റമ്പൂട്ടാന്‍ പോഷകസമ്പന്നമായ പഴമാണ്...കഴിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍
വളരെ സ്വാദിഷ്ടവും പോഷകസമ്പന്നവുമായ പഴമാണ് റമ്പൂട്ടാന്‍. കുറച്ചു നാള്‍ മുന്‍പുവരെ മലയാളികള്‍ക്ക് ഇതത്ര സുപരിചിതമായ പഴമായിരുന്നില്ലെങ്കിലും കേരളത്തിന്റെ പല ഭാഗങ്ങളിലും അടുത്ത കാലത്ത് ഇതിന്റെ കൃഷി ആരംഭിച്ചിട്ടുണ്ട്. പ്രത്യേകിച്ചും പത്തനംതിട്ട, കോട്ടയം ജില്ലകളില്‍. മലപ്പുറം ജില്ലയിലും ചിലര്‍ ചെറിയ തോതില്‍ റമ്പൂട്ടാന്‍ വളര്‍ത്തിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ സാഹചര്യങ്ങളില്‍ നല്ല വിളവ് ലഭിക്കുന്നതായാണ് കൃഷി ചെയ്തവരുടെ അഭിപ്രായം. അതുകൊണ്ടു തന്ന പലയിടത്തും കുട്ടികള്‍ മാങ്ങയും ചക്കയുമെന്ന പോലെ എറിഞ്ഞുവീഴ്ത്തി കഴിക്കുന്ന നാടന്‍ പഴമായി മാറിക്കിഞ്ഞു റമ്പൂട്ടാന്‍.
എന്നാല്‍ ഇതില്‍ ഒരു അപകടം ഒളിഞ്ഞിരിക്കുന്നു. റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങിയാല്‍ മരണം വരെ സംഭവിക്കാം. കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു അപകടം ചെങ്ങന്നൂരിലുണ്ടായി. എട്ടുമാസം പ്രായമായ പിഞ്ചുകുഞ്ഞ് റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചു. കുഞ്ഞിന് റമ്പൂട്ടാന്‍ പഴം കഴിക്കാന്‍ കൊടുക്കുന്നതിനിടെ കുരുവും വായിലേക്ക് വീഴുകയായിരുന്നുവത്രേ.
ഇത്തരത്തിലുള്ള ആദ്യ സംഭവമല്ലിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഈ സാഹചര്യത്തില്‍ റമ്പൂട്ടാന്‍ പഴം കഴിക്കുമ്പോഴും കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുമ്പോഴും ചില മുന്‍കരുതലുകളെടുക്കുന്നതാണ് നല്ലത്. കുരു തൊണ്ടയില്‍ കുടുങ്ങാതിരിക്കാന്‍രണ്ട് മാര്‍ഗങ്ങളാണുള്ളത്.
പഴത്തിന്റെ മാംസളമായ ഭാഗം പൂര്‍ണമായി വിട്ടുകിട്ടുന്ന പുതിയ ഇനം റമ്പൂട്ടാന്‍ വിപണിയിലെത്തിയിട്ടുണ്ട്. അവ വാങ്ങി, കുരു നീക്കി കഴിക്കുന്നതാണ് ഒരു മാര്‍ഗം.തീരെച്ചെറിയ കുഞ്ഞുങ്ങള്‍ക്കാണെങ്കില്‍ കുരുനീക്കിയ ശേഷം ചെറിയ കഷണങ്ങളാക്കി നല്‍കുന്നതാണ് നല്ലത്. രണ്ടാമത്തെ മാര്‍ഗം ചെറിയൊരു കത്തി ഉപയോഗിച്ച് കുരു പൂര്‍ണമായും നീക്കം ചെയ്തശേഷം റമ്പൂട്ടാന്‍ കഴിക്കുക എന്നതാണ്.
https://www.facebook.com/Malayalivartha