ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും
തലേ ദിവസം അധികം വരുന്ന ഭക്ഷണം ഫ്രിഡ്ജിൽ വെച്ച് ചൂടാക്കി വീണ്ടും വീണ്ടും ഉപയോഗിക്കുന്നവരാണ് നമ്മിൽ പലരും . ചിലപ്പോൾ ഇത് ദിവസങ്ങളോളം തുടർച്ചയായി ചെയ്‌തെന്നും വരും . ഏതു ഭക്ഷണവും ഫ്രിഡ്ജിൽ വെച്ച് വീണ്ടും ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. ചില ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ പിറ്റേന്ന് ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. പലതരം രോഗങ്ങള്‍ പിടിപെടാന്‍ ഇത് കാരണമാകും. അവ ഏതെല്ലാമാണെന്നു നോക്കാം.
ചിക്കനും ബീഫും മുട്ടയും :
പഴയ ചിക്കനും ബീഫും മുട്ടയും വീണ്ടും വീണ്ടും ചൂടാക്കിയാൽ ഇതിൽ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീന്‍ ഘടകം ചൂടാക്കുന്തോറും ആരോഗ്യത്തിനു കൂടുതൽ പ്രശനങ്ങൾ സൃഷ്ടിക്കും .
2. ചീര :
വലിയ അളവില്‍ അയണും നൈട്രേറ്റും അടങ്ങിയിട്ടുള്ള ചീര രണ്ടാമത് ചൂടാക്കിയാല്‍ നൈട്രേറ്റ്, നൈട്രൈറ്റായി മാറുകയും ഗുരുതരമായ ആരോഗ്യപ്രശ്‌നം സൃഷ്‌ടിക്കുകയും ചെയ്യും. എല്ലാ ഇലക്കറികളുടെ കാര്യവും ഇങ്ങനെത്തന്നെയാണ്. ഒരിക്കൽ കറിവെച്ച ഇലക്കറികൾ വീണ്ടും ചൂടാക്കി കഴിക്കരുത്.
കുമിള്‍ - കൂണ് :
കൂൺ വളരെ പോഷക സമൃദ്ധമായ ഭക്ഷണമാണ്. എന്നാൽ ഇത് ഒരു കാരണവശാലും പഴകിയാൽ കഴിക്കരുത്.വീണ്ടും ചൂടാക്കുമ്പോള്‍ കുമിള്‍ വിഷമായി മാറും.
അരി :
ചോറ് പിറ്റേദിവസവും ചൂടാക്കി ഉപയോഗിക്കുന്നത് സര്‍വ് സാധാരണമാണ്. എന്നാല്‍ ഇങ്ങനെ രണ്ടാമത് ചൂടാക്കുമ്പോള്‍, ചോറും വിഷകരമായി മാറാന്‍ സാധ്യതയുണ്ട്. രാവിലെ വെച്ച ചോറ് രാത്രി ചൂടാക്കി കഴിക്കുന്നതുപോലും ആരോഗ്യത്തിനു നല്ലതല്ല.
പാകം ചെയ്ത് ഒന്നുരണ്ടു മണിക്കൂറിനുള്ളിൽ തന്നെ ചോറു കഴിയ്ക്കണമെന്നു പറയാം. ഇതു കഴിഞ്ഞാല് ഇവയിൽ രോഗാണുക്കള് വരാനുള്ള സാധ്യതയുണ്ട് . അല്ലെങ്കിൽ ഇത് നല്ല തണുപ്പുള്ള അവസ്ഥയിൽ സൂക്ഷിക്കണം. ഫ്രിഡ്ജിലെങ്കിൽ നല്ല തണുപ്പിൽ വേണം ചോറ് വെക്കേണ്ടത്.
ഫ്രിഡ്ജിൽ സൂക്ഷിച്ച ചോറാണെങ്കിലും നല്ലപോലെ ചൂടായില്ലെങ്കിൽ പുറത്തെടുക്കുമ്പോൾ , ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടാകും. ഇത്ചെ റുതായി ചൂടാക്കിയതു കൊണ്ടു നശിക്കുകകയുമില്ല.
ചോറ് കൃത്യതാപനിലയിലല്ലാതെ സൂക്ഷിച്ചാൽ വയറിളക്കം, ഛർദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ചൂടാക്കാതെ കഴിയ്ക്കുന്ന പഴഞ്ചോറ് പക്ഷെ ആരോഗ്യകരമാണ്.
എണ്ണ :
എന്ത് എണ്ണ ആയാലും രണ്ടാമത് ചൂടാക്കി ഉപയോഗിക്കാന്‍ പാടില്ലെന്നും, ഇത് ക്യാന്‍സറിന് കാരണമാകുമെന്ന കാര്യം എല്ലാര്‍ക്കും അറിയാം. പക്ഷേ ആരും ഇത് പാലിക്കാറില്ല.
ബീറ്റ് റൂട്ട് :
മുമ്പ് ചീരയുടെ കാര്യം പറഞ്ഞതുപോലെ ധാരാളം നൈട്രേറ്റ് അടങ്ങിയ ഭക്ഷണമാണ് ബീറ്റ്റൂട്ട്. ചൂടാക്കുമ്പോള്‍ ഈ നൈട്രേറ്റ് വിഷകരമായ നൈട്രൈറ്റായി മാറും.
ഉരുളക്കിഴങ്ങ് :
വളരെ പോഷകഗുണമുള്ള ഒന്നാണ് ഉരുളകിഴങ്ങ്. എന്നാല്‍ ഉരുളകിഴങ്ങ് സാധാരണ ഊഷ്‌മാവില്‍ ഏറെനാള്‍ വെക്കുന്നതും, രണ്ടാമത് ചൂടാക്കി ഉപയോഗിക്കുന്നും ദോഷകരമാണ്. ഭക്ഷ്യവിഷബാധയ്‌ക്ക് ഇത് കാരണമാകും. പച്ച നിറം വന്ന ഉരുളക്കിഴങ്ങ് ഉപയോഗയ്ക്കുകയേ അരുത്.
കോഫി :
കോഫി വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് പതിവാണ്. എന്നാല്‍ ഇത് ഭക്ഷ്യവിഷബാധയ്‌ക്കും ഹൃദയംസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകും. ആദ്യത്തെ തവണ തിളപ്പിച്ചതിനു ശേഷം കഴിയ്ക്കുക. പിന്നെ തണുത്താൽ തണുത്ത പടി മാത്രം കഴിയ്ക്കുക.
കൊഴുപ്പ് ഇല്ലാത്ത പാല്‍ :
കൊഴുപ്പ് ഇല്ലാത്ത പാല്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്.
https://www.facebook.com/Malayalivartha