ഓരോ രക്ത ഗ്രൂപ്പുകാരും കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്
ഓരോ രക്ത ഗ്രൂപ്പുകാരും പ്രധാനമായും ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ട ആഹാരങ്ങളുണ്ട്. ഓരോ രക്തഗ്രൂപ്പില്‍ ഉള്ളവരും അവരുടേതായ ചില ഭക്ഷണശീലങ്ങള്‍ പാലിച്ചാൽ ആരോഗ്യം മെച്ചപ്പെടുത്താനും രോഗങ്ങളിൽ നിന്ന് ഒരു പരിധി വരെ രക്ഷനേടാനും സഹായകകരമായിരിക്കും.
രക്തഗ്രൂപ്പ്: എ
ഈ ഗ്രൂപ്പുകാര്‍ക്ക് ആരോഗ്യപ്രദമായ ശരീരവും മനസും നിലനിര്‍ത്തുന്നതിനു കാര്‍ബോഹൈഡ്രേറ്റ് പോഷകങ്ങള്‍ ആവശ്യമാണ്. ശരീരത്തില്‍ ഹൈഡ്രോക്ലോറിക്ക് ആസിഡിന്റെയും ആവശ്യമായ ദഹന രസങ്ങളുടെയും കുറവു തന്നെയാണു കാരണം. അതുകൊണ്ട് ഈ ഗ്രൂപ്പുകാര്‍ പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും ഉള്‍പ്പെടുന്ന സസ്യാഹാരങ്ങള്‍ കൂടുതലായി കഴിക്കണം. ഓട്ട്സ് പോലെയുള്ളവ പതിവാക്കിയാല്‍ എ രക്തഗ്രൂപ്പ് ഉള്ളവരില്‍ ഹൃദയധമനി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല.
കഴിക്കേണ്ടത്: ദിവസവും സോയാബീന്‍ ധാന്യങ്ങള്‍, പച്ചക്കറികള്‍ ,മീന്‍, മുട്ട, ബദാം, ആപ്പിള്‍, ഈത്തപ്പഴം എന്നിവ പോലെയുള്ള പഴവര്‍ഗങ്ങള്‍.
ഒഴിവാക്കേണ്ടത്: പപ്പായ, മാങ്ങ, ഓറഞ്ച്, ക്ഷീര ഉല്‍പന്നങ്ങള്‍ (ഇവയുടെ ഉപയോഗം ഈ ഗ്രൂപ്പുകാര്‍ക്ക് കാന്‍സര്‍, പ്രമേഹം, ഹൃദ്രോഗങ്ങൾ എന്നിവക്ക് കാരണമായേക്കും) ഈ ഗ്രൂപ്പുകാര്‍ആഹാരം കൃത്യസമയത്തു കഴിക്കുകയും ഒരു നേരവും ഭക്ഷണക്രമം തെറ്റാതെ നോക്കുകയും വേണം.
രക്തഗ്രൂപ്പ്: ബി
ഈ രക്തവിഭാഗക്കാര്‍ക്കു മത്സ്യവര്‍ഗങ്ങളും കാര്‍ഷിക ഇനങ്ങളുംധാരാളം കഴിക്കാം മറ്റു രക്തവിഭാഗക്കാരേക്കാള്‍ ശാരീരികമായും മാനസികമായും കൂടുതല്‍ ശക്തമാണ് ഈ വിഭാഗക്കാരുടെ ആരോഗ്യപ്രകൃതി.
കഴിക്കേണ്ടവ- വിറ്റാമിന്‍ ബി3, ബി12, ബി6, അയണ്‍, സിങ്ക്, ക്രിയാറ്റിന്‍, കര്‍നോസിന്‍ എന്നിവ അടങ്ങിയിട്ടുള്ള ചുവന്ന മാംസം ബി രക്തഗ്രൂപ്പ് ഉള്ളവര്‍ കഴിക്കണം. ഉയര്‍ന്ന കാല്‍സ്യം ഉള്ള പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. ബ്രോക്കോളി, ചീര, പച്ചക്കറികള്‍ എന്നിവയും ശീലമാക്കണം. ഇതിലൂടെ നാരുകളും വിറ്റാമിന്‍ സിയും ലഭിക്കും. മുട്ട കഴിക്കണം. ഇതില്‍ അടങ്ങിയിട്ടുള്ള കോളിന്‍, തലച്ചോറിനും ഓര്‍മ്മശക്തിക്കും ഏറെ ഉത്തമമാണ്. പയര്‍, ബീന്‍സ് എന്നിവ ധാരാളമായി കഴിച്ചാല്‍, പ്രമേഹം, ഹൃദ്രോഗം, ക്യാന്‍സര്‍ എന്നിവ നിയന്ത്രിക്കാന്‍ രക്തഗ്രൂപ്പ് ബി ഉള്ളവര്‍ക്ക് സാധിക്കും. കഴിക്കാന്‍ പാടില്ലാത്തവ- ചുവന്ന മാംസം ധാരാളം കഴിക്കണമെന്ന നിര്‍ദ്ദേശം ഉണ്ടെങ്കിലും കോഴി, താറാവ്, ടര്‍ക്കി, പന്നി എന്നിവയുടെ മാംസം അഭികാമ്യമല്ല. സോയാബീന്‍ ഒരു കാരണവശാലും ബി രക്തഗ്രൂപ്പ് ഉള്ളവര്‍ കഴിക്കരുത്
രക്തഗ്രൂപ്പ്: എബി
എ, ബി രക്തഗ്രൂപ്പുകളുടെ സങ്കരമാണ് എ ബി രക്തഗ്രൂപ്പ് എന്നുപറയാം. അതുകൊണ്ടുതന്നെ എ, ബി രക്തഗ്രൂപ്പുകാര്‍ക്ക് കഴിക്കാവുന്ന ഭക്ഷണങ്ങള്‍ ഇവര്‍ക്ക് കഴിക്കാം. ചുവന്ന മാംസ വിഭാഗത്തില്‍പ്പെടുന്ന ഇളംപ്രായമുള്ള ആട്ടിറച്ചി ധാരാളമായി കഴിച്ചാല്‍, കൊളസ്‌ട്രോളും ഹൃദ്രോഗങ്ങളും നിയന്ത്രിക്കാം. പ്ലം പോലെയുള്ള പഴങ്ങള്‍, ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുള്ള ചുവന്ന മള്‍ബറി, ഗോതമ്പ് ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ള ബ്രഡ്, പാസ്‌ത എന്നിവയും എ ബി രക്ത ഗ്രൂപ്പ് ഉള്ളവര്‍ ധാരാളം കഴിക്കണം. ബദം, അണ്ടിപ്പരിപ്പ്, സണ്‍ഫ്ലവര്‍ ഓയില്‍, മത്തങ്ങ അരി എന്നിവ കഴിച്ചാല്‍, എ ബി രക്തഗ്രൂപ്പുകാര്‍ക്ക് ധാരാളം പ്രോട്ടീന്‍ ലഭിക്കും. ചിക്കന്‍ ഒഴികെയുള്ള മാംസാഹാരം കഴിക്കുന്നതും എ ബി രക്തഗ്രൂപ്പുകാര്‍ക്ക് നല്ലതാണ്. സമുദ്ര ഭക്ഷ്യോത്പന്നങ്ങള്‍ഈ ഗ്രൂപ്പുകാര്‍ക്ക് ഏറ്റ വും പോഷകകരമായ ഇനങ്ങളാണ്. (പ്രത്യേകിച്ചും ചെമ്പല്ലി , ചാള, അയല, ഒരിനം ഡോള്‍ഫിന്‍ മത്സ്യമായ മഹിമഹി, റെഡ് സ്‌നാപ്പര്‍ എന്ന മെക്‌സിക്കന്‍മത്സ്യം തുടങ്ങിയവ)
കഴിക്കാന്‍ പാടില്ലാത്തവ- ജാം, അസിഡിറ്റിയുള്ള ഭക്ഷണം എന്നിവ എ ബി രക്തഗ്രൂപ്പുകാര്‍ ഒഴിവാക്കണം. ചിക്കനും കുറയ്‌ക്കണം. നിരവധി ഗുണങ്ങള്‍ ഉണ്ടെങ്കിലും പയര്‍, നിലക്കടല എന്നിവ ഒഴിവാക്കുന്നത് എ ബി ഗ്രൂപ്പുകാര്‍ക്ക് നല്ലതാണ്. വിവിധതരം മുളകുകളുടെ ഉപയോഗവും കുറയ്‌ക്കണം. ഞണ്ട്, കൊഞ്ച്, വലിയ ചെമ്മീന്‍, കക്ക, കല്ലുമേക്കായ എന്നിവയും എ ബി രക്തഗ്രൂപ്പ് ഉള്ളവര്‍ കഴിക്കരുത്. മാനസിക സമ്മര്‍ദമുള്ള ഘട്ടങ്ങളില്‍ മദ്യം, കാപ്പി ഉല്‍പന്നങ്ങള്‍ എന്നിവ ഉപേക്ഷിക്കണം. പൊരിച്ച മാംസം കഴിക്കുന്നത് കാന്‍സറിനിടയാക്കിയേക്കും എന്ന് മനസിലോര്‍ക്കുന്നതും നന്ന്.
രക്തഗ്രൂപ്പ്- ഒ
ഒ ഗ്രൂപ്പുകാര്‍ പയറുകള്‍ പോലെയുള്ളവയിലെ കാര്‍ബോഹൈഡ്രൈറ്റുകളെ എളുപ്പത്തില്‍ കൊഴുപ്പുകളാക്കി മാറ്റും. അതു രോഗപ്രതിരോധ വ്യവസ്ഥയെ ബാധിക്കുകയും ശരീരത്തില്‍ ചൂട് അനുഭവപ്പെടാൻ കാരണമാകുകയും ചെയ്യും. മൃഗ ഉല്‍പന്നങ്ങളിലെ കൊളസ്‌ട്രോളുകള്‍ ഈ വിഭാഗക്കാരുടെ ദഹനപ്രക്രിയയെ സഹായിക്കുകയും കൂടുതല്‍ കാല്‍സ്യം ശരീരത്തിലേക്ക് ആഗിരണം ചെയ്യുകയും ചെയ്യും.
ഒ ഗ്രൂപ്പുകാര്‍ കഴിക്കേണ്ടത് എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങളാണ്. ദഹനപ്രശ്നങ്ങള്‍ ഉണ്ടാവാന്‍ ഈ ഗ്രൂപ്പ്കാര്‍ക്ക് സാധ്യത കൂടുതലാണ്. ചിക്കനും മട്ടനും എല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മുട്ടയും പയറുവര്‍ഗ്ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പടുത്തണം. പാലും പാലുല്‍പ്പന്നങ്ങളും ധാരാളം കഴിയ്ക്കാന്‍ ശ്രദ്ധിക്കണം
കഴിക്കേണ്ടവ-
മാംസ്യം അഥവാ പ്രോട്ടീന്‍ കൂടുതലുള്ളതും അന്നജം കുറവുള്ളതുമായ ഭക്ഷണമാണ് ഒ രക്തഗ്രൂപ്പ് ഉള്ളവര്‍ ശീലമാക്കേണ്ടത്. കൂടാതെ, ധാരാളമായി വ്യായാമം ചെയ്യുകയും വേണം. വിറ്റാമിന്‍ ബി12, കാല്‍സ്യം, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള വെള്ള മാംസം കഴിക്കണം. ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള മല്‍സ്യങ്ങള്‍ ധാരാളം കഴിക്കണം. ഇതുവഴി വിഷാദം, ഹൃദ്രോഗം, അല്‍ഷിമേഴ്‌സ് എന്നിവ ചെറുക്കാനാകും. പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ള വാഴപ്പഴം ദിവസവും കഴിക്കുന്നത് നല്ലതാണ്. ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ള ഉള്ളി, സവാള എന്നിവയും കഴിക്കണം. ഇത് മാനസികാരോഗ്യവും തലച്ചോറിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും.
കാബേജ് ധാരാളമായി കഴിച്ചാല്‍ ഒ രക്തഗ്രൂപ്പ് ഉള്ളവര്‍ക്ക് ക്യാന്‍സര്‍ പ്രതിരോധിക്കാനും ശരീരഭാരം കുറയ്‌ക്കാനും സാധിക്കും.
കഴിക്കാന്‍ പാടില്ലാത്തവ- അന്നജം ധാരാളമായി അടങ്ങിയിട്ടുള്ള ധാന്യങ്ങള്‍ കഴിക്കുന്നത് വളരെ കുറയ്‌ക്കണം. ഒ രക്തഗ്രൂപ്പ് ഉള്ളവര്‍ മുട്ട ധാരാളമായി കഴിക്കുന്നതും അഭികാമ്യമല്ല. അവോക്കാഡോ പോലെ ഉയര്‍ന്ന കൊഴുപ്പ് ഉള്ള പഴങ്ങളും ഒഴിവാക്കണം. ഏറ്റവുമധികം കീടനാശിനി വലിച്ചെടുക്കുന്ന വെള്ളരി പോലെയുള്ളവയും ഒഴിവാക്കണം. വേനല്‍ക്കാല പഴമായ തണ്ണിമത്തനും ഒ രക്തഗ്രൂപ്പ് ഉള്ളവര്‍ അധികം കഴിക്കരുത്.
https://www.facebook.com/Malayalivartha