പാചകത്തിന് എണ്ണയേക്കാൾ മെച്ചം നെയ്യ്
നെയ്യിന്റെ ഗുണങ്ങള്‍ പ്രത്യേകം പറയേണ്ടതില്ല. ഇന്ത്യൻ ഭക്ഷണ രീതിയുടെ ഭാഗമാണ് നെയ്യ്. എന്നാൽ അടുത്ത കാലത്തായി ‘ആരോഗ്യബോധമുള്ള’ വർ കൊഴുപ്പ് കൂടുതലാണെന്നും കൊളസ്‌ട്രോൾ കൂടുമെന്നുമൊക്കെയുള്ള കാരണം പറഞ്ഞു നെയ്യിനെ അടുക്കളയിൽ നിന്നും പുറത്താക്കിയിരുന്നു. കൊഴുപ്പ് ആരോഗ്യത്തിന് ദോഷകരമാണെന്നത് ശരിതന്നെയാണ്. എന്നാൽ ചില കാര്യങ്ങള്‍ക്ക് കൊഴുപ്പും ആവശ്യമാണ്. വയറ്റിലെ പാളികളെ ദഹനരസങ്ങളില്‍ നിന്നും സംരക്ഷിക്കാനും ചര്‍മത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിനും കൊഴുപ്പു വേണം. നെയ്യിലെ കൊഴുപ്പ് ഇതിനെല്ലാം ഗുണകരമാണ്
നെയ്യിന് ദോഷങ്ങളേക്കാളേറെ ഗുണങ്ങളാണ് ഉള്ളത്. ഇത് ആരോഗ്യത്തിനു മാത്രമല്ല ബുദ്ധിയ്ക്കും ഗുണകരമാണ്. 10 വയസു വരെ കുട്ടികള്‍ക്ക് അടുപ്പിച്ചു നെയ്യു കൊടുക്കുന്നത് ബുദ്ധിവികാസത്തിന് സഹായിക്കുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്.
നെയ്യിൽ കോൺജുഗേറ്റഡ് ലിനോലെനിക് ആസിഡ് എന്ന ഒരിനം ഒമേഗ 6 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുക മാത്രമല്ല അർബുദത്തിൽ നിന്നു പോലും സംരക്ഷണം നൽകുന്നു. കൊഴുപ്പിനെ നീക്കാനും കൊഴുപ്പ് കോശങ്ങളെ ചുരുക്കാനും സഹായിക്കുന്ന അമിനോ ആസിഡുകൾ നെയ്യിലുണ്ട്.
നെയ്യില്‍ വൈറ്റമിന്‍ എ, ഡി, ഇ, കെ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നെയ്യിലെ ഈ വൈറ്റമിനുകള്‍ എളുപ്പത്തില്‍ ദഹിച്ച് ശരീരം ആഗിരണം ചെയ്യുന്നുവെന്ന ഗുണം കൂടിയുണ്ട്.
പാചകത്തിന് എണ്ണയേക്കാൾ എന്തുകൊണ്ടും മെച്ചമാണ് നെയ്യുപയോഗിക്കുന്നത്. പാചകത്തിനായി എണ്ണകള്‍ ചൂടാക്കുമ്പോള്‍ ഇവ ഫ്രീ റാഡിക്കലുകളായി മാറുന്നു .എന്നാല്‍ നെയ്യിന് ഈ പ്രശ്‌നമില്ല.
160 ഡിഗ്രി സെൽഷ്യസ് പോലെ ഉയർന്ന താപനിലയിൽ പാചകം ചെയ്യുമ്പോള്‍ സസ്യ എണ്ണകളെയോ സീഡ് ഓയിലുകളെയോ അപേക്ഷിച്ച് വളരെ കുറച്ച് ടോക്സിനുകളെ മാത്രമേ നെയ്യ് പുറന്തള്ളുന്നുള്ളൂ. സോയാബീൻ എണ്ണ നെയ്യിനെക്കാൾ പത്തുമടങ്ങ് അക്രിലാമൈഡ് പുറപ്പെടുവിക്കുന്നു എന്നാണ് ഒരു പഠനം പറയുന്നത്.
നെയ്യിൽ നിന്നും മിൽക്ക് സോളിഡുകൾ നീക്കം ചെയ്തതിനാൽ എളുപ്പം കേടാകില്ല. നെയ്യ് സൂക്ഷിച്ചു വയ്ക്കാൻ വളരെ എളുപ്പവുമാണ്. ഫ്രിഡ്ജില്‍ വയ്ക്കേണ്ട ആവശ്യമില്ല. ആഴ്ചകളോളം റൂം ടെമ്പറേച്ചറിൽ വയ്ക്കാവുന്നതാണ്.
ഉയർന്ന അളവിൽ ബ്യൂട്ടിറിക് ആസിഡും മറ്റ് ലഘു ശ്രേണി പൂരിത കൊഴുപ്പുകളും നെയ്യിലുണ്ട്. ഇത് ദഹനത്തിന് സഹായകമാണ്. വേദന കുറയ്ക്കുന്നു. വെണ്ണയെക്കാൾ ഗാഢത കൂടുതൽ ഉള്ളതിനാലാണിത്.
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന കോൺജുഗേറ്റഡ് ലിനോലെനിക് ആസിഡ് നെയ്യിൽ ധാരാളം ഉണ്ട്. നെയ്യ് കഴിച്ചാൽ ശരീരഭാരം കുറയും എന്നു ചുരുക്കം.
കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ബട്ടറിനേക്കാള്‍ നെയ്യാണ് കൂടുതല്‍ ഗുണകരം. കാരണം ഇതില്‍ കൊളസ്‌ട്രോള്‍ ബട്ടറിനേക്കാള്‍ കുറവാണ്.
ഒരാള്‍ക്ക് 10-15 ഗ്രാം വരെ നെയ്യ് കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ ഹൃദയപ്രശ്‌നങ്ങളും അമിതമായ കൊളസ്‌ട്രോളും ഉള്ളവര്‍ നെയ്യും ഉപയോഗിക്കാതിക്കുകയാണ് നല്ലത്. ഇതുപോലെ അമിതവണ്ണമുള്ളവരും നെയ്യ് ഉപയോഗിക്കരുത്.
https://www.facebook.com/Malayalivartha