ഈ ഭക്ഷണങ്ങൾ നിങ്ങളുടെ യുവത്വം നിലനിർത്തും
നാം കഴിക്കുന്ന ഭക്ഷണത്തിന് ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നൽകാൻ കഴിയണം. പ്രായമാകുന്നത് ഒരിക്കലും നിയന്ത്രിക്കാൻ കഴിയുന്ന ഒന്നല്ല. എന്നാൽ വാർധക്യത്തിലും യുവത്വം നിലനിർത്താൻ ചില ഭക്ഷണങ്ങൾക്കാകും. അവ ഏതെല്ലാമാണെന്നു നോക്കാം.
പച്ചക്കറികൾ
വെള്ളരിക്ക, പാവയ്ക്ക, ബീന്‍സ്, പച്ചമുളക്, പച്ചപ്പയര്‍, പച്ചക്കായഎന്നിങ്ങനെ പച്ച നിറത്തിലുള്ള പച്ചക്കറികൾ ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നവയായതിനാൽ ഹനത്തിനു സഹായിക്കുന്നു. കാഴ്ചശക്തി നിലനിര്‍ത്തുന്നു. യുവത്വം നല്‍കുന്നു . വെള്ളരിക്ക മികച്ച ഒരു ആന്‍റി എയ്ജിങ് ഭക്ഷ്യവസ്തുവാണ് . വെള്ളരിക്ക മുറിച്ചു കണ്ണിൽ വെക്കുന്നത് കൺതടത്തിലെ കറുപ്പ് അകറ്റും.
വയലറ്റ് നിറമുള്ള കാബേജ്, വഴുതനങ്ങ
ഇവയിൽ വാര്‍ധക്യത്തെ ചെറുക്കുന്നതിനു സഹായകമായ ആന്റി ഓക്സിഡന്റുകള്‍ ധാരളമായുണ്ട്. ഇതു ഹൃദയത്തിലേക്കും മസ്തിഷ്കത്തിലേക്കുമുള്ള രക്തപ്രവാഹത്തെ സുഗമമാക്കുന്നു. നിങ്ങള്‍ക്ക് ഉന്മേഷം തരുന്നു.
ഓറഞ്ച്
ഓറഞ്ച് പതിവായി കഴിക്കുന്നവര്‍ക്ക് വിറ്റാമിന്‍ എ ധാരാളമായി ലഭിക്കുന്നു. ഇതു നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു.
മുന്തിരി
ആന്‍റി എയ്ജിങിന് സഹായിക്കുന്ന മറ്റൊരു ഫലമാണ് മുന്തിരി. ഇന്‍സുലിന്‍റെ അളവിനെ നിലനിര്‍ത്തി നിങ്ങളെ ആരോഗ്യമുള്ളവരാക്കി നിര്‍ത്തും.
ബദാം
കൂടിയ അളവില്‍ വൈറ്റമിന്‍ ഇ അടങ്ങിയ ബദാം ആരോഗ്യമുള്ള ചര്‍മവും മുടിയും നഖവും തരുന്നു.
മീന്‍
നോണ്‍ വെജ് പ്രിയര്‍ക്ക് ഇറച്ചി കുറച്ച് മീന്‍ കഴിയ്ക്കാം. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. മീന്‍ വറുത്തു കഴിയ്ക്കാതെ കറിയായോ, ബേക്കിംഗ്, ഗ്രില്ലിംഗ് വഴികളോ ഉപയോഗിയ്ക്കാം.
തണ്ണിമത്തൻ
തണ്ണിമത്തനില്‍ ഫോളിക് ആസിഡ് ചര്‍മത്തിനും മുടിയ്ക്കും നല്ലതാണ്. ഇതിലെ ബീറ്റാകരോട്ടിന്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യുന്നു. പ്രായക്കൂടുതല്‍ തോന്നാതിരിക്കാന്‍ ഇത് സഹായിക്കുന്നു.
https://www.facebook.com/Malayalivartha