കരിക്കിൻ വെള്ളത്തിന്റെ ഔഷധ ഗുണങ്ങൾ
കരിക്കിൻ വെള്ളം ആരോഗ്യത്തിനു ഏറെ ഗുണകരമായ ഒരു പാനീയമാണ്. ധാതുക്കളും ആന്റിഓസിഡന്റുകളും ധാരാളം അടങ്ങിരിക്കുന്ന ഈ പ്രകൃതിദത്ത പാനീയം ക്ഷീണം അകറ്റുന്നതിനൊപ്പം പല രോഗങ്ങളെ തടയുന്നതിനും സഹായകമാണ്.
ഭക്ഷണനിയന്ത്രണമാവശ്യമുള്ള രക്തസമ്മര്‍ദ്ദ രോഗികള്‍ക്ക് ശരീരക്ഷീണമകറ്റാന്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ഇപ്പോൾ പടർന്നു പിടിക്കുന്ന ഡെങ്കി പോലുള്ള പകർച്ച പനിപിടിപെട്ടവരും ധാരാളം കരിക്കിൻ വെള്ളം കുടിക്കുന്നത് ക്ഷീണം അകലുന്നതിനും പ്ലേറ്റ്ലറ്റ് കൗണ്ട് കൂടുന്നതിനും സഹായകകരമാണ്.
ചര്‍മ്മത്തിന് തിളക്കം നല്‍കാനും ശരീരഭാരം കുറയ്ക്കുന്നതിനും ഒരു ഉത്തമ പ്രതിവിധിയാണ്. വൃക്കയിൽ കല്ലുള്ളവർ കരിക്കിൻ വെള്ളം ധാരാളം കുടിച്ചാൽ 7 ദിവസം കൊണ്ട് കല്ല് അലിഞ്ഞു പോകും
ആന്തരിക അവയവങ്ങളുടെ ശുദ്ധീകരണം മൂത്രാശയ രോഗങ്ങളുടെ ശമനം തുടങ്ങിയവയും ഇതിലൂടെ സാധ്യമാകുന്നു.ഗര്‍ഭിണികള്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു.ദിവസേന കരിക്കിന്‍ വെള്ളം ശീലമാക്കുന്നത് ഉന്മേഷത്തിനും അതിലുപരി മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനും ഉത്തമമാണ്.
https://www.facebook.com/Malayalivartha