ഭക്ഷണം കഴിച്ചും തടി കുറക്കാം; ഇതാ ചില മാര്‍ഗ്ഗങ്ങള്‍
ഭക്ഷണം തടി കൂട്ടുക മാത്രമല്ല, ചില ഭക്ഷണസാധനങ്ങള്‍ കഴിച്ചാല്‍ തടി കുറയുകയും ചെയ്യുമെന്ന് പഠനങ്ങള്‍
പണക്കാരന്റെ പരിപ്പ് എന്ന പേരുദോഷം തീര്‍ത്ത് ഇപ്പോള്‍ ഏതൊരാള്‍ക്കും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന ഒന്നായി ബദാം മാറിയിട്ടുണ്ട്. വിറ്റാമിന്‍ ഇ, കാത്സ്യം, ഇരുമ്പ് എന്നിവയുടെ മികച്ച ഉറവിടമാണ് ബദാം. വിശപ്പ് നിയന്ത്രിക്കാന്‍ ബദാമിന് കഴിയും.
പച്ചനിറമുള്ള പച്ചക്കറികള്‍, ഇലക്കറികള്‍ക്കായുപയോഗിക്കുന്ന ചീര, മുരിങ്ങയില എന്നിവയിലടങ്ങിയ പോഷകങ്ങള്‍ ഹൃദയം, കണ്ണുകള്‍, ത്വക്ക് എന്നിവയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ചര്‍മത്തിന്റെ ചുളിവുകള്‍ തടയുകയും ചെയ്യും.
അമിത വണ്ണം കുറക്കാന്‍ സഹായിക്കുന്ന പഴവര്‍ഗമാണ് ആപ്പിള്‍. ആപ്പിളിന്റെ 85 ശതമാനം ജലാംശമാണ്. ആപ്പിള്‍ കഴിക്കുന്നത് വിശപ്പ് കുറക്കാന്‍ സഹായിക്കും. ജലാംശം കൂടുതലായതിനാല്‍ അമിതവണ്ണവും വരില്ല.
അമിതവണ്ണം കുറയാനായി ദിവസം മൂന്ന് ആപ്പിളെങ്കിലും കഴിക്കണമെന്നാണ് ക0ണക്ക്. ആപ്പിളിലെ പെക്‌ടിന്‍ വയറ്റിലെ കൊഴുപ്പു കുറക്കും. കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും ശ്വാസകോശങ്ങള്‍ക്ക് കരുത്ത് പകരുന്നതിനും ആപ്പിളിന് കഴിവുണ്ട്.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിച്ചാല്‍ കൂടുതല്‍ സമയം വയര്‍ നിറഞ്ഞിരിക്കും. ഇതുവഴി ഇടക്കിടെ ഭക്ഷണം കഴിക്കേണ്ടിവരില്ല. പ്രാതലിനു കോഴിമുട്ട തികച്ചും സമീകൃതമായ ആഹാരമാണ്.
https://www.facebook.com/Malayalivartha