പഴങ്ങള്‍ കഴിച്ചാല്‍ പ്രമേഹം കൂടില്ലെന്നു മാത്രമല്ല നിയന്ത്രിക്കുകയും ചെയ്യാം
പ്രമേഹം വന്നാല്‍ ജീവിതത്തില്‍ ഒരിക്കലും മധുരം കഴിക്കാന്‍ പാടില്ല എന്ന ചിന്ത തെറ്റാണ്. പഴങ്ങള്‍ കഴിച്ചാല്‍ പ്രമേഹം കൂടില്ലെന്നു മാത്രമല്ല പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഇത് സഹായകമാണെന്നും പുതിയ പഠനങ്ങള്‍ പറയുന്നു.
ദിവസവും 250 ഗ്രാം പഴങ്ങളെങ്കിലും കഴിക്കുന്നവര്‍ക്ക് പ്രമേഹത്തെ വരുതിയിലാക്കാനാവും. ആന്‍റി ഓക്സിഡന്‍റുകള്‍ സമ്പുഷ്ടമായ ആപ്പിള്‍, അയേണിന്‍റെ കലവറയായ മാതള നാരങ്ങ, ഫൈബറും വിറ്റമിനുകളും ധാരാളം അടങ്ങിയിട്ടുള്ള മുന്തിരി, സമൃദ്ധമായി വിറ്റമിന്‍ എ, വിറ്റമിന്‍ സി എന്നിവയുള്ള പേരക്ക, ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന സെല്ലുകളെ ഉണര്‍ത്തുന്നതും ആന്‍റി-ഇൻഫ്ലമേറ്ററി ഘടകങ്ങള്‍ ഉള്ളതുമായ ചെറി, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന മധുരനാരങ്ങ, ബ്ലൂബെറി തുടങ്ങിയവ പ്രമേഹ രോഗിയുടെ മെനുവില്‍ ഉള്‍പ്പെടുത്താവുന്ന പഴ വര്‍ഗങ്ങളാണ്.
മറ്റുള്ളവരെ അപേക്ഷിച്ച് പഴങ്ങള്‍ കഴിക്കുന്നവരില്‍ 12 ശതമാനം കുറവ് സാധ്യതമാത്രമാണ് പ്രമേഹം പിടിപെടാനുള്ളത്.
ഹൃദയത്തിനും തലയ്ക്കുമുണ്ടാകുന്നതും കിഡ്‌നി പ്രശ്‌നങ്ങളും കണ്ണുകളുടെ പ്രശ്‌നങ്ങളും നാഡീരോഗങ്ങളുമെല്ലാം 13 മുതല്‍ 28 ശതമാനം വരെ തടയാന്‍ പഴവര്‍ഗങ്ങള്‍ക്കാവും.
പച്ച നിറത്തിലുള്ള ഇലക്കറികള്‍,പയറുവര്‍ഗ്ഗങ്ങള്‍,നട്‌സ്,ഓട്‌സ് ,ഗ്രീന്‍ ടീ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും.
https://www.facebook.com/Malayalivartha