ചെറുപ്പം നിലനിർത്താൻ പ്രഭാതഭക്ഷണം ഓട്സ്
പ്രഭാത ഭക്ഷണം ഓട്സ് ആക്കിയാൽ രണ്ടുണ്ട് ഗുണം .ആരോഗ്യത്തോടൊപ്പം സൗന്ദര്യവും സ്വന്തമാകാം.ഓട്സ് തികച്ചും സമീകൃത ആഹാരമാണ്. ഇപ്പോൾ ഏറെ ആളുകൾ പ്രഭാത ഭക്ഷണമായോ അത്താഴമായോ ഓട്സ് തെരഞ്ഞെടുക്കുന്നുണ്ട്.ധാരാളം പോഷകങ്ങള്‍ അടങ്ങിയതിനോടൊപ്പം തന്നെ ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന നല്ലൊരു പ്രഭാത ഭക്ഷണമാണ് ഇത് . ചര്‍മ്മവും മുടിയും തിളക്കത്തോടെ നിലനിര്‍ത്താൻ ഓട്സ് സഹായിക്കും.
ഓട്‌സ് ദിവസവും കഴിക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദയസംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുകയും ചെയ്യുന്നു.
അമിത വിശപ്പ് അകറ്റാന്‍ ഓട്സ് നമ്മെ സഹായിക്കും. ഭക്ഷണത്തിലെ കലോറി കുറച്ച് ശരീരത്തിലെ കൊഴുപ്പിനെ അലിയിക്കാനും ഇതിലൂടെ അമിതവണ്ണത്തെ കുറക്കാനും ഓട്സ് സ്ഥിരമായി കഴിച്ചാൽ മതി. മാത്രമല്ല കൊളസ്ട്രോള്‍ കുറയ്ക്കുകയും ഓട്സിലൂടെ എത്തുന്ന ഫൈറ്റോ ഈസ്ട്രജന്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും.
പ്രമേഹത്തെ അകറ്റി സന്ധി വേദനകളോട് ഗുഡ്ബൈ പറയാന്‍ ഓട്സ് നിങ്ങളെ സഹായിക്കും. കോപ്പര്‍, മഗ്‌നീഷ്യം, ഉള്‍പ്പെടെ നിരവധി ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ പോഷക കലവറയാണ് ഓട്സ്.
കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഏത് പ്രായക്കാര്‍ക്കും കഴിക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഓട്സ് ഉത്തമമാണ്
https://www.facebook.com/Malayalivartha