഗാവസ്ഥകൾക്കെതിരെ പൊരുതുന്നതിനും ഇവ സഹായകരമാണ്‌
വൈറ്റമിൻ ബി12 (Vitamin B12)

നാൽപ്പതു കഴിയുന്നതോടെ, നിങ്ങൾക്ക് വേണ്ട സപ്ളിമെന്റുകളുടെ പട്ടികയിൽ പ്രധാന സ്ഥാനം നൽകേണ്ടത് വൈറ്റമിൻ ബി12 ന് ആണ്. രക്തം, തലച്ചോർ എന്നിവയുടെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നതിന് വൈറ്റമിൻ ബി12 അത്യാവശ്യമാണ്. മത്സ്യം, മുട്ട, കോഴിയിറച്ചി, പാൽ ഉത്പന്നങ്ങൾ എന്നിവയിൽ വൈറ്റമിൻ ബി12 അടങ്ങിയിട്ടുണ്ട്.

കാത്സ്യം (Calcium)
എല്ലുകൾക്ക് ബലക്ഷയം ഉണ്ടാകാതിരിക്കുന്നതിനും ഒടിവുകൾ പറ്റുന്നതിനെ പ്രതിരോധിക്കുന്നതിനും കാൽസ്യത്തിനു വളരെ വലിയ പങ്കാണു വഹിക്കാനുള്ളത്. നാല്പതു കഴിഞ്ഞാൽ പൊതുവെ കാൽസ്യത്തിന്റെ അഭാവം കാണപ്പെടാൻ തുടങ്ങും. പേശികൾക്കും ഞരമ്പുകൾക്കും ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്കുമടക്കം ശരീരത്തിന്റെ അടിസ്ഥാനപരമായ പ്രവർത്തനങ്ങൾക്ക് കാത്സ്യം അത്യാവശ്യമാണ്. ആവശ്യത്തതിന് കാൽസിയം ലഭിച്ചില്ലെങ്കിൽ അത് എല്ലുകളിൽ നിന്ന് അലിയിച്ചെടുക്കും. ഇത് എല്ലുകൾ ദുർബലപ്പെടാൻ കാരണമാവും.
പാൽ ഉത്പന്നങ്ങൾ, ചീര, ബ്രോക്കോളി, ബദാം എന്നിവ ഉൾപ്പെടുത്തിയുള്ള ഒരു സമീകൃതമായ ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭ്യമാക്കാൻ സാധിക്കും.

ഒരു സ്ത്രീക്ക് ഒരു ദിവസത്തെ ഭക്ഷണത്തിലൂടെ ശരാശരി 600 mg കാത്സ്യം ലഭ്യമാക്കണമെന്നാണ് ശുപാർശചെയ്യപ്പെടുന്നത്. നിങ്ങളുടെ ശാരീരികാവസ്ഥയെ അടിസ്ഥാനമാക്കി, കൂടുതൽ കാത്സ്യം ആവശ്യമുണ്ടോ എന്ന് ഡോക്ടർ നിശ്ചയിക്കും.

വൈറ്റമിൻ ഡി (Vitamin D)
പ്രായവുമായി ബന്ധപ്പെട്ട അസുഖങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിന് വൈറ്റമിൻ ഡി യുടെ പങ്ക് വളരെ വലുതാണ്. വൈറ്റമിൻ ഡി യുടെ അപര്യാപ്തതയുള്ള സ്ത്രീകൾക്ക്, ഹൃദ്രോഗം, മൾട്ടിപ്പിൾ സ്ക്ളീറോസിസ്, സ്തനാർബുദം പോലെയുള്ള ക്യാൻസർ വകഭേദങ്ങൾ തുടങ്ങിയവയ്ക്കുള്ള അപകടസാധ്യത കൂടുതലാണെന്നാണ് കണക്കാക്കപ്പെടുന്നത്.

പാൽ ഉത്പന്നങ്ങൾ, ധാന്യങ്ങൾ, സെറിയലുകൾ, മത്സ്യം എന്നിവയിൽ വൈറ്റമിൻ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്.

മഗ്നീഷ്യം (Magnesium)
രക്തസമ്മർദത്തെ നിയന്ത്രിക്കുന്ന ഒരു പ്രധാനപ്പെട്ട പോഷകമാണ് മഗ്നീഷ്യം. നാൽപ്പതു കഴിഞ്ഞ സ്ത്രീകൾക്ക് രക്തസമ്മർദം അധികരിക്കുന്നതു മൂലമുള്ള അപകടസാധ്യത കൂടുതലായിരിക്കും. പേശികൾ, ഞരമ്പുകൾ, ഹൃദയം എന്നിവയുടെ പ്രവർത്തനത്തിൽ മഗ്നീഷ്യത്തിനു പ്രധാനപ്പെട്ട പങ്കുവഹിക്കാനുണ്ട്.

ഭക്ഷണത്തിലെ മഗ്നീഷ്യത്തിന്റെ പോരായ്മ മൂലം പ്രമേഹം, ഹൃദ്രോഗങ്ങൾ, കോശജ്വലനം സംബന്ധിച്ച അവസ്ഥകൾ (ഇൻഫ്ളമേറ്ററി കണ്ടീഷൻസ്) എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അണ്ടിപ്പരിപ്പ് ഉൾപ്പെടെയുള്ള നട്സുകൾ, വെണ്ണപ്പഴം, ഇരുണ്ട പച്ചനിറത്തിലുള്ള ഇലക്കറികൾ, സോയ ഉത്പന്നങ്ങൾ, പയർവർഗങ്ങൾ എന്നിവയിൽ നിന്ന് നമുക്ക് ആവശ്യത്തിനുള്ള മഗ്നീഷ്യം ലഭിക്കും.

Potassium (പൊട്ടാസ്യം)
രക്തസമ്മർദത്തെ നിയന്ത്രിക്കുന്ന ഘടകമായതിനാൽ പൊട്ടാസ്യം വളരെ പ്രധാനമാണ്. ഭക്ഷണത്തിൽ കൂടുതൽ പൊട്ടാസ്യം ഉൾപ്പെടുത്തുന്നത് സ്ത്രീകളിൽ പക്ഷാഘാതത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് ‘ആൽബർട്ട് ഐൻസ്റ്റീൻ കോളജ് ഓഫ് മെഡിസിൻ’ ൽ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു.

നേന്ത്രപ്പഴം, മധുരക്കിഴങ്ങ്, ബീൻസ്, തുവര മുതലായവ പൊട്ടാസ്യത്തിന്റെ സ്രോതസ്സുകളാണ്.പൊട്ടാസ്യം ആവശ്യത്തിൽ അധികം ശരീരത്തിൽ എത്തുന്നത് ഹൃദയാരോഗ്യത്തിന് നല്ലതായിരിക്കില്ല. സ്ത്രീകൾക്ക് 3.2 ഗ്രാം പൊട്ടാസ്യമാണ് ആവശ്യമുള്ളത് .

ഒമേഗ 3 ഫാറ്റി ആസിഡ് (Omega 3 fatty acid)
ഒമേഗ 3 ഫാറ്റി ആസിഡുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ പ്രാധാന്യമർഹിക്കുന്നു. കാരണം, തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ ഇതിന് വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കാനുണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന കോശജ്വലനം സംബന്ധിച്ച പ്രശ്നങ്ങൾ സുഖപ്പെടുത്തുന്നതിനും കാത്സ്യത്തിന്റെ നില ഉയർത്തുന്നതു വഴി എല്ലുകളുടെ ശക്തി വർദ്ധിപ്പിക്കുന്നതിനും ഒമേഗ 3 ഫാറ്റി ആസിഡുകൾ സഹായിക്കുന്നു.

മത്സ്യം, വാൾനട്ട്, ഇലക്കറികൾ, ചണവിത്ത് എന്നിവ ഒമേഗ 3 ഫാറ്റി ആസിഡിന്റെ സ്രോതസ്സുകളാണ്. കഴിക്കേണ്ട അളവ്, പാർശ്വഫലങ്ങൾ എന്നിവയെ കുറിച്ച് മനസ്സിലാക്കുന്നതിന് ഡോക്ടറുടെ ഉപദേശം തേടുക.

പ്രോബയോട്ടിക്കുകൾ (Probiotics)
ദഹനത്തെ സഹായിക്കുമെന്നതിനാലും ആമാശയം ആരോഗ്യമുള്ളതാക്കി നിലനിർത്താൻ സഹായിക്കുമെന്നതിനാലും നാൽപ്പതു കഴിഞ്ഞ സ്ത്രീകൾ പ്രോബയോട്ടിക്കുകൾ കഴിക്കുന്നത് ഗുണം ചെയ്യും. അതിസാരം തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിന് പ്രോബയോട്ടിക്കുകൾ സഹായിക്കും. പുളിപ്പിച്ച സോയ ഉത്പന്നങ്ങൾ, തൈർ തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങളിൽ നിന്ന് പ്രോബയോട്ടിക്കുകൾ ലഭിക്കും.

വിററാമിൻ ഗുളികകൾ ഡോക്ടറുടെ നിർദേശം കൂടാതെ കഴിക്കരുത്. പ്രായമാകുന്നതു തടയാനോ ഓർമശക്‌തി കൂട്ടാനോ മരുന്നില്ല എന്ന സത്യം അംഗീകരിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (46 minutes ago)

A R റഹുമാന്റെ 2000 കോടി ആസ്തി രണ്ടായി പിളർക്കുന്നു..! ജീവനാംശം കൊടുത്ത് മുടിയും..! പക്ഷേ സൈറയ്ക്ക് ഒരു രൂപയും കിട്ടില്ല  (48 minutes ago)

വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (2 hours ago)

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ 26,27 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല; കർണാടക തീരത്ത്‌ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു; തെക്കൻ ആൻഡമാൻ കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു  (2 hours ago)

മണിപ്പൂരിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി  (2 hours ago)

പ്രവാസികൾക്ക് സന്തോഷ വാർത്ത, ശമ്പളത്തോട് കൂടിയുള്ള അവധി ദിവസങ്ങൾ വരുന്നു, യുഎഇ ദേശീയ ദിനം പ്രമാണിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു  (2 hours ago)

നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരവേ പാലക്കാട് പതിനായിരത്തിലേറെ വോട്ടിന്റെ ലീഡുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍  (3 hours ago)

പുതിയ ആധാര്‍ എടുക്കുന്നതിനും നിലവിലുള്ളതു തിരുത്തുന്നതിനുമുള്ള നിബന്ധന കടുപ്പിച്ച് ആധാര്‍ അതോറിറ്റി  (4 hours ago)

തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സര്‍വിസ് ഇന്ന് മുതല്‍  (4 hours ago)

പ്രവീൺ പ്രണവിന്റെഅമ്മ അറസ്റ്റിലേയ്ക്ക്...?? പണി മണത്തു പിന്നാലെ 6.M വ്യൂസ് വീഡിയോ കളഞ്ഞു..!  (4 hours ago)

പ്രണവും പ്രവീണും ഫ്രോഡുകളെന്ന്...?!HUMAN RIGHT COMMISION ഇടപെട്ടതും പണി പാളി..!  (4 hours ago)

ഒരു വരിപോലും വിടാതെ എല്ലാ സത്യവും അമ്മു കുറിച്ചത് ആ ഡയറിയിൽ..! മൂവർ സംഘത്തിന്റെ പേരടക്കം കൃത്യമായി എഴുതി അമ്മു...! കേസിലെ പ്രധാന തെളിവ് ഇങ്ങനെ  (4 hours ago)

വയനാട് ഉപതെരഞ്ഞെടുപ്പില്‍ ഇതുവരെ എണ്ണിയ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിന് കിട്ടിയതിനേക്കാള്‍ ലീഡ്....ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് മുന്നേറ്റം  (4 hours ago)

ഉത്തര്‍പ്രദേശിലെ നിയമസഭാ ഉപതെരഞ്ഞടുപ്പില്‍ ബിജെപിക്ക് ലീഡ്... തെരഞ്ഞെടുപ്പ് നടന്ന ഒന്‍പത് മണ്ഡലങ്ങളില്‍ ഏഴിടത്ത് ബിജെപി ലീഡ് ചെയ്യുന്നു  (4 hours ago)

Malayali Vartha Recommends