മലയാളികളുടെ മനസ്സറിഞ്ഞ് ടേസ്റ്റ് ഓഫ് ട്രാവന്‍കൂര്‍
നമ്മുടെ സ്വന്തം സ്ഥലത്ത് നമ്മുടെ നാവിന് രൂചിയുള്ള തനി നാടന്‍ ഭക്ഷണം കഴിക്കണെമന്ന് ആഗ്രഹമുള്ളവരാണ് നമ്മള്‍ . ഒരു കാര്യം എടുത്തുപറയുകയാണെങ്കില്‍ മലയാളികള്‍ . ഇന്ന് നമ്മുടെ തലസ്ഥാനത്ത് ഉയര്‍ന്നുവരുന്ന പല ഭക്ഷണശാലകളും കൂടുതലായും ശ്രദ്ധ കേന്ദ്രികരിക്കുന്നത് അറേബ്യന്‍ വിഭവങ്ങളും മറ്റുമാണ് .
ആരും തന്നെ തനിനാടന്‍ ഭക്ഷണത്തില്‍ ശ്രദ്ധ ചെലുത്താറില്ല . മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന മീന്‍ വിഭവങ്ങളും അല്ലാതെയുള്ള തനിനാടന്‍ വിഭവങ്ങളും വളരെ അപൂര്‍വ്വമായി മാത്രമേ പലയിടത്തും ലഭിക്കുന്നുള്ളു
എന്നാല്‍ ഈ സങ്കലപങ്ങളെ ഒകെ തന്നെ മാറ്റി എഴുതാന്‍ ഒരുങ്ങുകയാണ് ടേസ്റ്റ് ഓഫ് ട്രാവന്‍കൂര്‍ എന്ന ഭക്ഷണ പ്രിയരുടെ സ്വന്തം ഹോട്ടല്‍. കുറച്ച സുഹൃത്തുക്കള്‍ ചേര്‍ന്നു നടത്തുന്ന ഈ ഭക്ഷണശാല സ്ഥിതി ചെയ്യുന്നത് ഹോട്ടലകളുടെ പറുദിസാ ആയി മാറിയ വെള്ളയബലം ശാസ്തമംഗലം റോഡില്‍ ആണ് .
പെട്ടെന്ന് ആളുകള്‍ക്ക് ശ്രദ്ധകിട്ടില്ല ഈ തനി നാടന്‍ ഹോട്ടലിനെ . ഭക്ഷണകാര്യത്തില്‍ മലയാളികളുടെ പ്രിയം അറിഞ്ഞു തന്നെയാണ് വിഭവങ്ങള്‍ ഇവര്‍ ഒരുക്കുന്നത് . കേരളത്തിന്റെ സ്വന്തം രൂചി അറിയാന്‍ ഇവിടത്തെ ഭക്ഷണം ഒന്നു കഴിച്ചാല്‍ മാത്രം മതി . അത്ര ശ്രദ്ധയോടെയാണ് ഇവര്‍ ഓരോന്നും ഒരുക്കുന്നത് .
അകത്തളം
കേരളീയത നിറഞ്ഞു നില്‍ക്കുന്ന അകത്തളമാണ് ഇവിടെ ഉള്ളത് . രാജഭരണകാലത്തെ കേരളത്തിന്റെ പ്രിയ രാജാക്കന്മാര്‍ മുതല്‍ കേരളത്തിന്റെ ഭംഗി വിളിച്ചോതുന്ന ചിത്രങ്ങള്‍ വരെയുണ്ട് ഇവിടെ ഭക്ഷണപ്രിയരെ സ്വീകരിക്കാന്‍ . പെട്ടെന്ന് ആകര്‍ഷിക്കുന്ന നിറങ്ങളാണ് ഇവിടെ അവര്‍ നല്‍കിയിരിക്കുന്നത്
മാന്ത്രിക വടിയുള്ളവര്‍
ടേസ്റ്റ് ഓഫ് ട്രാവന്‍കൂര്‍ എന്ന വള്ളത്തിന്റെ അമരത്ത് നില്‍ക്കുന്നത് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ പ്രിയ കൂക്കാണ് . ഗുരുവായൂര്‍ സദ്യക്ക് മുന്‍പന്തിയില്‍ നിന്ന അദ്ദേഹമാണ് കേരളത്തിന്റെ രൂചി ഇവിടെ എത്തുന്നവര്‍ക്കായി വിളമ്പുന്നത് . അതുപോലെ തന്നെ കുട്ടനാടിന്റെ രൂചിയെത്തിക്കാന്‍ തനി കൂട്ടനാട് കാരന്‍ തന്നെ ഇവിടെയുണ്ട്.
മലയാളികളുടെ നാവില്‍ വെള്ളമൂറ്റാന്‍ ഒരുങ്ങുകയാണ് ഇവരൊക്കെ തന്നെ . അറബിയും നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളും മാറ്റി നിര്‍ത്തി കേരളത്തിന്റെ സ്വന്തം രൂചി കൊണ്ടുവരാനാണ് ഈ കൂട്ടായ്മ ശ്രമിക്കുന്നത് .
വിഭവങ്ങളെ അറിയുന്നതിനായി ഒരു സോഷ്യല്‍മീഡിയ പേജ് തന്നെയുണ്ട് . വെറും 160 രൂപക്ക് പന്ത്രണ്ട് വിഭവങ്ങള്‍ അണിനിരക്കുന്ന സദ്യ ഒരുക്കുകയാണ് ഇവര്‍ . അതുകൊണ്ട് ഈ കൂട്ടായ്മയെ മുന്നോട്ടു കൊണ്ടവരണ്ടത് നമ്മള്‍ തന്നെ . അതിന് നമ്മള്‍ മലയാളികള്‍ തന്നെ വിചാരിക്കണം . കേരളീയത നിറഞ്ഞു നില്‍ക്കുന്ന വിഭവങ്ങള്‍ രൂചിയില്‍ കുളിച്ചു നിങ്ങളെ വരവേല്‍ക്കാന്‍ നില്കുകയാണ് . പോക്കു അവരെയറിയൂ !!!!!
https://www.facebook.com/Malayalivartha