ആരോഗ്യം നിലനിർത്താൻ ഭക്ഷണ രീതി ശ്രദ്ധിക്കണം
നല്ല ആരോഗ്യം നിലനിർത്താൻ ഭക്ഷണ കാര്യത്തിൽ ശ്രദ്ധിച്ചേ പറ്റൂ. പോഷകാഹാരങ്ങളടങ്ങിയ ഭക്ഷണം എല്ലാ പ്രായത്തിലും ആവശ്യമാണ്. അമിതാഹാരം അരുത്. ഇടയ്ക്കിടെ കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുക. പരമ്പരാഗതമായി തുടര്‍ന്നു വന്നുകൊണ്ടിരിക്കുന്ന മൂന്നോ നോലോ നേരത്തെ ആഹാരം, അതും കൂടിയ അളവില്‍എന്നതിനെക്കാള്‍ ഒരു ദിവസം അഞ്ചു മുതല്‍ ഏഴുവരെ തവണകളായുള്ള ചെറിയ അളവിലുള്ള ഭക്ഷണക്രമമാണ് ഇപ്പോള്‍ പൊതുവേ ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്.വിശപ്പ് അടങ്ങിയതിനു ശേഷം ആഹാരം കഴിക്കുന്നത് ഒഴിവാക്കുക.
ഉപ്പ്, കൊഴുപ്പ്, മധുരം എന്നിവ മിതമായി മാത്രം കഴിച്ചു ശീലിക്കുക. ആഹാരത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് നന്നായിരിക്കും.
സംസ്‌കരിച്ച ഉത്‌പന്നങ്ങളിൽ പോഷകങ്ങളും നാരുകളും നഷ്ടപ്പെടുന്നു. അതുകൊണ്ട്, ബ്രഡ്, അരി, ഗോതമ്പുകൊണ്ട് ഉണ്ടാക്കിയ ഉത്‌പന്നങ്ങൾ എന്നിവ തവിടുനീക്കി സംസ്‌കരിച്ചെടുക്കാത്തവയാണോ എന്ന് പായ്‌ക്കറ്റ് നോക്കി ഉറപ്പുവരുത്തുക. കോഴിയിറച്ചിയും മറ്റ് മാംസങ്ങളും കുറഞ്ഞ അളവിൽ കഴിക്കുക. ഭക്ഷണത്തിൽ 40 ശതമാനമെങ്കിലും പ്രോട്ടീൻ വേണമെന്നാണു കണക്ക്. പ്രോട്ടീനിന്റെ പ്രധാന സ്രോതസ്സ് പച്ചക്കറിയിൽ പയർവർഗങ്ങളാണ്. പിന്നെ, മൽസ്യവും മാംസവും
മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണപദാർഥങ്ങൾ വളരെയധികം കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമാകും. മധുരപാനീയങ്ങൾക്കു പകരം വെള്ളം കുടിക്കുക. ഭക്ഷണത്തിനുശേഷം മധുരപദാർഥങ്ങൾ കഴിക്കുന്നതിനു പകരം പഴവർഗങ്ങൾ കഴിക്കാം. സോസേജുകൾ, ഇറച്ചി, വെണ്ണ, കേക്കുകൾ, പാൽക്കട്ടികൾ, ബിസ്‌ക്കറ്റുകൾ എന്നിങ്ങനെ കൊഴുപ്പു കൂടിയ ഭക്ഷണം കഴിവതും ഒഴിവാക്കുക. കൂടാതെ, ഭക്ഷണം പാകം ചെയ്യുമ്പോൾ കൊഴുപ്പ് കുറഞ്ഞ എണ്ണ ഉപയോഗിക്കുക.
കൂടുതൽ ഉപ്പ് അല്ലെങ്കിൽ സോഡിയം കഴിക്കുന്നത് നിങ്ങളുടെ രക്തസമ്മർദം വർധിപ്പിച്ചേക്കാം. ഇതാണ് പ്രശ്‌നമെങ്കിൽ സോഡിയം കഴിക്കുന്നതിന്‍റെ അളവ് കുറയ്‌ക്കാൻ ഭക്ഷണത്തിന്‍റെ ചേരുവകളെക്കുറിച്ച് പായ്‌ക്കറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ നോക്കുക. ഉപ്പ് ഉപയോഗിക്കുന്നതിനു പകരം നിങ്ങളുടെ ആഹാരത്തിന്‍റെ രുചി കൂട്ടാൻ പുതിനയില, മല്ലിയില പോലുള്ളവയോ കുരുമുളക്, ഗ്രാമ്പൂ, ഏലക്കായ് പോലെയുള്ള സുഗന്ധവ്യഞ്‌ജനങ്ങളോ ഉപയോഗിക്കാം.
ആഹാരവുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്‌നമാണ് ഭക്ഷ്യവിഷബാധ. നന്നായി പാകം ചെയ്യാത്തതോ ശരിയായ രീതിയിൽ സൂക്ഷിച്ചുവെക്കാത്തതോ ആയ ഏതൊരു ഭക്ഷണവും വിഷബാധയ്‌ക്ക് കാരണമായേക്കാം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ദശലക്ഷങ്ങളാണ് ഓരോ വർഷവും ഭക്ഷ്യവിഷബാധയ്‌ക്ക് ഇരയാകുന്നത്. മിക്കവർക്കും രോഗം ഭേദമാകാറുണ്ടെങ്കിലും ചിലർ ഇതുമൂലം മരണമടയുന്നു.
പച്ചക്കറികൾ കൃഷി ചെയ്യുന്നത് വളം ഉപയോഗിച്ചായിരിക്കാം. അതുകൊണ്ട്, അവ പാചകം ചെയ്യുന്നതിനുമുമ്പ് നന്നായി കഴുകുക.
ഓരോ പ്രാവശ്യവും ഭക്ഷണം തയ്യാർ ചെയ്യുന്നതിനുമുമ്പ് നിങ്ങളുടെ കൈ, കറിക്കരിയുന്ന ബോർഡുകൾ, മറ്റ് അടുക്കളസാമഗ്രികൾ, പാത്രങ്ങൾ, അടുക്കളസ്ലാബ് എന്നിവ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുക.
ഭക്ഷ്യവസ്‌തുക്കളിൽനിന്നുള്ള വിഷബാധ ഏൽക്കാതിരിക്കാൻ മുട്ട, ഇറച്ചി, മീൻ തുടങ്ങിയവ എടുത്ത പാത്രങ്ങളും മറ്റ് ഉപകരണങ്ങളും നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രമെ അവയിൽ മറ്റ് ഭക്ഷണപദാർഥങ്ങൾ എടുക്കാവൂ.
ഓരോ ഭക്ഷണവും കൃത്യമായ ചൂടിൽ പാകം ചെയ്യുക. പെട്ടെന്ന് കേടാകുന്ന ഭക്ഷണപദാർഥങ്ങൾ ഉടൻ കഴിക്കുന്നില്ലെങ്കിൽ എത്രയും പെട്ടെന്ന് ഫ്രിഡ്‌ജിൽ വെക്കുക.
പെട്ടെന്ന് കേടാകുന്ന ഭക്ഷണപദാർഥങ്ങൾ രണ്ടു മണിക്കൂറിലധികം പുറത്ത് വെക്കരുത്. പുറത്തെ ചൂട് 32 ഡിഗ്രി സെൽഷ്യസിൽ അധികമാണെങ്കിൽ ഒരു മണിക്കൂറിലധികം പുറത്തു വെച്ചാൽ അത് കളയണം.
ഈ ശീലങ്ങൾ പാലിച്ചാൽ ഒരു പരിധി വരെ രോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാം.“പ്രതിരോധമാണ് പ്രതിവിധിയേക്കാൾ മെച്ചം” എന്ന ചൊല്ല് ഓർത്താൽ നല്ല ആരോഗ്യം സ്വന്തമാക്കാം.
https://www.facebook.com/Malayalivartha