കറ്റാർ വാഴക്ക് ആരോഗ്യഗുണങ്ങൾ ഏറെ
വിറ്റാമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ് എന്നിവ കൊണ്ട് സമ്പുഷ്ടമായ കറ്റാര്‍ വാഴക്ക് ആരോഗ്യ- സൗന്ദര്യ സംരക്ഷണത്തിൽ വലിയ പങ്കുണ്ട്. കറ്റാര്‍ വാഴയേക്കാള്‍ കറ്റാര്‍ വാഴ ജ്യൂസിനു ഗുണ ഫലങ്ങളേറും.
ദിവസവും രാവിലെ ചായക്കും കാപ്പിക്കും പകരം കറ്റാർ വാഴ ജ്യൂസ് കുടിക്കാമെങ്കിൽ പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമാകും. കറ്റാർ വാഴ ജ്യുസ് ഉണ്ടാക്കാനും എളുപ്പമാണ്. കറ്റാര്‍ വാഴയുടെ തണ്ട് പിഴിഞ്ഞ് അതിന്റെ ജെല്‍ രണ്ട് ടീസ്പൂണ്‍എടുത്ത് അതിൽ ഒരു കപ്പ് വെള്ളം അല്ലെങ്കില്‍ എന്തെങ്കിലും പഴച്ചാര്‍ചേർക്കുക. അത്യാവശ്യമെങ്കിൽ മധുരത്തിന് അല്‍പം പഞ്ചസാരചേർക്കാം. വേണമെങ്കിൽ നാരങ്ങ നീര് ചേർക്കാം.
വെറും വയറ്റിൽ ഇത് കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് ഏറ്റവും മികച്ചതാണ് . മാത്രമല്ല വയറ്റില്‍ നല്ല ബാക്ടീരിയകള്‍ വളരാന്‍ ഇത് സഹായിക്കും.
ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ചതാണ് കറ്റാര്‍ വാഴ ജ്യൂസ്. മാത്രമല്ല വയറ്റില്‍ നല്ല ബാക്ടീരിയകള്‍ വളരാന്‍ ഇത് സഹായിക്കും. ആർത്രൈറ്റിസ് പ്രശ്നങ്ങൾക്കും പരിഹാരമാണ് കറ്റാർവാഴ ജ്യുസ്.
മസില്‍ വേദനയുള്ളവർ ഈ ജ്യുസ് കുടിക്കുന്നതും കറ്റാർ വാഴ നീര് പുറമെ പുരട്ടുന്നതും ഗുണം ചെയ്യും .
ദന്തസംരക്ഷണത്തിനും പല്ലിലെ കറ ഇല്ലാതാക്കാനും പോട് പരിഹരിക്കാനും മോണരോഗം വരാതിരിക്കാനും കറ്റാർ വാഴ നല്ലതാണ്. പ്രമേഹം , ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ കറ്റാർ വാഴ ജ്യുസ് സ്ഥിരമായി കുടിക്കുന്നതിലൂടെ നിയന്ത്രിക്കാം
ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളി ആരോഗ്യവും പ്രതിരോധ ശക്തിയും വർധിപ്പിക്കാനും കറ്റാർ വാഴ ജ്യുസ് എന്നും രാവിലെ വെറുംവയറ്റിൽ കുടിച്ചാൽ മതി.
https://www.facebook.com/Malayalivartha