കുടംപുളി കഴിച്ചാൽ തടിയും കുടവയറും കുറയും
കുടംപുളിയുടെ ഔഷധ ഗുണങ്ങൾ ഏറെയാണ്. കുടംപുളിയിൽ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പ്രകൃതിദത്ത ഘടകമായ ഹൈഡ്രോസിട്രിക് ആസിഡ് ശരീരത്തില്‍ രൂപപ്പെടുന്ന കൊഴുപ്പിനെ ആഗിരണം ചെയ്ത് തടി കുറക്കാൻ സഹായിക്കും.
ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും അതുവഴി ഉണ്ടാകുന്ന രോഗങ്ങളെ തടയാനും ഇത് സഹായിക്കും. തലച്ചോറിലെ ഉന്മേഷദായിനിയായ ഹോര്‍മോണ്‍ സെറോടോണിന്റെ അളവ് ഉയർത്താൻ സഹായിക്കുന്നതു കൊണ്ട് ദിവസം മുഴുവനും ഉന്മേനഷത്തോടെയിരിക്കാനും കുടംപുളി സഹായിക്കും
ഇത്രയും ഗുണഫലങ്ങൾ ഉണ്ടെങ്കിലും ഒരിക്കലും കറിയില്‍ ചേര്‍ക്കുന്ന കുടംപുളി നമ്മളാരും കഴിക്കാറില്ല. കറിവേപ്പില പോലെ എടുത്തു കളയാറാണ് പതിവ്. അമിതവണ്ണം, കുടവയര്‍ എന്നൊക്കെ പറഞ്ഞ് കരയുന്നവര്‍ക്ക് നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് കുടംപുളി.
ആയുര്‍വ്വേദ മരുന്നുകളില്‍ പലതിലും ഒഴിച്ച് കൂടാനാവാത്ത കൂട്ടാണ് കുടംപുളി. യാതൊരു വിധ സങ്കോചവും കൂടാതെ ഉപയോഗിക്കാവുന്ന ഒന്ന്. മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും കുടംപുളിയുടെ ഉഫയോഗം സഹായിക്കും. നല്ല എരിവും പുളിയും കഴിയ്ക്കുമ്പോള്‍ അത് പലപ്പോവും ദഹനത്തെ പ്രതിസന്ധിയിലാക്കുന്നു. എന്നാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും ദഹനം സുഗമമാക്കാനും കുടംപുളി ഉത്തമമാണ്.
ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഏറ്റവും ഉത്തമമാണ് കുടംപുളി. മാത്രമല്ല മൂത്രാശയ സംബന്ധമായ അണുബാധയ്ക്കും കുടംപുളി ഉത്തമമാണ്. ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ് കുടംപുളി. കരള്‍ സംരക്ഷണത്തിനും ഏറ്റവും ഉത്തമമാണ് കുടംപുളി .
https://www.facebook.com/Malayalivartha