സ്‌ത്രീകള്‍ ദിവസവും ബീറ്റ്റൂട്ട് കഴിക്കുന്നത് ആരോഗ്യം വർധിപ്പിക്കും
ബീറ്റ്റൂട്ട് ശരീരത്തിലെ മെറ്റബോളിസം ഉയര്‍ത്തുകയും പവ്വര്‍ഫുള്‍ ആയ ആന്റി ഓക്‌സിഡന്റുകള്‍ഉണ്ടാക്കുകയും ചെയ്യും. ഫോളിക് ആസിഡ്, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ട് സ്‌ത്രീകള്‍ ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്
പോളിഫിനോള്‍സും ബീറ്റെയ്‌നും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ബീറ്റ്‌റൂട്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കല്‍സിനെ ചെറുക്കാനും പല രോഗാവസ്ഥകളേയും തരണം ചെയ്ത് ഓക്‌സിഡേറ്റീവ് ഡാമേജ് കുറക്കാൻ ബീറ്റ റൂട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. ബീറ്ററൂട്ടിൽ അടങ്ങിയിട്ടുള്ള വിറ്റാമിന് ബി സി എന്നിവ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കും.
ഇതില്‍ ഫോസ്ഫറസ്, അയോഡിന്‍, മഗ്നീഷ്യം എന്നിവ എല്ലുകൾക്ക് ബലം നൽകും . അതുകൊണ്ട് 40 കഴിഞ്ഞവർ നിർബന്ധമായും ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തണം. ഇതിലെ വിറ്റാമിന്‍ ബി9 ശരീരകോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും.
ദഹന സംബന്ധിയായ പ്രശനങ്ങൾ, വിറ്റാമിന്‍ ഡിയുടെ അഭാവം എന്നിവ അകറ്റി മെറ്റബോളിസം വർധിപ്പിക്കാനും അതുവഴി പൊണ്ണത്തടി, അലസത എന്നിവ അകറ്റി ഉന്മേഷം കൈവരിക്കാനും ബീറ്റ്റൂട്ട് സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി.
https://www.facebook.com/Malayalivartha