ദിവസവും രാവിലെ ഒരു വെളുത്തുള്ളി അല്ലി കഴിച്ചാൽ ആരോഗ്യ ഗുണങ്ങൾ ഏറെ
വെളുത്തുള്ളി ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു ഭക്ഷ്യവസ്തു ആണെന്നതിൽ തർക്കമില്ല. ഭക്ഷണത്തോടൊപ്പം വെളുത്തുള്ളി ചേർക്കുന്നത് രുചിക്കും മണത്തിനും ദഹനത്തിനും നല്ലതാണ്. വെളുത്തുള്ളി വേവിക്കാതെ കഴിക്കുമ്പോഴും ആരോഗ്യ ഗുണങ്ങൾ ഏറെയാണ്.
വെറുംവയറ്റില്‍ അടുപ്പിച്ചു വെളുത്തുള്ളി കഴിയ്ക്കുന്നത് തടി കുറയാന്‍ ഏറെ സഹായകമാണ്. ഇത് ഉദരഭാഗത്തെ കൊഴുപ്പ് കുറച്ച് സാധാരണ നിലയിലാക്കാനും പ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്താനും സഹായിക്കുന്നതിനൊപ്പം ബാക്ടീരിയ അണുബാധയെ തടയുകയും ചെയ്യുന്നു.ബിപി, കൊളസ്‌ട്രോള്‍ എന്നിവ ഉള്ളവർ വെളുത്തുള്ളി ചതച്ചതു വെറും വയറ്റിൽ ഒരാഴ്ച കഴിച്ചാൽ ഇവ നിയന്ത്രണ വിധേയമാക്കാം.
ഹൃദയവാല്‍വുകള്‍ കട്ടി പിടിയ്ക്കുന്ന ആര്‍ട്ടീരിയോക്ലീറോസിസ് എന്ന പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഹാര്‍ട്ട് അറ്റാക്ക് തടയാനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ പരിഹരിയ്ക്കാനും ഇത് ഏറെ നല്ലതാണ്.
ഓസ്റ്റിയോആര്‍ത്രൈറ്റിസ്, ഡയബെറ്റിസ്, പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍ എന്നിവ നിയന്ത്രിക്കാനും രാവിലെ വെളുത്തുള്ളി അല്ലി ചതച്ച് കഴിക്കുന്നത് ഗുണകരമാണ്.
ജലദോഷം, പനി എന്നിവ പിടിപെടാനുള്ള സാധ്യത കുറച്ചു പ്രതിരോധശക്തി മെച്ചപ്പെടുത്താനും വെളുത്തുള്ളി നല്ലതുതന്നെ. അരിമ്പാറ കളയാനും ഫംഗസ് ബാധ തടയാനുമൊക്കെ മിക്കയാളുകളും ത്വക്കില്‍ വെളുത്തുള്ളി തേയ്ക്കാറുണ്ട്. ഇത്തരത്തില്‍ വെളുത്തുള്ളി ഉപയോഗിക്കുന്നത് അത്‌ലറ്റ്‌സ് ഫൂട്ട്, വട്ടച്ചൊറി എന്നിവയ്ക്ക് ഫലപ്രദമാണ്.
https://www.facebook.com/Malayalivartha