പപ്പടം കഴിക്കുമ്പോള്‍ ഒരു നിമിഴം ആലോചിക്കണം... വിഷമാണ് കഴിക്കുന്നതെന്ന്
മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് പാപ്പടം. ഏതു തരം ഭക്ഷണമുണ്ടാക്കിയാലും അതിന്റെ കൂടെ പപ്പടം നിര്‍ബന്ധമായും വേണമെന്നാണ് മലയാളികളുടെ പക്ഷം. ഇനി പപ്പടം വ്ണമെന്ന് വാശി പിടിക്കേണ്ട. പപ്പടത്തിലും മായം ചേര്‍ക്കുന്നതായി കണ്ടെത്തി. പാലക്കാട്ടെ സ്വകാര്യ ഗോഡൗണില്‍ നിന്നും പപ്പടത്തില്‍ ചേര്‍ക്കാനായി എത്തിച്ച അലക്കുകാരത്തിന്റെ വന്‍ശേഖരം ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. അര കിലോവീതമുള്ള 1300 പായ്ക്കറ്റിന്റെ 26 ചാക്ക് അലക്കുകാരമാണ് പിടിച്ചെടുത്തത്.
പപ്പട നിര്‍മ്മാണത്തിന് സോഡിയം ബൈ കാര്‍ബണേറ്റ് അടങ്ങിയ കാരമാണ് ഉപയോഗിക്കുക എന്നാല്‍ സോഡിയം കാര്‍ബണേറ്റ് അടങ്ങിയ അലക്കുകാരമാണ് പപ്പട നിര്‍മ്മാതാക്കള്‍ക്ക് വില്‍പ്പന നടത്തിയത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഇവിടെ നിന്നും പപ്പട നിര്‍മ്മാണത്തിനുള്ള ഉഴുന്ന്മാവ് എത്തിക്കാറുണ്ടെന്നും ഇതിനൊപ്പമാണ് ആവശ്യക്കാര്‍ക്ക് അലക്കുകാരവും എത്തിച്ച് നല്‍കിയിരുന്നതെന്നും അന്വേഷണം സംഘം പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha