അമിതവണ്ണം കുറക്കാൻ മഞ്ഞളും ഓട്സും പ്രാതലിന്
പ്രകൃതിദത്ത വഴികളുപയോഗിച്ചു തടി കുറയ്ക്കാനുള്ള ഒരു എളുപ്പമാർഗം ഇതാ. മഞ്ഞളും ഓട്സും പൊതുവെ ആരോഗ്യത്തിനു നല്ലതാണെന്നു അറിയാമല്ലോ. ഇത് രണ്ടും തടി കുറക്കാൻ ഉത്തമമാണ്. മഞ്ഞളിലെ കുര്‍കുമിന്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന വസ്തുവാണ്. ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ തടയാനും ഫലപ്രദമാണ്. ഓട്സിൽ അടങ്ങിയിരിക്കുന്ന ഫൈബർ അമിതമായ കൊഴുപ്പും തടിയും അകറ്റുകയും ദഹനം എളുപ്പത്തിലാക്കുകയും ചെയ്യും.
ഓട്സും മഞ്ഞളും ചേർത്ത് പ്രഭാത ഭക്ഷണം കഴിച്ചാൽ ശരീരത്തിലെ അമിത കൊഴുപ്പ് അകന്ന് ഭാരം കുറക്കാം.
2 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1 ചെറിയ ബൗള്‍ ഓട്‌സ് എന്നിവയാണ് ആകെ വേണ്ട സാധനങ്ങൾ. ഓട്സ് വെറും വെള്ളത്തിൽ വേവിച്ചു എടുക്കുക. പാൽ ചേർക്കരുത്. വാങ്ങി വെച്ചശേഷം 2 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി മഞ്ഞൾ പൊടി ചേർത്തിളക്കി കഴിക്കുക. പഞ്ചസാരയോ ഉപ്പോ ചേർക്കരുത്. നിർബന്ധമാണെങ്കിൽ അൽപ്പം തേൻ ചേർക്കാം.
ഇത് തുടർച്ചയായി 2 മാസം പ്രാതലിനു കഴിച്ചാൽ ശരീര ഭാരം കുറയും.
https://www.facebook.com/Malayalivartha