പ്രമേഹത്തെ പേടിക്കേണ്ട- ചിട്ടയായ ഭക്ഷണവും വ്യായാമവും ശീലമാക്കൂ
പ്രമേഹം ഉണ്ടെന്നു കണ്ടാൽ പിന്നെ ഭക്ഷണം കഴിക്കാൻ പേടിയാണ്. എന്ത് കഴിച്ചാലും ഷുഗർ ലെവൽ കൂടുമെന്നു കരുതിയാണിത്. ചിട്ടയായ ഭക്ഷണക്രമം, ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, മാനസിക സമ്മർദ്ദം കുറക്കുക എന്നിവയുണ്ടെങ്കിൽ പ്രമേഹം നിയന്ത്രിക്കാം.
ആഹാരത്തിലൂടെ പ്രമേഹം നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയുമോ എന്ന സംശയം പൊതുവെ എല്ലാവര്‍ക്കും ഉണ്ടാകുന്നതാണ്. ശരിയായ ആഹാരം കഴിക്കാന്‍ തിരഞ്ഞെടുക്കുന്നതിലൂടെ പ്രമേഹത്തിന്റെ സങ്കീര്‍ണതകളെ നിയന്ത്രിക്കാന്‍ കഴിയും.
പലരും വണ്ണം കുറയ്ക്കാനും മറ്റുമായി പ്രഭാത ഭക്ഷണം ഉപേക്ഷിക്കാറുണ്ട്. പക്ഷേ, പ്രാതല്‍ ഒഴിവാക്കുന്നത് കൊണ്ട് വിപരീത ഗുണമാണ് ഉണ്ടാകുന്നത്. അത് വണ്ണം കൂടാനും അതിലൂടെ പ്രമേഹരോഗത്തിന് അടിപ്പെടാനും കാരണമാകുന്നു.
പ്രമേഹ രോഗികള്‍ ധാരാളമായി വെള്ളം, മധുരമില്ലാത്ത ചായ എന്നിവ ശീലമാക്കുക. ശീതളപാനീയങ്ങള്‍ ജ്യൂസുകള്‍ എന്നിവ ഒഴിവാക്കണം. ഇലക്കറികളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയുംവേണം. മദ്യപാനവും പുകവലിയും ഒഴിവാക്കുക. മത്സ്യം, കൊഴുപ്പ് നീക്കിയ മാംസം എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. മധുരമില്ലാത്ത ചായ, കാപ്പി, വെള്ളം, മുട്ടയുടെ വെള്ള, മധുരമില്ലാത്ത തൈര്, പഴങ്ങള്‍(ആപ്പിള്‍, മുസംബി, ഓറഞ്ച്, പേരക്ക, റോബസ്റ്റ്), പച്ചക്കറികള്‍, കൊഴുപ്പ് നീക്കിയ പാല്‍, കൊഴുപ്പ് നീക്കിയ മാംസം, മത്സ്യം എന്നിവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നവയാണ്.
ആപ്പിൾ, ഉള്ളി, തക്കാളി, ഇലക്കറികൾ, ബെറി എന്നിവ കൂടുതൽ കഴിക്കുന്നവർക്ക് പ്രമേഹ സാധ്യത വളരെ കുറവാണ്.
ദിവസം അരടീസ്‌പൂണ്‍ വീതം കറുവപ്പട്ട ഉപയോഗിക്കുകയാണെങ്കില്‍ ഇന്‍സുലീനോടുള്ള കോശങ്ങളുടെ സംവേദന ക്ഷമത കൂടമെന്ന് മെരിലാഡിലെ ഹ്യുമന്‍ ന്യൂട്രീഷന്‍ റിസര്‍ച്ച് സെന്റര്‍ കണ്ടെത്തിയിരുന്നു. അങ്ങനെ കോശങ്ങള്‍ രക്തത്തിലെ പഞ്ചസാരയെ ഊര്‍ജമായി മാറ്റും.40 ദിവസം നിശ്ചിത അളവില്‍ കറുവപ്പട്ട സത്ത കഴിക്കുകയാണെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതില്‍ കുറവ് വരും , പുറമെ ഹൃദയത്തിന്റെ ആരോഗ്യവും മെച്ചപ്പെടും. ഏത് ആഹരത്തിലും കറുവപ്പട്ട ചേര്‍ത്ത് കഴിക്കാം
ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ള നാരങ്ങയും സമാനമായ ഫലങ്ങളും ധാരാളം കഴിക്കുക , പ്രമേഹം കുറയും.
നല്ല കൊഴുപ്പായ ഒമേഗ 3 ഫാറ്റി ആസിഡ് ധാരളം അടങ്ങിയിട്ടുള്ള കായല്‍ മത്സ്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ധമനികളില്‍ അടിഞ്ഞ് കൂടുന്ന എല്‍ഡിഎല്‍(ചീത്ത)കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡ്‌സിന്റെയും അളവ് കുറയ്‌ക്കാനും എച്ച്‌ഡിഎല്‍( നല്ല) കൊളസ്‌ട്രോളിന്റെ അളവ് ഉയര്‍ത്താനും സഹായിക്കും.
പഴങ്ങള്‍, പച്ചക്കറികള്‍, ബീന്‍സ്, തവിടുള്ള അരി, സമ്പൂര്‍ണ ധാന്യം അടങ്ങിയ പാസ്‌ത, ഭക്ഷ്യധാന്യങ്ങള്‍, ബ്രഡ് എന്നിവ പല മിശ്രിതമാക്കി കഴിക്കാന്‍ ശ്രമിക്കുക. പയര്‍ വെള്ളക്കടല, ബീന്‍സ്, വന്‍ പയര്‍, അച്ചിങ്ങ തുടങ്ങി എല്ലാത്തരം പയറുകളും സൂപ്പ്, സാലഡ് തുടങ്ങി പലതരം വിഭവങ്ങളാക്കി ദിവസവും കഴിക്കാവുന്നതാണ്. കൊഴുപ്പും കലോറിയും കുറഞ്ഞ ഫൈബറും പ്രോട്ടീനും കൂടിയ ഈ ഭക്ഷണം പ്രമേഹവും ഹൃദ്രോഗവും വരാനുള്ള സാധ്യത കുറയ്‌ക്കും.
പ്രമേഹം ഉള്ളവര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലായിരിക്കും. അണ്ടിപരിപ്പ് ആരോഗ്യത്തിന് മികച്ചതാണ്. ഇതില്‍ അടങ്ങിയിട്ടുള്ള ടോകോട്രയിനോള്‍ എന്ന സംയുക്തമാണ് ഇതിന് ഒരു കാരണം. കലോറി വളരെ കൂടുതല്‍ എന്നാല്‍ കലോറി വളരെ കൂടുതല്‍ ആയതിനാല്‍ ഇവ അമിതമായി കഴിക്കരുത്. രണ്ട് ടേബിള്‍സ്‌പൂണില്‍ കൂടുതല്‍ കഴിക്കാന്‍ പാടില്ല. ഭക്ഷ്യധാന്യങ്ങള്‍, തൈര്, പച്ചക്കറികള്‍, സാലഡ്, തുടങ്ങി ഇഷ്ടമുള്ള എന്ത് വിഭവത്തിലും അണ്ടിപരിപ്പുകള്‍ ചേര്‍ത്ത് കഴിക്കാം.
പ്രമേഹം മൂര്‍ച്ഛിക്കുമ്പോള്‍ കണ്ണിനും കാഴ്‌ച ശക്തിയ്‌ക്കും പ്രശ്‌നമുണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ പച്ചക്കറികളും ഇലക്കറികളും കൂടുതലായി കഴിക്കുക. ഭക്ഷണത്തിന് മുമ്പ് രണ്ട് ടേബിള്‍ സ്‌പൂണ്‍ വിനാഗിരി കഴിക്കുന്നത് രക്തത്തില പഞ്ചസാരയുടെ അളവ് താഴാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha